ബെയ്ജിംഗ്: കോവിഡിൻെറ രണ്ടാം വ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ 11 റസി...
ബെയ്ജിംഗ്: കോവിഡിൻെറ രണ്ടാം വ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ 11 റസിഡൻഷ്യൽ കമ്യൂണിറ്റികളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്ചയ്ക്കുശേഷം ഇതുവരെ ബെയ്ജിംഗിൽ 79 പുതിയ കേസുകളാണു റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
രാജ്യത്ത് ഇന്നലെ മാത്രം 36 പേർക്കു രോഗം പിടിപെട്ടു. ബെയ്ജിംഗിലെ തെക്കുപടിഞ്ഞാറൻ ഡിസ്ട്രിക്ടായ ഫെംഗ്ടായി മേഖലയിലെ സിൻഫാഡി മാർക്കറ്റുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗം ബാധിച്ചത്. ജൂൺ 11നു മുന്പ് 56 ദിവസം ഒറ്റ കോവിഡ് കേസുപോലും ബെയ്ജിംഗിൽ റിപ്പോർട്ടു ചെയ്തിരുന്നില്ല.
അതേസമയം കഴിഞ്ഞ തവണ ഹുബൈയിൽ ഇതിനേക്കാളും കുറഞ്ഞ കോവിഡ് കേസുകളാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യകമ്മീഷൻ അറിയിച്ചു. മൂന്ന് കേസുകൾ മാത്രമാണ് ഹുബെ പ്രവിശ്യയിൽ കോവിഡിൻെറ തുടക്കത്തിൽ സ്ഥിരീകരിച്ചത്.കോവിഡ് വീണ്ടും എത്തിയതോടെ രോഗത്തിൻെറ ഉറവിടമെന്ന് സംശയിക്കുന്ന സിൻഫാദി മാർക്കറ്റിലെ പരിശോധന ചൈന കർശനമാക്കി
COMMENTS