ജനീവ: ഇന്ത്യയും ചൈനയും അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പ...
ജനീവ: ഇന്ത്യയും ചൈനയും അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ഇന്ത്യയുടെയും ചൈനയുടെയും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിലും മരണങ്ങളിലും ആശങ്കയുണ്ട്. ഇരുവിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നല്ല ലക്ഷണമാണെന്നും യുഎന്‍ അധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു.
അതേസമയം, അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക പ്രതികരിച്ചു. ജവാന്മാരുടെ വീരമൃത്യുവില്‍ അനുശോചിക്കുന്നു. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും യുഎസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.
ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
COMMENTS