കൊച്ചി വിമാനത്താവളം തിളങ്ങുന്നു 36 കോടി രൂപയുടെ ലൈറ്റിങ് സംവിധാനത്തിൽ


കൊച്ചി: മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യിക്കാൻ സഹായിക്കുന്ന കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിച്ചു തുടങ്ങി.എയ്‌റോനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ് (AGL) എന്ന റൺവെയിലെ വെളിച്ചവിതാനത്തിന്‍റെ ഏറ്റവും ഉയർന്ന വിഭാഗമാണ് കാറ്റഗറി-3. ദക്ഷിണേന്ത്യയിൽ ബംഗ്ളൂർ വിമാനത്താവള റൺവെയ്ക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്.

124 കോടിയോളം രൂപമുടക്കി നടത്തിയ റൺവെ പുനരുദ്ധാരണ പദ്ധതിയ്‌ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിർവഹിച്ചത്. റൺവെ, ടാക്‌സി വേ, ടാക്‌സി ലിങ്കുകൾ, പാർക്കിങ് ബേ എന്നിവ ഴവനും ഏറ്റവും ആധുനികമായ ലൈറ്റിങ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴവന്നാലും പുകമഞ്ഞുള്ളപ്പോഴും പൈലറ്റിന് റൺവേയും അനുബന്ധ പാതകളും വ്യക്തമായി കാണാൻ കഴിയും. മഴക്കാലത്തും പുകമഞ്ഞ് ഉള്ളപ്പോഴും വിമാനം, വിമാനത്താവളത്തെ സമീപിക്കുന്ന സമയം മുതൽ ലാൻഡിങ്, പാർക്കിങ് സമയം വരെ പൈലറ്റിന് ഏറ്റവും സുരക്ഷിതമായി നിയന്ത്രിക്കാൻ കാറ്റഗറി മൂന്ന് ലൈറ്റിങ്  സംവിധാനം സഹായിക്കും.

റൺവെയുടെ മധ്യരേഖയിൽ 30 മീറ്റർ ഇടവിട്ടുള്ള ലൈറ്റിങ് 15 മീറ്റർ ഇടവിട്ടാക്കിയിട്ടുണ്ട് . റൺവെയുടെ അരികുകൾ, വിമാനം ലാൻഡ് ചെയ്യുന്ന ഭാഗത്തെ 900 മീറ്റർ ദൂരം, റൺവെ അവസാനിക്കുന്ന ഭാഗം, ടാക്‌സിവേ, അഞ്ച് ടാക്‌സിവേ ലിങ്കുകൾ എന്നിവയുടെ ലൈറ്റിങ് സംവിധാനം ആധുനികമാക്കി. കൂടാതെ ഏപ്രണിലെ മുഴുവൻ മേഖലയിലും മാർഗനിർദേശ ലൈറ്റുകൾ ഘടിപ്പിച്ചു ഇതിനായി മൊത്തം മൂന്ന് ലക്ഷം മീറ്ററോളം കേബിൾ ഇടേണ്ടിവന്നു. നിലവിലുള്ള ലൈറ്റുകൾക്ക് പുറമേ രണ്ടായിരത്തോളം ലൈറ്റുകൾ സ്ഥാപിച്ചു. ലൈറ്റിങ് സംവിധാനം തകരാറാലായാൽ ഉടൻതന്നെ സമാന്തര സംവിധാനം പ്രവർത്തിച്ചുതുടങ്ങും. പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിതമാണ് സിയാൽ സ്ഥാപിച്ച കാറ്റഗറി- 3 ലൈറ്റിങ്.

2019 നവമ്പറിലാണ് സിയാലിന്‍റെ റൺവെ നവീകരണ ജോലികൾ തുടങ്ങിയത്. 2020 ഏപ്രിലിൽ അത് പൂർത്തിയായി. 1999-ൽ വിമാനത്താവളം പ്രവർത്തനം തുടങ്ങിയശേഷം രണ്ടാംവട്ടം നിയമാനുസരണമുള്ള റൺവെ നവീകരണം നടന്നുവെങ്കിലും ലൈറ്റിങ് സംവിധാനം ആദ്യകാലത്തെ കാറ്റഗറി വൺ തന്നെ തുടരുകയായിരുന്നു. കേരളത്തിന്‍റെ സാധാരണ കാലാവസ്ഥയിൽ ഈ വിഭാഗത്തിൽപ്പെട്ട ലൈറ്റിങ് ആണ് അനുശാസിക്കുന്നതെങ്കിലും മഴയും പുകമഞ്ഞും നിരന്തരമായി ഉണ്ടാകുന്നതോടെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പരമാവധി സുരക്ഷിതമാക്കാൻ ഏറ്റവും ആധുനിക ലൈറ്റിങ് സംവിധാനത്തിലേയ്ക്ക് സിയാൽ മാറുകയായിരുന്നു. ം 36 കോടി രൂപ  മുടക്കി നവീകരിച്ച കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനത്തിന് മാനെജിങ് ഡയറക്റ്റർ വി.ജെ.കുര്യൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.  എയർപോർട്ട് ഡയറക്റ്റർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്റ്റർ എ.എം.ഷബീർ, ജനറൽ മാനെജർ ടോണി പി.ജെ, സീനിയർ മാനെജർ സ്‌കറി ഡി പാറയ്ക്കൽ തുടങ്ങിയവർ സ്വിച്ച് ഓൺ കർമത്തിൽ പങ്കെടുത്തു

COMMENTS

വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #IndiaFightsCorona

Name

Antigen,1,Army,1,bank,3,BiggBoss,1,BlackFungus,1,Business,1,CHARITY,9,Chellanam,1,CINEMA,25,Climate,1,Congress,2,Covid19,53,CPM,1,CRIME,7,dam,1,Dialogue,1,EDUCATION,2,Election,3,Election 2020,2,Entertainment,1,Ernakulam,2,FaceBook,1,FakeReal,1,fastrack,1,FastTrack,4,Flood,2,FOOD,6,Gold-smuggling,1,GULF,15,Health,31,HighCourt,1,India,16,IPL2021,1,JanamTV,1,Joy Mathew,1,Karipur,2,Keraa,4,kerala,445,Kerala-Flood,2,kerala-Politics,10,Latest-News,11,Loca News,1,LockDown,5,lottery,1,Love,1,M B Rajesh,1,M K Stallin,1,Moratorium,1,N95,1,Narendra Modi,2,NATIONAL,119,Onam2020,1,Paaport,1,Parliament,1,Pathanamthitta,1,Pinarayi Vijayan,1,police,2,Politics,37,Prithviraj,1,Public,2,Public Transport,1,Rahul Gandhi,1,Rain,1,Ramesh Chennithala,3,RapeCase,1,RationShop,1,RBI,1,Religion,1,Shiyas Kareem,1,SocialMedia,1,SPORTS,12,TamilNadu,1,TATA,1,TECHNOLOGY,11,Tourism,2,Travel,1,vaccine,2,VD Satheesan,4,Veena George,1,Viral,1,Whatsapp,3,WORLD,52,
ltr
item
നേര്‍രേഖ24X7: കൊച്ചി വിമാനത്താവളം തിളങ്ങുന്നു 36 കോടി രൂപയുടെ ലൈറ്റിങ് സംവിധാനത്തിൽ
കൊച്ചി വിമാനത്താവളം തിളങ്ങുന്നു 36 കോടി രൂപയുടെ ലൈറ്റിങ് സംവിധാനത്തിൽ
https://mc.webpcache.epapr.in/mcms.php?size=large&in=https://mcmscache.epapr.in/post_images/website_272/post_17084753/thumb.jpg
നേര്‍രേഖ24X7
https://www.nerrekha.com/2020/07/36.html
https://www.nerrekha.com/
https://www.nerrekha.com/
https://www.nerrekha.com/2020/07/36.html
true
5026190986173234925
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content