മുംബൈ: കൊവിഡ് വ്യാപിക്കുന്നതിനെ തുടർന്ന് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ ഡപ്യൂട്ടി കമ്മീഷ്ണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജൂലൈ 15 ...
മുംബൈ: കൊവിഡ് വ്യാപിക്കുന്നതിനെ തുടർന്ന് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ ഡപ്യൂട്ടി കമ്മീഷ്ണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജൂലൈ 15 വരെയാണ് നിരോധനാജ്ഞ. കണ്ടെയ്ൻമെന്റ് സോണുകളിൽ അത്യാവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. ആളുകൾക്ക് ഒറ്റയ്ക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളു.
കൂട്ടം ചേരാൻ പാടില്ല. രാത്രി സമയത്ത് കണ്ടെയ്ൻമെന്റ് സോണിന് പുറത്തും ഇത് ബാധകമാണെന്ന് ഡപ്യൂട്ടി കമ്മിഷണർ പ്രണയ അശോകിന്റെ ഉത്തരവിൽ പറയുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂറും മുംബൈ നഗരത്തിൽ രാത്രി ഒമ്പതു മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആരാധനാലയങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ബാധകമാണ്
COMMENTS