കേ​ര​ള​ത്തി​ന് കേ​ന്ദ്രം വ​ക 3.87 ല​ക്ഷം ട​ൺ സൗ​ജ​ന്യ അ​രി

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന​യോ​ജ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സൗ​ജ​ന്യ വി​ത​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ന് 2.32 ല​ക്ഷം ട​ണ്‍ അ​രി ന​ൽ​കി​യെ​ന്ന് ഫു​ഡ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ഫ്സി​ഐ) ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ വി.​കെ. യാ​ദ​വ് അ​റി​യി​ച്ചു. ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ലാ​വ​ധി​ക്കാ​ണ് ഇ​ത്ര​യും അ​രി ന​ൽ​കി​യ​ത്. ജൂ​ലൈ മു​ത​ല്‍ ആ​രം​ഭി​ച്ച ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി 0.632 ല​ക്ഷം ട​ണ്‍ അ​രി​യും 0.142 ല​ക്ഷം ട​ണ്‍ ഗോ​ത​മ്പും പ്ര​തി​മാ​സം കേ​ര​ള​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.
അ​ഞ്ചു മാ​സ​ത്തേ​യ്ക്ക് കേ​ര​ള​ത്തി​ന് മൊ​ത്തം 1,388 കോ​ടി രൂ​പ വി​ല​വ​രു​ന്ന 3.87 ല​ക്ഷം ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ല​ഭി​ക്കും. കേ​ര​ള​ത്തി​ലെ 154 ല​ക്ഷം ആ​ളു​ക​ള്‍ക്ക് ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പി​എം​ജി​കെ​എ​വൈ പ​ദ്ധ​തി​ക്കു​ണ്ടാ​കു​ന്ന എ​ല്ലാ ചെ​ല​വു​ക​ളും കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റാ​യി​രി​ക്കും വ​ഹി​ക്കു​ക.

ജൂ​ലൈ​യി​ലേ​ക്ക് അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​ധാ​ന്യം ഇ​തി​ന​കം ത​ന്നെ സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്‍റ്ഏ​റ്റെ​ടു​ത്തു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ടു​ത്ത നാ​ലു​മാ​സ​ത്തേ​യ്ക്ക് ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ​യും പി​എം​ജി​കെ​എ​വൈ പ​ദ്ധ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​നി​വാ​ര്യ​മാ​യ​ത്ര ഭ​ക്ഷ്യ​ധാ​ന്യം എ​ഫ്സി​ഐ​യു​ടെ ഡി​പ്പോ​ക​ളി​ല്‍ ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി 5.41 ല​ക്ഷം ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്, ഇ​തി​ല്‍ 4.80 ല​ക്ഷം ട​ണ്‍ എ​ഫ്സി​ഐ​യു​ടെ പ​ക്ക​ലും സം​സ്ഥാ​നം സം​ഭ​രി​ച്ച 0.61 ല​ക്ഷം ട​ണ്‍ അ​രി (ക​സ്റ്റം മി​ല്ല്ഡ് റൈ​സ്) സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​മു​ണ്ടെ​ന്ന് യാ​ദ​വ് അ​റി​യി​ച്ചു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget