ശബരിമല വിമാനത്താവള നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ.തിരുവനന്തപുരം: ശബരിമല വിമാനത്താവള നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചാണ് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്. ഈ ഭൂമിയിലെ ചമയങ്ങൾക്ക് മാത്രമാണ് എസ്‍റ്റേറ്റ് ഉടമക്ക് വില നൽകേണ്ടത്. പാലാ സബ് കോടതിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള കേസുള്ളതിനാൽ കോടതിയിൽ നഷ്ടപരിഹാരതുക കെട്ടിവെച്ചാണ് ഏറ്റെടുക്കുക. മറ്റ് സാമ്പത്തിക ഇടപാടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഈ വിഷയത്തിൽ ഉന്നയിച്ചത് രഷ്ട്രീയ ആരോപണം മാത്രമെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. ഹാരിസൺ മലയാളം 2005 ൽ എസ്‍റ്റേറ്റ് ബിലീവേഴ്സ് ചർച്ചിന് വിറ്റിരുന്നു. സ്ഥലം ഏറ്റെടുക്കാൻ സ്പെഷ്യൽ ഓഫീസർ രാജമാണിക്യം 2103 ൽ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പക്ഷെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget