സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി. കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്‍റെ കീർത്തിയുടെ വലിയൊരു പങ്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്‌ടർമാർക്ക് അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 86 പേർ വിദേശത്തുനിന്നും 81 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും സമ്പർക്കം വഴി 13 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 
മലപ്പുറം 34, കണ്ണൂർ 27, പാലക്കാട് 17, എറണാകുളം 12, കാസർഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3, കോട്ടയം 4, ഇടുക്കി 1 എന്നിങ്ങനെയാണ് പോസിറ്റീവായ കണക്കുകൾ.ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്‍റെ ഫലം പോസിറ്റീവായിട്ടുണ്ട്.
മലപ്പുറം 12, കണ്ണൂർ 13, പാലക്കാട് 11, എറണാകുളം 1, കാസർഗോഡ് 16, ആലപ്പുഴ 9, പത്തനംതിട്ട 5, തിരുവനന്തപുരം 3, കൊല്ലം 21, വയനാട് 3, കോട്ടയം 6, ഇടുക്കി 2, തൃശൂർ 16 എന്നിങ്ങനെയാണ് നെഗറ്റീവായ കണക്കുകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4593 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2130 പേരുണ്ട്. 187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2831 പേർ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 181780 സാമ്പിളുകൾ ഇതുവരെ ശേഖരിച്ചു. 4042 എണ്ണത്തിന്‍റെ റിസൾട്ട് വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 50448 സാമ്പിളുകൾ ശേഖരിച്ചു. 48448 നെഗറ്റീവായി.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget