കൊല്ലത്ത് 12 വയസ്സുകാരിയായ മകളെ നാലുവർഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛൻ അറസ്റ്റിൽ


കൊല്ലം: പത്താനാപുരത്ത് പന്ത്രണ്ടു വയസുകാരിയായ മകളെ നാലു വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. പീഡനവിവരം അമ്മയോട് പറഞ്ഞാ
ല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.

അച്ഛനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അച്ഛന്‍ കുറ്റം സമ്മതിച്ചു. കുന്നികോട് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ നേരിട്ടെത്തി കുട്ടിയില്‍ നിന്നും കുട്ടിയുടെ കുടംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിക്ക് കൗണ്‍സിലിങ്ങ് നല്‍കാന്‍ വനിതാകമ്മിഷന്‍ അംഗം നിര്‍ദ്ദേശം നൽകി

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget