2.75 ലക്ഷം കടന്ന് രോ​ഗികള്‍ ; മഹാരാഷ്ട്രയില്‍ രോ​ഗികള്‍ 90,787
ന്യൂഡൽഹി : രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.75 ലക്ഷം കടന്നു. മരണം 7700 കടന്നു. 24 മണിക്കൂറില്‍ 336 മരണം,  9,987 പേർക്ക് രോഗം. 4785 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 120 മരണം. 2259 രോ​ഗികള്‍. ആകെ മരണം 3289. രോ​ഗികള്‍ 90,787. മുംബൈയിൽ മാത്രം 1760 മരണവും 51,100 രോ​ഗികളും. തമിഴ്‌നാട്ടിൽ ചൊവ്വാഴ്‌ച പ്രതിദിന രോ​ഗികള്‍ 1685 പേർ. 21 മരണംകൂടി. ചെന്നൈയിൽ മാത്രം 1243 പുതിയ രോ​ഗികള്‍. ആകെ രോഗികള്‍ 34914. യുപിയിൽ ചൊവ്വാഴ്‌ച 18മരണം. 388 രോ​ഗികൾ. ആകെ രോ​ഗികൾ 11000 . മരണം മുന്നൂറിലേറെ. ഗുജറാത്തിൽ 33 മരണം. 470 രോ​ഗികള്‍. ബംഗാളിൽ 372 പുതിയ രോഗികളും പത്തുമരണവും.
● ഡൽഹി രോഗമുക്തി നിരക്കിലും പിന്നിൽ. രോഗമുക്തി 38 ശതമാനം.  മരണ നിരക്ക് 2.92 ശതമാനം. പ്രഗതിമൈതാനം, തൽക്കട്ടോറ ഇൻഡോർ സ്‌റ്റേഡിയം, ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയം, എൽഎൻജെപി സ്റ്റേഡിയം എന്നിവ കോവിഡ് ചികിത്സയ്ക്ക് സജ്ജമാക്കാൻ നിര്‍ദേശം.
●ബിഎസ്‌എഫ്‌, സിആർപിഎഫ് ആശുപത്രികളിൽ മുൻ സൈനികർക്കും ഡ്യൂട്ടിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ചികിത്സ അനുവദിച്ചു.
●കോവിഡ്‌ വ്യാപനം സംശയിച്ച്‌ ഹിമാചലിൽ പൊലീസ് ആസ്ഥാനം അടച്ചു. ഡിജിപി ഉൾപ്പെടെ 31 പൊലീസ്‌ ഓഫീസർമാർ നിരീക്ഷണത്തില്‍‌.
●തെലങ്കാനയ്ക്ക് പിന്നാലെ പുതുച്ചേരിയിലെയും പത്താംക്ലാസ് പരീക്ഷ ഒഴിവാക്കി. എല്ലാ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം.
●മധ്യപ്രദേശിലെ  ബർവാഹയിൽ -സിഐഎസ്എഫ് ഹെഡ്‌കോൺസ്റ്റബിൾ കോവിഡ് ബാധിച്ച് മരിച്ചു.
●കോവിഡ്‌ മുക്തമായിരുന്ന ദാമനിൽ രണ്ട് കോവിഡ് രോ​ഗികള്‍.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget