കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും പ്രത്യേക കോടതി ജൂലൈ 21 വരെ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ കസ്റ്റഡ...
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും പ്രത്യേക കോടതി ജൂലൈ 21 വരെ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ വ്യാജ രേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികൾക്കെതിരെ പ്രധാനമായും അന്വേഷണം നടക്കുക. യുഎഇ കേന്ദ്രീകരിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളത്.
നയതന്ത്ര പരിരക്ഷയോടെ ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് പിടിയിലാകുമ്പോൾ സന്ദീപ് നായരുടെ കൈവശമുണ്ടായിരുന്ന ബാഗ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന്റെ പേരും വിലാസവും തിരുത്താനും എൻഐഎ കോടതിയിൽ അപേക്ഷ നൽകി.
മുൻപ് ഫാസിൽ ഫരീദ്, എറണാകുളം സ്വദേശി എന്നതായിരുന്നു വിലാസമായി നൽകിയിരുന്നത്. എന്നാൽ ഇത് ഫൈസൽ ഫരീദ്, കൊടുങ്ങല്ലൂർ സ്വദേശി എന്നാക്കണമെന്നാണ് എൻഐഎയുടെ ആവശ്യം
COMMENTS