കൊവാക്സിൻ ഓഗസ്റ്റ് 15ന്?

ന്യൂഡൽഹി: കൊവിഡ് 19നെതിരായ ഇന്ത്യയുടെ സ്വന്തം പ്രതിരോധ മരുന്ന് "കൊവാക്സിൻ' സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് പുറത്തിറക്കിയേക്കും. ഇതിനുള്ള തയാറെടുപ്പുകൾ വേഗത്തിലാക്കാൻ നിർദേശിച്ച് രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്‍റെ നോഡൽ ഏജൻസി ഐസിഎംആർ ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ ചുമതലയുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് കത്തയച്ചു. അതിനിടെ, മരുന്നി നിർമാണ കമ്പനി സൈഡസ് കാഡില്ലയുടെ വാക്സിനും ആദ്യ രണ്ടു ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി.
ഐസിഎംആറും ഹൈദരാബാദിലെ ഭാരത് ബയൊടെക് ഇന്‍റർനാഷണൽ ലിമിറ്റഡും (ബിബിഐഎൽ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (എൻഐവി)യും ചേർന്നാണ് ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിൻ വികസിപ്പിക്കുന്നത്. മൃഗങ്ങളിലെ പരീക്ഷണം മെച്ചപ്പെട്ട ഫലം നൽകിയതോടെ വാക്സിന്‍റെ ഒന്നും രണ്ടും ഘട്ടം ക്ലിനിക്കൽ പരീക്ഷണത്തിന് കഴിഞ്ഞദിവസം ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. 12 ഇൻസ്റ്റിറ്റ്യൂട്ടുകളാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.
മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ ട്രയൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരക്കണമെന്നാണ് ഐസിഎംആർ തലവൻ ബൽറാം ഭാർഗവ ഭാരത് ബയൊടെക് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂണൈയിലെ ദേശീയ വൈറോളജി ഇൻസ്റ്ററ്റ്യൂട്ടിൽ നിന്നു വികസപ്പിച്ച വാക്സിൻ സ്വാതന്ത്രദിനത്തിന് മുൻപായി രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ബൽറാം ഭാർഗവ ഭാരത് ബയോടെകിന് അയച്ച കത്തിൽ പറയുന്നു. ലക്ഷ്യത്തിലേക്ക് ഏറ്റവും വേഗം എത്തിച്ചേരാനുള്ള ശ്രമത്തിലാണു ബിബിഐഎൽ എന്ന് അറിയാം. എങ്കിലും എല്ലാ ക്ലിനിക്കൽ പരീക്ഷണ സംവിധാനങ്ങളെയും ഏകോപിപ്പിച്ചും സഹകരിപ്പിച്ചും നീങ്ങുന്നതിനെ ആശ്രയിച്ചാണ് അന്തിമ ഫലം. ജൂലൈ ആദ്യം തന്നെ നടപടികളെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകളോടും കത്തിൽ നിർദേശിക്കുന്നു.

വാക്സിൻ വികസന രംഗത്ത് മികവിന്‍റെ ചരിത്രമുണ്ട് ബിബിഐഎല്ലിന്. റോട്ടാവൈറസ് വാക്സിനായ റോട്ടവാക്, ജപ്പാൻ ജ്വരത്തെ പ്രതിരോധിക്കുന്ന ജൻവാക് എന്നിവ സമീപകാലത്ത് ബിബിഐഎൽ വികസിപ്പിച്ചവയാണ്. ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്സിനാണ് ഭാരത് ലാബ് ആദ്യമായി വികസിപ്പിച്ചത്. ഡോസിനു നാലു രൂപ നിരക്കിലാണ് ഇതു പുറത്തിറക്കിയത്. ദേശീയ രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി ഡോസിനു പത്തു രൂപ നിരക്കിൽ മൂന്നരക്കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിരുന്നു കമ്പനി
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget