മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസനതിരുവനന്തപുരം: ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. ഓഫീസിലേയ്ക്ക് വളിച്ചുവരുത്തിയാണ് ആരോഗ്യമന്ത്രി ശാസിച്ചത്. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയും ആര്‍എംഒയെയും ഓഫീസിലേയ്ക്ക് വിളുച്ചുവരുത്തി വിശദീകരണം തേടുകയും അതൃപ്തി അറിയിക്കുകയുമായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രി ശാസനാ സ്വരത്തില്‍ സംസാരിച്ചത്. ഒപ്പം സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇന്ന് തന്നെ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget