ദുരന്തങ്ങളെ നേരിടാൻ സന്നദ്ധരായി എറണാകുളത്ത് 32,223 പ്രവർത്തകർ


ദുരന്തങ്ങളിൽ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സര്‍‌ക്കാരിന്റെ സന്നദ്ധം പോര്‍ട്ടല്‍ വഴി എറണാകുളം ജില്ലയിൽ 32,223 സന്നദ്ധ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യം, അഗ്നിശമന സേന എന്നിവരുടെ ഭാഗമായി ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഇവരെ പ്രയോജനപ്പെടുത്തും.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന പ്രവർത്തനം , ക്യാമ്പ് നടത്തിപ്പ്, ആരോഗ്യ പരിപാലനവും ശുചിത്വവും , ഒഴിപ്പിക്കൽ പ്രവർത്തനം എന്നിവയ്ക്കാണ് സന്നദ്ധ പ്രവർത്തകരുടെ സേവനം വിനിയോഗിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. വിവിധ സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതും ഇവർ വഴിയാകും. ഇവരെ ഒരു സംഘടനയുടെയും ഭാഗമായി ആയിരിക്കില്ല പരിഗണിക്കുന്നത്. അത്തരമൊരു സംഘടനയുടെ മേൽവിലാസം ഇവർ സ്വീകരിക്കാനും പാടില്ല.
യാത്രയ്ക്കായുള്ള വാഹനം, ജോലി സമയത്തെ ഭക്ഷണം, ജോലി സമയത്ത് അപകടം പറ്റിയാലുള്ള ചികിത്സാ ചെലവ് എന്നിവ സർക്കാർ വഹിക്കും. ഇതൊഴിവാക്കിയാൽ സന്നദ്ധ പ്രവർത്തകരുടെ സേവനം സൗജന്യമായാണ് സർക്കാർ പ്രയോജനപ്പെടുത്തുന്നത്. കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിക്കുന്നത്. സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചേരുവാനും സുദീർഘമായ പരിശീലനത്തിനു സമയമോ സാധ്യതയോ ഇല്ലാത്ത സ്വദേശ വിദേശവാസികൾക്ക് സേനയിൽ അംഗമാകാം. www.sannadham.kerala.in വഴി രജിസ്ട്രേഷൻ തുടരുകയാണ്.
Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget