ലോകരാജ്യങ്ങളാകെയും കോവിഡ് വൈറസ് എന്ന മാഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നി...
ലോകരാജ്യങ്ങളാകെയും കോവിഡ് വൈറസ് എന്ന മാഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നിലവില്‍ മിക്ക രാജ്യങ്ങളും മുന്നോട്ടുപോകുന്നത്. ‘വാക്സിന്’ കണ്ടെത്തും വരെ ഈ രീതിയല്‍ മാത്രമേ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുമുള്ളൂ.
അതേസമയം വാക്സിന് വികസിപ്പിച്ചെടുത്തതായി പല രാജ്യങ്ങളിലുമുള്ള ഗവേഷകര്‍ അവകാശപ്പെടുകയും ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ച് രംഗത്തുവരികയും ചെയ്യുന്നുണ്ട്. ‘ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഗവേഷകസംഘം വികസിപ്പിച്ചെടുത്ത വാക്സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി ശ്രദ്ധ നേടുന്നത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ വിജയിച്ചുവെന്നും ഒക്ടോബറില്‍ ഈ വാക്സിന് വിപണിയിലിറക്കാന്‍ കഴിയുമെന്നുമാണ് ഇവര്‍ അറിയിക്കുന്നത്
COMMENTS