ഭക്ഷ്യ ഉത്പാദന ശാലകള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം
പത്തനംതിട്ട:  കോവിഡ്-19 രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, ബേക്കറി ബോര്‍മകള്‍, മറ്റ് ഭക്ഷ്യ ഉത്പാദന സ്ഥാപനങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. സ്ഥാപനവും പരിസരവും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. സ്ഥാപന ഉടമകളും ജീവനക്കാരും കോവിഡ്-19 രോഗത്തെപ്പറ്റി ബോധവാന്മാരായിരിക്കണം. ജീവനക്കാരെ എല്ലാ ദിവസവും പ്രത്യേക നിരീക്ഷണം നടത്തി മാത്രമേ  സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുവാന്‍ പാടുള്ളൂ.

സാധാരണയില്‍ കവിഞ്ഞ ശരീരോഷ്മാവ്, ശ്വാസകോശ സംബന്ധമായ അസുഖലക്ഷണങ്ങള്‍, ശാരീരിക ക്ഷീണം എന്നിവയുള്ള ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ല. അസംസ്‌കൃത ഭക്ഷണസാധനങ്ങള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. ഭക്ഷണം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. അശ്രദ്ധമായി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യരുത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കര്‍ശനമായി പാലിക്കണം. കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കണം.

ജീവനക്കാരും സ്ഥാപനത്തിലെത്തുന്ന സന്ദര്‍ശകരും സാമൂഹിക അകലം പാലിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. മാസ്‌ക്, കൈയുറ, ഹെഡ്ക്യാപ്പ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സ്ഥാപനത്തില്‍ ക്യാഷ് കൗണ്ടര്‍ ഉള്‍പ്പെടെ ക്യാഷ് കൈകാര്യം ചെയ്യുന്നവര്‍ ഭക്ഷണസാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ പാടില്ല. അടിയന്തര ഘട്ടത്തില്‍ വേണ്ടിവന്നാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയശേഷം മാത്രം ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുക.

രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ രോഗികളുമായോ ജീവനക്കാരില്‍ ആരെങ്കിലും സമ്പര്‍ക്കത്തില്‍    ആയെങ്കില്‍ നിശ്ചിത കാലയളവില്‍ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടുക. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. എല്ലാവരുടെയും പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കണം. ഉപയോഗിക്കുന്ന സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും  അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget