സ്വർണ്ണക്കടത്തിന് മുമ്പ് ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം. വിജയിച്ചപ്പോൾ കടത്തിയത് 230 കിലോ സ്വർണ്ണം


സ്വര്‍ണക്കടത്തിനുമുന്‍പ് ഡമ്മി ബാഗ് എത്തിച്ച് പരീക്ഷണം. കഴിഞ്ഞവര്‍ഷം ജൂണിലാണ് നയതന്ത്രചാനല്‍ വഴി ഡമ്മി ബാഗ് കടത്തിയത് . ഡമ്മി വിജയിച്ചതിനെത്തുടര്‍ന്ന് പല തവണയായി 230കിലോ കടത്തി

അതേസമയം, നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ  അന്വേഷണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. കേസിൽ ഇതുവരെ 15 പ്രതികൾ അറസ്റ്റിലായി. കസ്റ്റംസ് മാത്രം പിടികൂടിയത് 12 പേരെയാണ്. കഴിഞ്ഞ 6 ദിവസത്തിനിടയിലായിരുന്നു  കൂടുതൽ അറസ്റ്റും. ആദ്യ ആഴ്ചയിൽ ഇഴഞ്ഞുനീങ്ങിയ അന്വേഷണം എൻഐഎ വന്നതോടെയാണ്  സജീവമായത്.

രാജ്യ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്തത്രവലിയ  കുറ്റകൃത്യം. സമ്പദ് വ്യവസ്ഥയുടെ അടിവേരറക്കുന്ന വിധമുള്ള  സ്വർണക്കടത്ത്. അതും രണ്ടു രാജ്യങ്ങൾക്കിടയിയിലെ നയതന്ത്ര ബന്ധം ചൂഷണംചെയ്ത്. കസ്റ്റസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ കോൺസുലേറ്റിലേക്കുള്ള പാർസൽ  പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 30 കിലോ സ്വർണം. നയതന്ത്ര ബന്ധമെന്ന വാൾമുന നിൽക്കുന്നതിനാൽ  കരുതലോടെ തുടങ്ങിയ അന്വേഷണത്തിൽ ആദ്യദിനം തന്നെ  യു.എ.ഇ കോൺസുലേറ്റിലേ മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയെങ്കിലും അടുത്ത അറസ്റ്റിനായി ഒരാഴ്ച സമയമെടുത്തു. ഇതിനിടയിലാണ് കേന്ദ്ര നിർദേശപ്രകാരം ദേശീയ അന്വേഷണ ഏജൻസിയും  രംഗത്തേക്ക് വരുന്നത്. 

യുഎപിഎ ചുമത്തി കേസെടുത്ത് 24 മണിക്കൂറിനുള്ളിൽ മുഖ്യകണ്ണികളായ സ്വപന സുരേഷും സന്ദീപ് നായരും എൻ.ഐ.എയുടെ വലയിലായി. കസ്റ്റംസ് പിന്നെയും ഒരു ദിവസം കാത്തിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് കെ.ടി.റമീസിനെ അറസ്റ്റ് ചെയ്തോടെയാണ്  രാജ്യം ഞെട്ടിയ കള്ളക്കടത്തിന്റെ പിന്നിലെ പ്രതികൾ ഒന്നിന് പുറകെ ഒന്നായി ദിനംപ്രതി അറസ്റ്റിലായത്. റമീസിൽ നിന്ന് മൂവാറ്റുപുഴകാരൻ ജലാലിലേക്ക് എത്തി. ജലാലിന്റെ മൊഴി പ്രകാരം സ്വർണം വാങ്ങാൻ പണം മുടക്കിയവരെ തിരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്തു. 

പലരും മുൻപും കടത്ത് നടത്തിയവർ. ഇതിനിടയിൽ ഹവാല പണം ഒഴുകുന്നത്തിന്റെ തെളിവുകൾ ലഭിച്ചതോടെ എൻഫോഴ്‌സ്‌മെന്റും കേസെടുത്തു. എൻ.ഐ.എ പ്രതിചേർത്ത ഫൈസൽ ഫരീദ് കൂടിപിടിയിലായാൽ മാത്രമേ സ്വദേശത്തും വിദേശത്തും പനപോലെ വളർന്ന സ്വർണക്കടത്ത് മാഫിയയുടെ വേരറക്കുന്നിടംവരെ അന്വേഷണം ചെന്നെത്തുകയുള്ളു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget