സംസ്ഥാനത്ത് സമ്പർക്കം അതിവേഗത്തിൽ.60 ശതമാനം കടന്നു..രോഗവ്യാപനം മൂന്നാം ഘട്ടത്തിൽ അതിതീവ്രതയിൽ, ജാഗ്രത


സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം 60 ശതമാനത്തിലേറെ എന്ന് മുഖ്യമന്ത്രി. രോഗവ്യാപനം മൂന്നാം ഘട്ടത്തിലെ രണ്ടാം പാദത്തിലാണ്.  അതേസമയം, മരണനിരക്ക് കുറയ്ക്കാനായത് കേരളത്തിന് ആശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ജാഗ്രത കൈവിടരുത്. പുറത്തുപോയി വരുന്നവര്‍ വീടിനുളളിലും മാസ്ക് ഉപയോഗിക്കണം.

എറണാകുളത്ത് നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവ ആക്ടീവ് ക്ലസ്റ്ററുകളായി തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് ഗുരുതരസ്ഥിതി തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന് 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചെന്നും അദ്ധേഹം പറഞ്ഞു. സ്റ്റാച്യു, പേട്ട, കുടപ്പനക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍‌ സമ്പര്‍ക്ക രോഗികള്‍.


തിരുവനന്തപുരത്തെ തീരദേശത്ത് മൂന്നുസോണായി സമ്പൂര്‍ണ ലോക്ഡൗണ്‍. ഇന്ന് രാത്രിമുതല്‍ 28ാം തീയതിവരെയാണ് ലോക്ഡൗണ്‍, ഇളവുകള്‍ ഉണ്ടായിരിക്കില്ല. സോണുകളിലെ പരീക്ഷകള്‍ മാറ്റും, സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. ഓരോകുടുംബത്തിനും  അഞ്ചുകിലോ അരിയും ഒരുകിലോ ധാന്യവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 593പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കരോഗികൾ 364ആണ്. ആരോഗ്യപ്രവര്‍ത്തകര്‍ 19, ഫയര്‍ ഫോഴ്സ് 1,ഡി.എസ്.സി 1 ഇങ്ങനെയാണ് സമ്പർക്കരോഗികളുടെ കണക്ക്.

രോഗമുക്തി 204പേർക്കാണ്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.

വിദേശത്തുനിന്ന് വന്നവര്‍ 116 ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവന്ന 90 പേർക്കാണ് രോഗം. തിരുവനന്തപുരം– 173,  കൊല്ലം– 53, പത്തനംതിട്ട– 28, ആലപ്പുഴ– 42, കോട്ടയം– 16, ഇടുക്കി– 28,  എറണാകുളം– 44, തൃശൂര്‍– 21, പാലക്കാട്– 49, മലപ്പുറം– 19, കോഴിക്കോട് –26, വയനാട്–26 ഇങ്ങനെയാണ് രോഗികളുടെ കണക്ക്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget