ഇന്ത്യ ചൈന അതിർത്തി സംഘർഷം അയഞ്ഞു തുടങ്ങി. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറി. ചൈനീസ് സേന അതിർത്തിയ...
ഇന്ത്യ ചൈന അതിർത്തി സംഘർഷം അയഞ്ഞു തുടങ്ങി. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറി. ചൈനീസ് സേന അതിർത്തിയിൽ നിന്ന് രണ്ടര കിലോമീറ്ററോളം പിൻവാങ്ങി. ഇതോടെയാണ് ഇന്ത്യന്‍ സൈന്യവും സേനയെ പിൻവലിച്ചത്.
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗാൽവൻ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് 14, ഹോട്ട്സ്പ്രിംഗ് പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 15 എന്നിവിടങ്ങളിൽ നിന്നാണ് ചൈനീസ് സേന പിൻവാങ്ങിയത്. ഇവിടെ ചൈന നിർമ്മിച്ച ടെന്റുകളും നീക്കി. ഗാൽവൻ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് 17, പാഗോംഗ് ടിസോ തടാകത്തിന് വടക്കുള്ള ഫിംഗർ 4 എന്നിവിടങ്ങളിലെ സേനകളും ഉടൻ പിൻമാറുമെന്നാണ് സൂചന. തടാകത്തിൽ വിന്യസിച്ചിരുന്ന ചൈനീസ് ബോട്ടുകൾ മാറ്റിത്തുടങ്ങി.
സൈനിക മേധാവികള്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് നടപടി. അതിര്‍ത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് മുതിര്‍ന്ന സൈനിക മേധാവികള്‍ സംഭാഷണത്തിന് ഒരുങ്ങുന്നത്.
COMMENTS