പെൺകുട്ടികളെ വശീകരിച്ച് പീഡനം, ആഭരണം തട്ടിയെടുത്ത് സുഖജീവിതം; 2 പേർ അറസ്റ്റിൽ


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ജസീന മൻസിലിൽ ഹമീദ് ഖാന്റെ മകൻ കയിൽ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈൽ ഖാൻ (19), കൂട്ടാളി ചെറുവയ്ക്കൽ ഉത്രാടം വീട്ടിൽ രാധാകൃഷ്ണന്റെ മകൻ വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്.

വാട്സാപ്പ് വഴി പരിചയപ്പെടുന്ന പെൺകുട്ടികളെ ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ആഡംബര ബൈക്കുകളിൽ പെൺകുട്ടികളെയും കൊണ്ട് കറങ്ങി നടക്കുകയാണ് ഇവർ ചെയ്തിരുന്നത്. ഇവരുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കൂടുതൽ പ്രതികളുണ്ടോ എന്നും അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

പിടിയിലായ സുഹൈൽ ഖാനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പൊലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget