സ്വകാര്യ ബസ് യാത്രാനിരക്ക്; ശുപാർശ എത്രയും വേഗത്തിൽ വേണമെന്ന് ഹൈക്കോടതി


കൊച്ചി ∙ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ യാത്രാനിരക്കു സംബന്ധിച്ച ശുപാർശ എത്രയും വേഗം സമർപ്പിക്കാൻ ഫെയർ റിവിഷൻ കമ്മിറ്റിക്കു ഹൈക്കോടതി നിർദേശം . കെഎസ്ആർടിസി, വിദ്യാർഥികൾ തുടങ്ങിയവരുടെ ഹിയറിങ് പൂർത്തിയാക്കി ശുപാർശ സർക്കാരിനു സമർപ്പിക്കാനാണ് ജസ്റ്റിസ് എം. രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിക്കു ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരിക്കുന്നത്.

സ്വകാര്യ ബസുകളിൽ ഉയർന്ന യാത്രാനിരക്ക് ഈടാക്കാൻ അനുവദിച്ച സിംഗിൾ ജഡ്ജിയുടെ വിധി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. യാത്രാനിരക്കു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ 9ന് ഫെയർ റിവിഷൻ കമ്മിറ്റിക്കു സിംഗിൾ ജഡ്ജി നിർദേശം നൽകുകയുണ്ടായി. റിപ്പോർട്ട് സമർപ്പിച്ച് രണ്ടാഴ്ചയ്ക്കകം സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget