കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാൽപതുകാരിയെ പീഡിപ്പിച്ചു,25 കാരനെതിരെ കേസ്


മുംബൈ :ക്വറന്‍റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാൽപ്പതുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 25കാരനെതിരെ കേസ്. മുംബൈ പനവേലിലുള്ള ഒരു ക്വാറന്‍റീൻ കേന്ദ്രത്തിലാണ് നാൽപ്പതുകാരിക്ക് നേരെ അതിക്രമം നടന്നത്.

ആയിരം അപ്പാർട്മെന്‍റുകളുള്ള ഒരു പതിനഞ്ച് നില കെട്ടിടം ക്വറന്‍റീൻ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. ഇവിടെ. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് പ്രതിയായ യുവാവിന്‍റെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളെ ഈ ക്വറന്‍റീൻ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ രണ്ടാം നിലയിലെ അപ്പാർട്മെന്‍റിൽ കഴിഞ്ഞിരുന്ന യുവാവ്, ഇക്കഴിഞ്ഞ വ്യാഴാഴ്ച അഞ്ചാം നിലയിലെ താമസക്കാരിയായ സ്ത്രീയുടെ മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു.

ഡോക്ടർ ആണെന്ന വ്യാജനെയാണ് ഇയാൾ മുറിക്കുള്ളിൽ കയറിയത്. സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം തിരികെ മുറിയിലേക്ക് മടങ്ങുകയും ചെയ്തു. പരിശോധനയ്ക്കെത്തിയ ഒരു നഴ്സിനോട് ഇവർ വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്ത്രീ നൽകിയ വിവരങ്ങൾ അനുസരിച്ച് പ്രതിയെ തിരിച്ചറിയുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഇതിനിടെ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ആ സാഹചര്യത്തിൽ അറസ്റ്റ് വൈകിയേക്കും. ഇയാൾ താമസിക്കുന്ന അപാർട്മെന്‍റിനു മുന്നിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും രോഗമുക്തി നേടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget