തു​ട​ർ​ച്ച​യാ​യ അഞ്ചാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്കൊ​ച്ചി: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 57 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.74 രൂ​പ​യും ഡീ​സ​ലി​ന് 2.80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.
ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദി​വ​സ​വും വി​ല കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത്.
ഇ​ന്ന​ലെ പെ​ട്രോ​ൾ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ലി​ന് 57 പൈ​സ​യും വ​ർ​ധി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പെ​ട്രോ​ൾ ലി​റ്റ​റി​ന് 54 പൈ​സ​യും ഡീ​സ​ലി​ന് 58 പൈ​സ യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തി​നു മു​മ്പാ​യി തി​ങ്ക​ളാ​ഴ്ച ലി​റ്റ​റി​ന് 60 പൈ​സ വീ​തം കൂ​ട്ടി​യി​രു​ന്നു. മെ​യ് ആ​റി​ന് എ​ക്സൈ​സ് തീ​രു​വ പെ​ട്രോ​ൾ ലി​റ്റ​റി​ന് 32.98 രൂ​പ​യും ഡീ​സ​ലി​ന് 31.83 രൂ​പ​യും ആ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​കു​തി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.
പെട്രോള്‍ വില മൂന്ന് മാസത്തിനുള്ളില്‍ പത്തുരൂപയോളം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 80-85 രൂപയിലേക്ക് വിലയെത്തുമെന്നാണ് വിലയിരുത്തല്‍

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget