ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കകത്തു കൂടുതൽ തീവണ്ടി സർവീസുകൾ തുടങ്ങുന്നു. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സം...

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കകത്തു കൂടുതൽ തീവണ്ടി സർവീസുകൾ തുടങ്ങുന്നു. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും തീവണ്ടികൾ സർവീസ് നടത്തും. അതേസമയം, പാസഞ്ചർ വണ്ടികൾ ഓടില്ല. കേരളത്തിൽ മാവേലി, മലബാർ, അമൃത എക്സ്പ്രസുകളാണ് പ്രത്യേക വണ്ടികളായി ആദ്യം ഓടുക.
മൂന്നു പ്രത്യേക വണ്ടികളുടെയും സർവീസ് ജൂൺ 15-ന് ആരംഭിച്ചേക്കും. മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസർകോടുവരെയായിരിക്കും സർവീസ്. മധുരയ്ക്കുപകരം അമൃത എക്സ്പ്രസ് പാലക്കാടുനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസും പകൽ മുഴുവൻ ഓടുന്ന പരശുറാം എക്സ്പ്രസും ഉടനെ സർവീസ് തുടങ്ങില്ല.
റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും. തമിഴ്നാട്ടിലും ജൂൺ 15-ന് മൂന്നു വണ്ടികൾ തുടങ്ങുന്നുണ്ട്
COMMENTS