ന്യൂഡൽഹി : ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനങ്ങളിലെ ടിക്കറ്റിന്റെ പണം മടക്കി നൽകുന്ന കാര്യത്തിൽ വ്യോമയാന മന്ത്രാലയവും ആഭ്യന്തര വിമാനക്കമ്പനിക...

ന്യൂഡൽഹി : ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനങ്ങളിലെ ടിക്കറ്റിന്റെ പണം മടക്കി നൽകുന്ന കാര്യത്തിൽ വ്യോമയാന മന്ത്രാലയവും ആഭ്യന്തര വിമാനക്കമ്പനികളും യോജിച്ചു പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി. മുഴുവൻ റീഫണ്ട് നൽകുകയോ അല്ലെങ്കിൽ പിന്നീട് ബുക്ക് ചെയ്യാവുന്ന വിധം ക്രെഡിറ്റ് പോയിന്റുകൾ 2 വർഷത്തെ കാലാവധിയോടെ നൽകുകയോ ചെയ്യാം. വിഷയം 3 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന ആവശ്യത്തില്‍ മറുപടി നല്കാന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വിമാന കമ്പനികളോടും ആവശ്യപ്പെട്ടു. പല കമ്പനികളും ചെറിയ സമയപരിധിയിലേക്കു ക്രെഡിറ്റ് പോയിന്റുകൾ നൽകിയതിനെ കോടതി ചോദ്യം ചെയ്തു. നേരത്തെ ബുക്ക് ചെയ്ത അതേ റൂട്ടും ചെറിയ സമയപരിധിയുമാക്കി നിജപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു.
എന്നാല്‍, സ്പൈസ് ജെറ്റിനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ കുറഞ്ഞ വരുമാനം മൂലം വിമാന കമ്പനികള്‍ പ്രയാസത്തിലാണെന്ന് വാദിച്ചു.വ്യോമയാന ഡയറക്ടറേറ്റുമായി ചേർന്ന് ഇക്കാര്യത്തിൽ പ്രശ്നപരിഹാരം കാണാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു
COMMENTS