വാഷിങ്ടൺ: അമെരിക്കയിൽ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 69,000ന് അടുത്തെത്തി. അലാസ്ക, ജോർജിയ, ഇദാഹോ, ലൂയിസിയാന, മൊണ്ടാനാ, ഒഹിയോ ത...
വാഷിങ്ടൺ: അമെരിക്കയിൽ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 69,000ന് അടുത്തെത്തി. അലാസ്ക, ജോർജിയ, ഇദാഹോ, ലൂയിസിയാന, മൊണ്ടാനാ, ഒഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന വർധനയിൽ പുതിയ റെക്കോഡാണ് വെള്ളിയാഴ്ചയെന്ന് ആരോഗ്യ വിഭാഗം അധികൃതർ.
മറ്റൊരു രോഗബാധിത മേഖലയായ ടെക്സസിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഗവർണർ ഗ്രെഗ് അബോട്ട് ആലോചിക്കുന്നതായും റിപ്പോർട്ട്. ഫ്ലോറിഡയും കാലിഫോർണിയയും രോഗനിയന്ത്രണത്തിന് കർശന നടപടികൾ ആലോചിക്കുന്നുണ്ട്.
അമെരിക്കയിലെ രോഗബാധിതർ 33 ലക്ഷത്തിന് അടുത്തെത്തിയിട്ടുണ്ട്. 1,36 ലക്ഷം പേർ യുഎസിൽ കൊവിഡ് ബാധിച്ചു മരിച്ചുകഴിഞ്ഞു. 18 ലക്ഷം രോഗബാധിതരുള്ള ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. എഴുപതിനായിരത്തിലേറെയാണ് ബ്രസീലിലെ മരണസംഖ്യ. ലോകത്ത് മൊത്തം രോഗബാധിതർ 1.26 കോടി പിന്നിട്ടു. മൊത്തം കൊവിഡ് മരണം 5.62 ലക്ഷവും കടന്നു
COMMENTS