കൊല്ലത്ത് ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഗുണ്ടാ വിളയാട്ടം. കേസില്‍ തെളിവെടുപ്പ് നടത്താന്‍ പൊലീസിനായില്ല. പ്രതികളെ ആക്രമിക്കാന്‍ ഗുണ...
കൊല്ലത്ത് ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഗുണ്ടാ വിളയാട്ടം. കേസില്‍ തെളിവെടുപ്പ് നടത്താന്‍ പൊലീസിനായില്ല. പ്രതികളെ ആക്രമിക്കാന്‍ ഗുണ്ടാ സംഘങ്ങള്‍ തമ്പടിച്ചതോടെയാണ് തെളിവെടുപ്പ് നടക്കാതെ പോയത് . പ്രതികളുടെ വീടുകള്‍ തകര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കൊല്ലം കുണ്ടറ പേരയ്യത്ത് ഗുണ്ടാ നേതാവ് സക്കീര്‍ ബാബു നടുറോഡില്‍ കുത്തേറ്റ് മരിച്ചത്. ഇതിന് പിന്നാലെ ഗുണ്ടാ ആക്രമണം ഉണ്ടാകുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈകിട്ടോടെ ഗൂണ്ടാ സംഘങ്ങള്‍ പ്രതികളുടെ വീടുകള്‍ അടിച്ചു തകര്‍ത്തു. വീടിന്റെ കഥകുകള് തകര്‍ത്ത് ഉളളില്‍ കയറിയാണ് ആക്രമണം. പ്രതികളുമായുള്ള തെളിവെടുപ്പും തടയപ്പെട്ടു. വന്‍ സന്നാഹത്തെ ഇറക്കി തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ പുതിയ തീരുമാനം. പേരയം സ്വദേശികളായ പ്രജീഷ്, ബിന്രോ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രജീഷിനെ സക്കീര്‍ ബാബു മൂന്ന് തവണ ആക്രമിച്ചിരുന്നു. ഇതില്‍ മൂന്ന് തവണ ജയില്‍ ശിക്ഷ അനുഭവിച്ച സക്കീര്‍ മൂന്നാം തവണ ജയിലില്‍ നിന്നിറങ്ങി പ്രജീഷിനെ വീണ്ടും ആക്രമിച്ചു. ഇതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട സക്കീര്‍ ബാബു കാപ്പ നിലനില്‍ക്കുന്ന പ്രതിയാണ്.
COMMENTS