തിരുവനന്തപുരം: ഇരുപതിനായിരം ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ക്വാറിയിംഗ് പെർ...

തിരുവനന്തപുരം: ഇരുപതിനായിരം ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ക്വാറിയിംഗ് പെർമിറ്റ് എടുക്കുന്നതിന് ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കെട്ടിട നിർമ്മാണത്തിന് അടിത്തറ കെട്ടാൻ മണ്ണെടുക്കുന്നതിന് 300 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് ക്വാറിയിംഗ് പെർമിറ്റ് നിഷ്കർഷിച്ചിരുന്നു. ഈ പെർമിറ്റിന് 50 മീറ്റർ ചുറ്റളവിലുള്ള വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ഉടമസ്ഥരുടെ സമ്മതപത്രം, റവന്യൂ രേഖകൾ, സർവേ മാപ്പ്, പാരിസ്ഥിതിക അനുമതി എന്നിവ ആവശ്യമായിരുന്നു.
ഇളവ് നൽകുന്നതോടെ കെട്ടിട നിർമ്മാണ മേഖലയുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര സർക്കാർ 20,000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പാരിസ്ഥിതിക അനുമതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേന്ദ്ര നിയമത്തിന് അനുസൃതമായി സംസ്ഥാനത്തും 300 ചതുരശ്രമീറ്റർ എന്നത് ഉയർത്തണമെന്ന് ആവശ്യമുയർന്നിരുന്നു. ഇത് പരിഗണിച്ചാണ് 20,000 ചതുരശ്ര മീറ്റർ വരെ ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്
COMMENTS