കോഴിക്കോട്: ഓൺലൈൻ റമ്മികളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, ജീവിതം കൂടിയാണ്. റമ്മികളിയുടെ ചതിക്കുഴിയിൽപ്പെട്ട കോഴിക്കോട്ടെ 23കാരൻ അകപ...
കോഴിക്കോട്: ഓൺലൈൻ റമ്മികളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, ജീവിതം കൂടിയാണ്. റമ്മികളിയുടെ ചതിക്കുഴിയിൽപ്പെട്ട കോഴിക്കോട്ടെ 23കാരൻ അകപ്പെട്ടത് ലഹരിയുടെ മായിക ലോകത്താണ്. ഭർത്താവിന്റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യമാണ്.
ഈ തലമുറയിലെ ചെറുപ്പക്കാര്‍ സമാര്‍ട്ട് ഫോണിന് അടിമയാണ്.എന്നാല്‍ ഇതില്‍ അടിമയായതോടെ ഇന്നിപ്പോൾ സ്മാർട്ട് ഫോൺ കാണുന്നതും പോലും പേടിയാണ്.സമ്പാദ്യമാകെ ചൂതു കളി കൊണ്ടുപോയ കഥയാണ് വീട്ടമ്മയ്ക്ക് പറയാനുള്ളത്. വില്ലനായത് ഭർത്താവിന്റെ ഓൺലൈൻ ചീട്ടുകളി ശീലം. നഷ്ടമായത് അന്യന്റെ അടുക്കളയിൽ വിയർപ്പൊഴുക്കി സ്വരൂകൂട്ടിയ മൂന്നരലക്ഷം രൂപയാണ്
COMMENTS