June 2020തിരുവനന്തപുരം: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരായ പാര്‍ട്ടി നടപടി സംസ്ഥാന നേതൃത്വം അംഗീകരിച്ചു. സക്കീർ ഹുസൈനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത ജില്ലാ കമ്മിറ്റിയുടെ തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ശരിവെച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഈ നടപടി. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെടുത്തത്.

സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു ഉയര്‍ന്ന പരാതി. ജില്ലാ കമ്മിറ്റിയാണ് സക്കീർ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി എം ദിനേശ് മണി, പി ആർ മുരളി എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. പരാതിയിൽ സക്കീർ ഹുസൈൻ പാർട്ടിക്ക് വിശദീകരണം നൽകുകയും ചെയ്തിരുന്നു. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമാണ് സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം


തിരുവനന്തപുരം ∙: ബെവ്ക്യൂ ആപ് വഴിയുള്ള മദ്യവിൽപന വന്നതോടെ സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‌ലെറ്റുകളുടെ വിൽപന ബാറുകൾ പിടിച്ചെടുത്തതായി കണക്കുകൾ. പ്രതിദിനം 10 മുതൽ 13 കോടി വരെ രൂപയുടെ മദ്യമാണു മുൻപ് ബാറുകൾക്കു വിൽപനയ്ക്കായി ബവ്റിജസ് കോർപറേഷൻ കൈമാറിയിരുന്നത്. എന്നാൽ ഇപ്പോൾ ബാറുകളിൽ കുപ്പി വിൽപന അനുവദിച്ചതോടെ അവരുടെ വിൽപന 33 കോടിയായി ഉയർന്നു. ഇതു കാരണം തിരിച്ചടി കിട്ടിയതു ബവ്റിജസ് ഔട്ട്‌ലെറ്റുകൾക്കാണ്.

28 മുതൽ 30 കോടി രൂപയുടെ മദ്യം ദിവസേന വിറ്റിരുന്ന ബവ്കോ ഷോപ്പുകളുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം 13 കോടിയിലേക്കു കൂപ്പുകുത്തി. ബുക്ക് ചെയ്യുന്നവർക്ക് ബെവ്ക്യൂ ആപ് വഴികാട്ടുന്നതു ബാറിലേക്കാണെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ. സംസ്ഥാനത്തെ മിക്ക ബവ്കോ ഔട്ട്‌ലെറ്റുകളും ആളൊഴിഞ്ഞ അവസ്ഥയിലാണിപ്പോൾ. ബാറുകളിൽ പാസ് ഇല്ലാതെ എത്തുന്നവർക്കും സുലഭമായി മദ്യം ലഭിക്കുന്നുണ്ട്.

എന്നാൽ, സർക്കാർ സ്ഥാപനമായതിനാൽ ബെവ്കോ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാർ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല. ഇതും വിൽപന ഇടിയാൻ കാരണമായി. 301 ബവ്കോ ഔട്ട്‌ലെറ്റുകളിൽ മാത്രം വിറ്റിരുന്ന മദ്യം 1120 ബാറുകൾ വഴി കൂടി നൽകിത്തുടങ്ങിയതിനാൽ മുക്കാൽ പങ്ക് വിൽപനയും സ്വാഭാവികമായി ബാറുകളിലേക്കു മാറുമെന്നാണ്ഔദ്യോഗികമായി വിശദീകരിക്കുന്നത്.

ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ മദ്യഷോപ്പുകൾ തുറന്നിട്ട് ഒരു മാസമാകുകയാണ്. വിൽപന സമയം കുറച്ചും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും വിറ്റുവരവിൽ നേരിയ വർധനയാണുണ്ടായത്. മുൻപ് മദ്യവിൽപനയിലൂടെ ദിവസേന ശരാശരി 41 കോടി രൂപയാണു കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഇത് 43 കോടിയായി ഉയർന്നു
കോഴിക്കോട്: കേന്ദ്രവും കേരളവും അടയും ചക്കരയും ആയതിനാല്‍ അങ്ങോട്ടുമിങ്ങോട്ടും ചുമ്മാ കേറി അഭിനന്ദിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് വി.ടി. ബല്‍റാം എംഎല്‍എ.

വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാര്യം കേന്ദ്രവും കേരളവും അടയും ചക്കരയും ആയതിനാല്‍ അങ്ങോട്ടുമിങ്ങോട്ടും ചുമ്മാ കേറി അഭിനന്ദിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. രണ്ടും ഒരുപോലെ പരാജയമായതിനാല്‍ പരസ്പരം പുകഴ്ത്തുക എന്നതും ഒരു സേഫ് സ്ട്രാറ്റജിയാണ്. ഔദ്യോഗിക തലങ്ങളിലെ എഴുത്തുകുത്തുകളിലാവട്ടെ, സുജന മര്യാദയുടെ പേരിലുള്ള ഉപചാര വാക്കുകളൊക്കെ ബ്രിട്ടീഷ് കാലം മുതല്‍ നിലനിന്നുപോരുന്നതുമാണ്.

എന്നിരുന്നാലും ഈക്കാണിച്ചിരിക്കുന്ന കത്തില്‍ ‘പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ കേരളം സ്വീകരിച്ച നടപടികള്‍ക്ക് കേന്ദ്രത്തിന്റെ പ്രശംസ’ എങ്ങനെയാണ് ചിലര്‍ വായിച്ചെടുത്തതെന്ന് മനസ്സിലാവുന്നില്ല. രണ്ടാമത്തെ പാരഗ്രാഫിലെ ആദ്യത്തെ വരിയാണ് ഉദ്ദേശിച്ചതെങ്കില്‍ അതിന് അങ്ങനെയൊരര്‍ത്ഥം ഉണ്ടെന്ന് ഇംഗ്ലീഷില്‍ സാമാന്യജ്ഞാനം ഉള്ള ആര്‍ക്കും പറയാന്‍ സാധിക്കില്ല.


ലോകരാജ്യങ്ങളാകെയും കോവിഡ് വൈറസ് എന്ന മാഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നിലവില്‍ മിക്ക രാജ്യങ്ങളും മുന്നോട്ടുപോകുന്നത്. ‘വാക്‌സിന്‍’ കണ്ടെത്തും വരെ ഈ രീതിയല്‍ മാത്രമേ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുമുള്ളൂ.

അതേസമയം വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി പല രാജ്യങ്ങളിലുമുള്ള ഗവേഷകര്‍ അവകാശപ്പെടുകയും ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ച് രംഗത്തുവരികയും ചെയ്യുന്നുണ്ട്. ‘ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി’യില്‍ നിന്നുള്ള ഗവേഷകസംഘം വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി ശ്രദ്ധ നേടുന്നത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ വിജയിച്ചുവെന്നും ഒക്ടോബറില്‍ ഈ വാക്‌സിന്‍ വിപണിയിലിറക്കാന്‍ കഴിയുമെന്നുമാണ് ഇവര്‍ അറിയിക്കുന്നത്

കൊല്ലത്ത് ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഗുണ്ടാ വിളയാട്ടം. കേസില്‍ തെളിവെടുപ്പ് നടത്താന്‍ പൊലീസിനായില്ല. പ്രതികളെ ആക്രമിക്കാന്‍ ഗുണ്ടാ സംഘങ്ങള്‍ തമ്പടിച്ചതോടെയാണ് തെളിവെടുപ്പ് നടക്കാതെ പോയത് . പ്രതികളുടെ വീടുകള്‍ തകര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കൊല്ലം കുണ്ടറ പേരയ്യത്ത് ഗുണ്ടാ നേതാവ് സക്കീര്‍ ബാബു നടുറോഡില്‍ കുത്തേറ്റ് മരിച്ചത്. ഇതിന് പിന്നാലെ ഗുണ്ടാ ആക്രമണം ഉണ്ടാകുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈകിട്ടോടെ ഗൂണ്ടാ സംഘങ്ങള്‍ പ്രതികളുടെ വീടുകള്‍ അടിച്ചു തകര്‍ത്തു. വീടിന്‍റെ കഥകുകള്‍ തകര്‍ത്ത് ഉളളില്‍ കയറിയാണ് ആക്രമണം. പ്രതികളുമായുള്ള തെളിവെടുപ്പും തടയപ്പെട്ടു. വന്‍ സന്നാഹത്തെ ഇറക്കി തെളിവെടുപ്പ് നടത്താനാണ് പൊലീസിന്‍റെ പുതിയ തീരുമാനം. പേരയം സ്വദേശികളായ പ്രജീഷ്, ബിന്‍രോ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രജീഷിനെ സക്കീര്‍ ബാബു മൂന്ന് തവണ ആക്രമിച്ചിരുന്നു. ഇതില്‍ മൂന്ന് തവണ ജയില്‍ ശിക്ഷ അനുഭവിച്ച സക്കീര്‍ മൂന്നാം തവണ ജയിലില്‍ നിന്നിറങ്ങി പ്രജീഷിനെ വീണ്ടും ആക്രമിച്ചു. ഇതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട സക്കീര്‍ ബാബു കാപ്പ നിലനില്‍ക്കുന്ന പ്രതിയാണ്.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചതിന് മറുപടിയായാണ് ഈ ആരോപണം. ജൂണ്‍ ആറിന് നടന്ന കമാണ്ടര്‍ തല യോഗത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിര്‍മ്മിച്ച റോഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും എന്നാല്‍ പിന്നീട് നിയന്ത്രണ രേഖ മുറിച്ചുകടന്ന് ആക്രമണം നടത്തുകയായിരുന്നെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ജൂണ്‍ 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്‌വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് സാവോ ലീജിയാന്‍ പുറത്തിറക്കിയ പുതിയ പ്രസ്താവന അവകാശപ്പെടുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ മേഖലയില്‍ ചൈനയാണ് പട്രോളിംഗ് നടത്തി വരുന്നത്. ചൈനയുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്ന് ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതെന്നാണ് ലീജിയാന്‍ കുറ്റപ്പെടുത്തിയത്.
ആദ്യം മെയ് 6ന് അതിര്‍ത്തി മറികടന്ന് തമ്പടിച്ച ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങിയതായും അവര്‍ ചൈനയുടെ അതിര്‍ത്തിക്കുള്ളില്‍ താല്‍ക്കാലികമായി പണിത ഷെഡുകളും മറ്റും നീക്കം ചെയ്തതായും ലീജിയാന്‍ അവകാശപ്പെട്ടു. ഗാല്‍വാന്‍ നദിയുടെ ഇരു കരകളിലുമായി നിരീക്ഷണ ഗോപുരങ്ങള്‍ പണിയാനും അതിക്രമിച്ചു കയറിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങാനും കമാണ്ടര്‍ തല ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നുവെന്നും ലീജിയാന്‍ പറഞ്ഞു. എന്നാല്‍ ഈ ധാരണക്ക് വിരുദ്ധമായി ചൈനയുടെ പക്ഷത്ത് നിര്‍മ്മിച്ച വാച്ച് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തിന് തുനിഞ്ഞതായാണ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. ഇതാണ് ജൂണ്‍ 15ന് കനത്ത ആള്‍നാശത്തിന് കാരണമായതെന്നും വിദേശകാര്യ വക്താവ് വിശദീകരിച്ചു.
ജൂണ്‍ 17ന് വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലും ജൂണ്‍ 6ന്‍റെ കമാണ്ടര്‍തല യോഗത്തിലെ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ധാരണയിലെത്തിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മണ്ണ് ചൈനക്ക് 
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതായാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. 20 സെന്‍റീമീറ്ററില്‍ കൂടുതല്‍ മഴ ഈ ജില്ലകളിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഞായറാഴ്ച വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം: ശബരിമല വിമാനത്താവള നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചാണ് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്. ഈ ഭൂമിയിലെ ചമയങ്ങൾക്ക് മാത്രമാണ് എസ്‍റ്റേറ്റ് ഉടമക്ക് വില നൽകേണ്ടത്. പാലാ സബ് കോടതിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള കേസുള്ളതിനാൽ കോടതിയിൽ നഷ്ടപരിഹാരതുക കെട്ടിവെച്ചാണ് ഏറ്റെടുക്കുക. മറ്റ് സാമ്പത്തിക ഇടപാടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഈ വിഷയത്തിൽ ഉന്നയിച്ചത് രഷ്ട്രീയ ആരോപണം മാത്രമെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. ഹാരിസൺ മലയാളം 2005 ൽ എസ്‍റ്റേറ്റ് ബിലീവേഴ്സ് ചർച്ചിന് വിറ്റിരുന്നു. സ്ഥലം ഏറ്റെടുക്കാൻ സ്പെഷ്യൽ ഓഫീസർ രാജമാണിക്യം 2103 ൽ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പക്ഷെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി


കൊച്ചി ∙ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ യാത്രാനിരക്കു സംബന്ധിച്ച ശുപാർശ എത്രയും വേഗം സമർപ്പിക്കാൻ ഫെയർ റിവിഷൻ കമ്മിറ്റിക്കു ഹൈക്കോടതി നിർദേശം . കെഎസ്ആർടിസി, വിദ്യാർഥികൾ തുടങ്ങിയവരുടെ ഹിയറിങ് പൂർത്തിയാക്കി ശുപാർശ സർക്കാരിനു സമർപ്പിക്കാനാണ് ജസ്റ്റിസ് എം. രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിക്കു ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരിക്കുന്നത്.

സ്വകാര്യ ബസുകളിൽ ഉയർന്ന യാത്രാനിരക്ക് ഈടാക്കാൻ അനുവദിച്ച സിംഗിൾ ജഡ്ജിയുടെ വിധി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. യാത്രാനിരക്കു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ 9ന് ഫെയർ റിവിഷൻ കമ്മിറ്റിക്കു സിംഗിൾ ജഡ്ജി നിർദേശം നൽകുകയുണ്ടായി. റിപ്പോർട്ട് സമർപ്പിച്ച് രണ്ടാഴ്ചയ്ക്കകം സർക്കാർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചുതിരുവനന്തപുരം : ഉപഭോക്താക്കൾക്ക് നൽകിയ അപാകതകൾ നിറഞ്ഞ ബില്ലുകൾ പിൻവലിച്ച് പുതിയ റീഡിംഗിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ നൽകണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 20ന് സംസ്ഥാന വ്യാപകമായി എല്ലാ കെ.എസ്.ഇ.ബി ഓഫീസുകൾക്കുമുന്നിലും പ്രതിഷേധ ധർണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനും എല്ലാ കെ.എസ്.ഇ.ബി ഓഫീസുകൾക്കും മുന്നിലുമാണ് ധരണ നടത്തുന്നത്.

അമിത ചാർജ് രേഖപ്പെടുത്തിയ ബില്ലുകൾ പിൻവലിക്കുക, എല്ലാമാസവും മീറ്റർ റീഡിംഗ് എടുത്തു ബില്ലുകൾ നൽകുക, അപാകതകൾ നിറഞ്ഞ ഫിക്‌സഡ് ചാർജ് നിറുത്തലാക്കുക, താരിഫ് റേറ്റുകൾ കാലോചിതമായി പരിഷ്കരിക്കുക, കടകൾ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചാണ് ഏകോപനസമിതി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്


തിരുവനന്തപുരം: കൊറോണ കാലം കേരളത്തിലെ ആയിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകർക്കും പരീക്ഷണ കാലമാണ്. കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത് വ്യവസായങ്ങൾ തുടങ്ങിയ പല യൂണിറ്റുകളും വായ്പ തിരിച്ചടക്കാൻ കഴിയാത്ത വിധം നഷ്ടടത്തിലായിരിക്കുകയാണ്.

പറവൂരിലെ ചൈതന്യ കുടുംബശ്രീയിലെ സംഘത്തിലെ അഞ്ച് അംഗങ്ങൾ ചേർന്ന് തുടങ്ങിയതാണ് കൃപ പലഹാര നിർമ്മാണ യൂണിറ്റ്. പലഹാരങ്ങളും കറിപ്പൊടികളും നിർമ്മിച്ച് കിട്ടുന്ന വരുമാനമാണ് ഈ വീട്ടമ്മമാരുടെ ആശ്രയം. തുടക്കമായതിനാൽ കാര്യമായ ലാഭമൊന്നും കിട്ടിത്തുടങ്ങിയിട്ടില്ല. ഈ വർഷം വ്യവസായം വിപുലീകരിക്കാൻ ഒരുങ്ങിയപ്പോൾ ആയിരുന്നു ലോക്ഡൗൺ പ്രഖ്യാപനം.

മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞാൽ കുടുംബശ്രീയിൽ നിന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ഇവർ സ്വന്തം കയ്യിൽ നിന്ന് പണം ചിലവഴിക്കേണ്ടി വരും. ലോക്ഡൈണിൽ കുരുങ്ങിയ കുടുംബശ്രീയെ സഹായിക്കാൻ ആരംഭിച്ച ‘മുഖ്യമന്ത്രിയുടെ സഹായ ഹസ്തം’ പദ്ധതിയുണ്ടെങ്കിലും അതിന്‍റെ സഹായം ഇവർക്ക് കിട്ടില്ലതിരുവനന്തപുരം:കേന്ദ്രസ‍ർക്കാരിനും സംസ്ഥാന സ‍ർക്കാരിനും പ്രവാസികൾ നാട്ടിലേക്ക് വരേണ്ടതില്ലെന്ന നിലപാടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വന്ദേഭാരത് വിമാനങ്ങൾ കൃത്യമായി സ‍ർവീസ് നടത്തിയിരുന്നുവെങ്കിൽ കൂടുതൽ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താമായിരുന്നുവെന്നും അദേഹം പറഞ്ഞു. വന്ദേഭാരത് സർവീസുകൾ നേരെ നടക്കാത്തതിനാലാണ് പ്രവാസി സംഘടനകൾ ചാ‍ർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കിയത്. അപ്പോഴാണ് അതിൽ വരുന്നവർക്കും വന്ദേഭാരത് വിമാനങ്ങളിൽ വരുന്നവ‍ർക്കും കൊറോണ നെ​ഗറ്റീവ് സ‍ർട്ടിഫിക്കറ്റ് നി‍ർബന്ധമാക്കിയത്. ​ഗൾഫിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് നാട്ടിലേക്ക് വരാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതെയായതെന്ന് ചെന്നിത്തല ആരോപിച്ചു.

ലോകകേരള സഭയോ നോ‍ർക്കയോ പ്രവാസികൾക്കായി ഒന്നും ചെയ്തിട്ടില്ല. എംബസികൾ പ്രവാസികളെ തിരിഞ്ഞു നോക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ ട്രൂനാറ്റ് ടെസ്റ്റ് സൗദിയടക്കം പല രാജ്യങ്ങളിലുമില്ല. ഈ ട്രൂനാറ്റ് റാപ്പിഡ‍് ടെസ്റ്റിന് കേന്ദ്രസർക്കാർ പോലും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റിന് പോലും പണമില്ലാതെ ആയിരക്കണക്കിന് പ്രവാസികൾ വിവിധ ലേബ‍ർ ക്യാമ്പുകളിൽ കുടുങ്ങികിടക്കുകയാണ്.

സർക്കാർ പറഞ്ഞ സർട്ടിഫിക്കറ്റ് എവിടെ കിട്ടുമെന്ന് ചോദിച്ച അദേഹം സലാലയിലെ മലയാളികൾ പറയുന്നത് അവ‍ർക്ക് നാല് ദിവസം എങ്കിലും യാത്ര ചെയ്താൽ മാത്രമാണ് കൊറോണ ടെസ്റ്റ് നടത്താൻ സാധിക്കൂ എന്നാണെന്നും കൂട്ടിച്ചേർത്തു. പ്രവാസികളെ മടക്കി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിൽ സംസാരിക്കുകയായിരുന്നു അദേഹംകാസർകോട്: തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും. കോഴിക്കോട് നടന്ന സമസ്ത മുഷാവറ യോഗത്തിൽ വാങ്ങിയ ഭൂമി തിരിച്ചു നൽകുമെന്ന് എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ട്രസ്റ്റ് അറിയിച്ചു. നിയമവിരുദ്ധമായി വഖഫ് ഭൂമി കൈമാറിയെന്ന് വഖഫ് ബോര്‍ഡിന്‌റെ പ്രാഥമിക അന്വേഷണത്തിലാ
ണ് കണ്ടെത്തിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്‌കൂള്‍ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭൂമി എം.സി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാക്കള്‍ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു.

എന്നാല്‍ ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നും വഖഫ് ബോര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേളാരിയില്‍ നടന്ന സമസ്ത മുഷാവറ യോഗത്തില്‍ ഭൂമി തിരിച്ചു നല്‍കുമെന്ന് എം.എല്‍.എ ചെയര്‍മാനായ ട്രസ്റ്റ് സമസ്തയെ അറിയിച്ചു. വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് എം.എല്‍.എ ഉള്‍പ്പെടയുള്ള കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഭൂമി കൈമാറ്റം റദ്ദാക്കിയാലും എം.എല്‍.എ എം.സി കമറുദ്ദീന്‍ അടക്കമുള്ളവര്‍ നിയമനടപടി നേരിടേണ്ടി വരും.


തിരുവനന്തപുരം:  കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം ക്രമീകരിക്കുന്നത് സംബന്ധിച്ച് കൂടുതൽ മാർഗ നിർദ്ദേശങ്ങളായി. ജൂൺ 30 വരെയാണ് പുതിയ മാർഗനിർദ്ദേശങ്ങൾ ബാധകം. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പ് മേലധികാരികൾക്ക് അച്ചടക്ക നടപടി സ്വീകരിക്കാം.

അവശ്യ സർവീസുകളായ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം മുടങ്ങാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. ഇവിടങ്ങളിലെ ജീവനക്കാരുടെ 50 ശതമാനം രണ്ടാഴ്ചക്കാലത്തേക്കും ബാക്കിയുള്ള 50 ശതമാനം അടുത്ത രണ്ടാഴ്ച കാലത്തേക്കുമായി ക്രമീകരിച്ച് റോസ്റ്റർ തയ്യാറാക്കി പ്രവർത്തിക്കണം. മറ്റ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണവും സ്ഥല സൗകര്യവും പ്രവർത്തന സ്വഭാവവും പരിഗണിച്ച് സമൂഹിക അകലം ഉറപ്പു വരുത്തി പ്രവർത്തിക്കുന്നതിന് ജീവനക്കാരുടെ എണ്ണം ഓഫീസ് മേലധികാരിക്ക് ക്രമീകരിക്കാം. ഓഫീസുകളിലെ സൂപ്പർവൈസറി ഉദ്യോഗസ്ഥർ ഹാജരാകുന്ന ദിവസങ്ങളിൽ അവരുടെ ചുമതല കൂടാതെ മറ്റു വിഭാഗങ്ങളുടെ പ്രവർത്തനവും സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

സെക്രട്ടേറിയറ്റിലെ ഓരോ വകുപ്പിലെയും ക്രമീകരണം വകുപ്പ് സെക്രട്ടറിമാരോ അവർ ചുമതലപ്പെടുത്തുന്നവരോ നടത്തണം. ഓഫീസിൽ ഹാജരാകാത്ത ദിവസം ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ പ്രവർത്തിക്കണം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഓഫീസിൽ എത്തണം. ഓഫീസുകളിൽ സാമൂഹ്യ അകലം പാലിക്കുന്നതിന് ഒരു ഓഫീസറുടെ ക്യാബിൻ ഒന്നിലധികം പേർ പങ്കിടാതിരിക്കാൻ ശ്രദ്ധിക്കണം. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമ്പോൾ ഓഫീസ് പ്രവർത്തനം സാധാരണ നിലയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥരാൽ നിർവഹിക്കപ്പെടുന്നുവെന്ന് മേലധികാരി ഉറപ്പാക്കണം. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം.

ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ മേലധികാരി ആവശ്യപ്പെടുമ്പോൾ എത്തണം. മറ്റു ജില്ലകളിൽ താമസിക്കുന്ന, കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളിൽ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോർട്ട് ചെയ്ത് ജോലി നിർവഹിക്കാം. ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ൻമെന്റ് സോണുകളിലെ ജീവനക്കാർക്കും ക്വാറന്റൈനിലുള്ളവർ കഴിയുന്ന വീടുകളിലെ ജീവനക്കാർക്കും ഓഫീസിൽ ഹാജരാകുന്നതിന് ഇളവ് നൽകും. ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാൽ ഈ കാലയളവിൽ ബന്ധപ്പെട്ട മേലധികാരിക്ക് സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം. സാധ്യമാകുമെങ്കിൽ വർക്ക് ഫ്രം ഹോം നിർവഹിക്കാൻ വേണ്ട ക്രമീകരണം മേലധികാരി ഏർപ്പെടുത്തണം. കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ കളക്ടർമാർ നിർദ്ദേശിക്കുന്ന ചുമതലകൾ അധ്യാപകർ നിർവഹിക്കണം


ജ​നീ​വ: ഇ​ന്ത്യ​യും ചൈ​ന​യും അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​ശ​ങ്ക അ​റി​യി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന. ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യ​മ​നം പാ​ലി​ക്ക​ണം. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ഇന്ത്യയുടെയും ചൈനയുടെയും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിലും മരണങ്ങളിലും ആശങ്കയുണ്ട്. ഇരുവിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നല്ല ലക്ഷണമാണെന്നും യുഎന്‍ അധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു.

അ​തേ​സ​മ​യം, അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക പ്ര​തി​ക​രി​ച്ചു. ജ​വാ​ന്‍​മാ​രു​ടെ വീ​ര​മൃ​ത്യു​വി​ല്‍ അ​നു​ശോ​ചി​ക്കു​ന്നു. സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും യു​എ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വി​ന്‍റെ ഉ​ദ്ധ​രി​ച്ച് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.


തിരുവനന്തപുരം:  സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു ഡോക്ടര്‍, ഒരു നേഴ്സ്, ഒരു ലാബ് ടെക്നീഷ്യന്‍, ഒരു ഡ്രൈവര്‍ എന്നിവരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക. ഇതര ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് മൊബൈല്‍ യൂണിറ്റുകള്‍. കാസര്‍ഗോഡ് ,പാലക്കാട് ,കണ്ണൂര്‍ ,തൃശൂര്‍ ,മലപ്പുറം ജില്ലകളിലാണ് രണ്ട് യൂണിറ്റുകള്‍ ഉണ്ടാവുക.

ഈ യൂണിറ്റുകള്‍ വീടുകളിലെത്തി പരിശോധനയും ആവശ്യമായ വൈദ്യസഹായവും മറ്റു ഉപദേശങ്ങളും അത് മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആയി ബന്ധപ്പെട്ട് നല്‍കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഇതിന് വേണ്ടി ലഭ്യമാക്കും. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിലും മഴക്കാലരോഗങ്ങള്‍ വ്യാപിക്കാന്‍ ഉള്ള സാധ്യത കണക്കിലെടുത്തുമാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി ഈ തീരുമാനമെടുത്തത്.  തീരുമാനത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. ആദിവാസി മേഖലയിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് മൊബൈല്‍ യൂണിറ്റുകള്‍ വലിയ ആശ്വാസമാകും
തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അടക്കം രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റു. ചെന്നെയിൽ നിന്നെത്തിയ വർക്കല സ്വദേശികളായ അമ്മയ്ക്കും കുഞ്ഞിനും രോഗ ബാധ കണ്ടെത്തി.
തൃശൂർ‍ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആർടിസി ഡ്രൈവർ. വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥ പ്രകാരമാണ് ഇദ്ദേഹം പാപ്പനംകോട് എത്തിയത്. ലോക്ക് ഡൗണിന് ശേഷം ജൂൺ രണ്ടിന് തൃശൂരിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരത്ത് എത്തി. മൂന്ന് മുതൽ ജോലിയിൽ പ്രവേശിച്ചു. നാലിന് പാപ്പനംകോട് നിന്ന് ഒരു ഷെഡ്യൂളിൽ ജോലി ചെയ്തു. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലേക്കും തമിഴ്നാട് അതിർത്തിയിലും എത്തിച്ച ബസിൽ ഡ്രൈവറായും ജോലി ചെയ്തു. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സ്രവ പരിശോധന നടത്തിയത്.
തിരുവനന്തപുരത്ത് മൊബൈൽ കട നടത്തുന്ന മലപ്പുറം സ്വദേശിയായ 28 കാരനും സമ്പർക്കത്തിലൂടെയാണ് രോഗബാധ. മെയ് 27 ന് മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഞായറാഴ്ച സ്രവ പരിശോധന നടത്തി. ഞായറാഴ്ച ചെന്നൈയിൽ നിന്നെത്തിയ വർക്കല സ്വദേശികളായ 30 വയസുകാരിക്കും 2 വയസുള്ള കുഞ്ഞിനും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു കൊല്ലം സ്വദേശിയുൾപ്പടെ 14 പേർക്ക് ഇന്ന് ജില്ലയിൽ രോഗം ഭേദമായി.
അതിനിടെ രണ്ട് ദിവസം മുമ്പ് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങൽ  മണമ്പൂർ സ്വദേശി സുനിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഭാര്യയുമായി അകന്ന് ജീവിക്കുന്ന ഇദ്ദേഹം മകൻ്റെ മുന്നിൽവച്ചാണ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും തുടർ നടപടികൾ.
മരണപ്പെട്ട ശേഷം രോഗം സ്ഥിരീകരിച്ച വഞ്ചിയൂർ സ്വദേശി എസ്.രമേശൻ്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. അതേ സമയം ശ്വാസകോശ സംബന്ധമായ രോഗവുമായി എത്തിയിട്ടും ചികിത്സാവേളയിൽ രമേശൻ്റെ സ്രവ പരിശോധന നടത്താത്തതിൽ ജില്ലാ കളക്ടർ നവജ്യോത് ഖോസ മെഡിക്കൽ കോളജിനോടും,ജനറൽ ആശുപത്രിയോടും വിശദീകരണം തേടി.പിഎം കെയര്‍സ് ഫണ്ടിന്‍റെ വിനിയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികളുടെ താമസം, ചികിത്സ, ഭക്ഷണം, യാത്ര എന്നിവ ഒരുക്കുന്നതിന് മാത്രമേ ഈ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാന്‍ അനുവാദമുള്ളു. എന്നാൽ മുമ്പ് ഇതിനായി ചെലവഴിച്ച തുക ക്ലെയിം ചെയ്യാനും സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പിഎം കെയര്‍സ് ഫണ്ടിലെ തുക സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയ്ക്ക് 50 ശതമാനം വെയ്റ്റേജ്, ഇതുവരെയുള്ള കൊവിഡ് രോഗികളുടെ ആകെ എണ്ണത്തിന് 40 ശതമാനം വെയ്റ്റേജ്, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തുല്യ പങ്കിന് പത്തുശതമാനം വെയ്റ്റേജ് എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് ചെലവഹിക്കുന്ന തുക അവിടെയുള്ള അതിഥി തൊഴിലാളികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. അതുകൊണ്ടുതന്നെ, 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയ്ക്ക് 50 ശതമാനം വെയ്റ്റേജ് നല്‍കുന്നതിന് പകരം ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തുമുള്ള അതിഥി തൊഴിലാളികളുടെ എണ്ണത്തിന് 50 ശതമാനം വെയ്റ്റേജ് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
4.85 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം എന്നിവ ഒരുക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും കേരളം മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍, മുന്‍ ചെലവുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുള്ളതിനാല്‍ ഇതുവരെ അതിഥി തൊഴിലാളികള്‍ക്കായി കേരളം ചെലവഴിച്ച തുക തിരിച്ചുകിട്ടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു


പെരിയാറിൽ രണ്ട് ബിരുദ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ബി.ബി.എ വിദ്യാർത്ഥികളായ കോടനാട് ആലാട്ടുചിറ മീമ്പാറ പമ്പളമാലി നോബിയുടെ മകൻ വൈശാഖ് (20) കോതമംഗലം കുത്തുകുഴി കളരിയ്ക്കൽ മാത്യുവിൻ്റെ മകൻ ബേസിൽ (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പെരിയാർ തീരത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വെളളത്തിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ആലാട്ടുചിറ നെടുമ്പാറ ചിറയ്ക്ക് സമീപം പെരിയാറിലാണ് വിദ്യാർത്ഥികളെ കാണാതായത്. പത്തോളം പേർ ചേർന്നാണ് ഇവിടെ പന്തുകളിച്ചുകൊണ്ടിരുന്നത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനിടെ ബേസിലിൻ്റെ മൃതദേഹം മുങ്ങിയെടുത്തു. വൈകിട്ട് 7.30 ന് തെരച്ചിൽ അവസാനിപ്പിച്ചു. നാളെ വീണ്ടും തെരച്ചിൽ ആരംഭിക്കും. പെരിയാറിൽ വെള്ളംം കലങ്ങിയൊഴുകുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.


തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കൊറോണ ടെസ്റ്റ് നിർബന്ധമാക്കണമെന്ന് മന്ത്രി ഇ.പി ജയരാജൻ. ചാർട്ടേഡ് വിമാനത്തിൽ മാത്രമല്ല, വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രി വ്യക്തമാക്കി. രോഗമുള്ള പ്രവാസികളെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണം. രോഗവ്യാപന സാദ്ധ്യതയുള്ളതുകൊണ്ടാണ് ഈ നിർദേശം വച്ചതെന്നും എല്ലാവരും നാട്ടിലെത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

അതേസമയം ജയരാജന്റെ പ്രസ്താവന കൂടി വന്ന സാഹചര്യത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമല്ലാത്ത രാജ്യാന്തര വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയേക്കില്ല എന്നാണ് സൂചന


കോഴിക്കോട്: ഓൺലൈൻ റമ്മികളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, ജീവിതം കൂടിയാണ്. റമ്മികളിയുടെ ചതിക്കുഴിയിൽപ്പെട്ട കോഴിക്കോട്ടെ 23കാരൻ അകപ്പെട്ടത് ലഹരിയുടെ മായിക ലോകത്താണ്. ഭർത്താവിന്‍റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യമാണ്.

ഈ തലമുറയിലെ ചെറുപ്പക്കാര്‍ സമാര്‍ട്ട് ഫോണിന് അടിമയാണ്.എന്നാല്‍ ഇതില്‍ അടിമയായതോടെ ഇന്നിപ്പോൾ സ്മാർട്ട് ഫോൺ കാണുന്നതും പോലും പേടിയാണ്.സമ്പാദ്യമാകെ ചൂതു കളി കൊണ്ടുപോയ കഥയാണ് വീട്ടമ്മയ്ക്ക് പറയാനുള്ളത്. വില്ലനായത് ഭ‍ർത്താവിന്‍റെ ഓൺലൈൻ ചീട്ടുകളി ശീലം. നഷ്ടമായത് അന്യന്‍റെ അടുക്കളയിൽ വിയർപ്പൊഴുക്കി സ്വരൂകൂട്ടിയ മൂന്നരലക്ഷം രൂപയാണ്


സംസ്ഥാനത്തെ വാഹന പരിശോധനയുടെ മുഖംമാറുന്നു. ഇനി എഴുത്തില്ല, പേനയില്ല, രസീതില്ല, ചോദ്യങ്ങളില്ല. എല്ലാം ഡിജിറ്റല്‍. ശരിയായ രേഖകളില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിക്കും. വാഹന പരിശോധനയ്ക്കാhവശ്യമായ പ്രത്യേക ഡിജിറ്റല്‍ ഉപകരണം സംസ്ഥാനത്ത് എത്തിച്ചു.

മോട്ടോര്‍വാഹന വകുപ്പ് കേന്ദ്രീകൃതമാകുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പരിശോധന രാജ്യം മുഴുവന്‍ നടപ്പാക്കുകയാണ്. ഇതോടെ ഓരോ സംസ്ഥാനത്തെയും പിഴ പ്രത്യേകമായി അടയ്‌ക്കേണ്ട. പ്രത്യേകം പിഴത്തുകയും ഇല്ല.

മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവഹന്‍ എന്ന കേന്ദ്രീകൃത വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥരുടെ പക്കലുള്ള പ്രത്യേക ഡിജിറ്റല്‍ ഡിവൈസിലൂടെ അറിയാനാകും. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, ടാക്സ്, ഫിറ്റ്നെസ്, അമിതവേഗം തുടങ്ങിയ സര്‍വ വിവരങ്ങളും ഞൊടിയിടയില്‍ അറിയാന്‍ സാധിക്കുന്നതാണ്.

നിയമലംഘനമുണ്ടെങ്കില്‍ അതിനുള്ള പിഴത്തുക ഡിവൈസില്‍ത്തന്നെ രേഖപ്പെടുത്തും. ഇത് പിന്നീട് വാഹന ഉടമയ്ക്ക് നോട്ടീസായി ലഭിക്കുന്നതാണ്.ഓടിക്കുന്ന ആളിന്റെ ലൈസന്‍സിലെ പിഴവുകളും കണ്ടെത്താം. ഡ്രൈവറോ, വാഹനമോ മുമ്പ് കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടോയെന്ന വിവരവും ഉപകരണത്തില്‍ ലഭ്യമാകും. മുമ്പ് ഒടുക്കിയ പിഴയുടെ വിവരങ്ങളും ലഭിക്കും.സംസ്ഥാനത്ത് കൊച്ചിയിലാണ് ആദ്യമായി ഡിജിറ്റല്‍ വാഹന പരിശോധന തുടങ്ങിയിട്ടുള്ളത്. താമസിയാതെ ഇത് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് വിലയിരുത്തല്‍
തിരുവനന്തപുരം: 2019 ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ, പാർട്ട്- III വിഷയങ്ങൾ എല്ലാം ഉൾപ്പടെ പരമാവധി മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം. ഒന്നാം വർഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്ത പരീക്ഷാർത്ഥികൾക്ക് ആ വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഒന്നാംവർഷ പരീക്ഷയ്ക്ക് ഒരു വിഷയത്തിനും ഹാജരാകാത്തവർക്ക് മുഴുവൻ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് എഴുതാം. 2019 ഡിസംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ വിഷയത്തിന്റെ/വിഷയങ്ങളുടെ ഒന്നാം വർഷ വിഷയങ്ങൾ ഇതിനൊപ്പം എഴുതണം.

ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററിക്ക് പേപ്പർ ഒന്നിന് 500 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 100 രൂപയുമാണ്. പിഴയില്ലാതെ ജൂലൈ മൂന്ന് വരെ ഫീസടയ്ക്കാം. 20 രൂപ പിഴയോടെ ജൂലൈ 10 വരെയും ഫീസ് അടയ്ക്കാം. 1000 രൂപ സൂപ്പർ ഫൈനോടെ ഫീസടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 17 ആണ്. സപ്ലിമെന്ററി വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവർ ഒന്നാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലുമാണ് ഫീസടയ്‌ക്കേണ്ടത്. നോട്ടിഫിക്കേഷന്റെ പൂർണ്ണ രൂപം www.dhsekerala.gov.in ൽ ലഭിക്കുന്നതാണ്


ബെ​​​യ്ജിം​​​ഗ്: കോവിഡിൻെറ രണ്ടാം വ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ ചൈ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്ജിം​​​ഗി​​​ലെ 11 റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ ക​​​മ്യൂ​​​ണി​​​റ്റി​​​ക​​​ളി​​​ൽ ലോ​​​ക്ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ ബെ​​​യ്ജിം​​​ഗി​​​ൽ 79 പു​​​തി​​​യ കേ​​​സു​​​ക​​​ളാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

രാജ്യത്ത് ഇ​​​ന്ന​​​ലെ മാ​​​ത്രം 36 പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. ബെ​​​യ്ജിം​​​ഗി​​​ലെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഡി​​​സ്ട്രി​​​ക്ടാ​​​യ ഫെം​​​ഗ്ടാ​​​യി മേ​​​ഖ​​​ല​​​യി​​​ലെ സി​​​ൻ​​​ഫാ​​​ഡി മാ​​​ർ​​​ക്ക​​​റ്റു​​​മാ​​​യി സ​​​മ്പ​​​ർ​​​ക്കം പു​​​ല​​​ർ​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. ജൂ​​​ൺ 11നു ​​​മു​​​ന്പ് 56 ദി​​​വ​​​സം ഒ​​​റ്റ കോ​​​വി​​​ഡ് കേ​​​സു​​​പോ​​​ലും ബെ​​​യ്ജിം​​​ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​രു​​​ന്നി​​​ല്ല.

അതേസമയം കഴിഞ്ഞ തവണ ഹുബൈയിൽ ഇതിനേക്കാളും കുറഞ്ഞ കോവിഡ്​ കേസുകളാണ് ആദ്യഘട്ടത്തിൽ​ റിപ്പോർട്ട്​ ചെയ്​തതെന്ന്​ ദേശീയ ആരോഗ്യകമ്മീഷൻ അറിയിച്ചു. മൂന്ന്​ കേസുകൾ മാത്രമാണ്​ ഹുബെ പ്രവിശ്യയിൽ കോവിഡിൻെറ തുടക്കത്തിൽ സ്ഥിരീകരിച്ചത്​.കോവിഡ്​ വീണ്ടും എത്തിയതോടെ രോഗത്തിൻെറ ഉറവിടമെന്ന്​ സംശയിക്കുന്ന സിൻഫാദി മാർക്കറ്റിലെ പരിശോധന ചൈന കർശനമാക്കി


ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,40,000ലേ​ക്ക് അ​ടു​ക്കു​ന്നു.ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഇ​തു​വ​രെ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ എ​ണ്ണം 4,39,050 ആ​ണ്. 81,12,577 പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.42,13,182 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ൽ കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 21.82 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 21,82,950 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.1,18,283 പേ​ർ രോ​ഗ​ത്തേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 8,89,866 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

കോവിഡ് മുക്തമായെന്ന് പ്രഖ്യാപിക്കാനിരിക്കെ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്. യുകെയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്റില്‍ ഇതുവരെ 1,156 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്നുവരെ 21 പേര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്.

നേരത്തെ അമേരിക്കയായിരുന്നു കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ മുന്നില്‍. ഒരുദിവസത്തിനിടെ അമേരിക്കയില്‍ 425 മരണങ്ങളുണ്ടായെങ്കില്‍ ബ്രസീലില്‍ അത് 729 ആണ്. ഓരോ ദിവസം കഴിയുന്തോറും ബ്രസീലിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രസീലില്‍ ഇതുവരെ 8,91,556 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

44,118 പേര്‍ മരണപ്പെടുകയും ചെയ്തു. ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് ബ്രസീലില്‍ ഇത്തരത്തില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്. രോഗം കണ്ടെത്തിയശേഷം ഇതുവരെ രാജ്യത്ത് 4,64,774 പേര്‍ വൈറസ് മുക്തരായി. 3,82,664 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ റഷ്യയിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്. റഷ്യയില്‍ 5,37,210 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 7,091 പേര്‍ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിതരില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ ഇപ്പോഴും നാലാംസ്ഥാനത്ത് തുടരുകയാണ്


വിഎ സക്കീർ ഹുസൈനെ പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി. സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മറ്റി അംഗം ശിവൻ നൽകിയ പരാതിയിലാണ് നടപടി. സിഎം ദിനേശ് മണി കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൻ്റേതാണ് തീരുമാനം.

സക്കീർ ഹുസൈന് നാല് വീടുകൾ ഉണ്ടെന്നാണ് സൂചന. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് തീരുമാനം.

നേരത്തെ, വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഇദ്ദേഹം നേരത്തെ അറസ്റ്റിലായിരുന്നു. തുടർന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. പിന്നീട് വീണ്ടും അദ്ദേഹം ഈ സ്ഥാനത്ത് എത്തുകയായിരുന്നു.

സിപിഐഎം നേതാവും അയ്യനാട് സഹകരണ ബാങ്കിലെ ബോർഡംഗവുമായ സിയാദ് ആത്മഹത്യ ചെയ്ത സംഭവത്തിലും സക്കീർ ഹുസൈനു പങ്കുണ്ടായിരുന്നു. തന്റെ ആത്മഹത്യക്ക് കാരണം സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറിയും മറ്റ് രണ്ട് പ്രാദേശിക നേതാക്കളുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ സിയാദ് എഴുതിയിരുന്നു. ആത്മഹത്യാക്കുറിപ്പ് സിയാദിന്റെ സഹോദരൻ തൃക്കാക്കര പൊലീസിന് കൈമാറി.

കളമശേരി സിപിഐഎം ഏരിയാ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് സിയാദ് കുറിപ്പിൽ പറഞ്ഞത്. ലോക്കൽ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റായ കെ.എ ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാർ എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്നു


തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായ ചെന്നൈ അടക്കം നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ ഈ മാസം മുപ്പത് വരെയാണ് കടുത്ത നിയന്ത്രണങ്ങൾ. അതേസമയം, 24 മണിക്കൂറിനിടെ 44 മരണവും 1843 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 46000 കടന്നു.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് പിന്നിലാണ് തമിഴ്‌നാട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകളിൽ രോഗം അതിവേഗം പടരുന്നതിനിടെയാണ് ഇവിടങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എഴുപത് ശതമാനം കേസുകളും ചെന്നൈയിൽ നിന്നാണ്.

ആവശ്യസർവീസുകൾ മാത്രം നാല് ജില്ലകളിലും അനുവദിക്കും. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ഓട്ടോയും ടാക്‌സിയും സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല. ജനങ്ങൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിലെ കടകളിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങാം. പാൽ, പച്ചക്കറി, പലവ്യഞ്ജനക്കടകളും, മൊബൈൽ ഔട്ട്‌ലെറ്റും തുറക്കാം. അതേസമയം, 44 മരണവും 1843 പുതിയ കേസുകളും കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 46504ഉം, മരണം 479ഉം ആയി. ചെന്നൈയിൽ മാത്രം 1257 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ പോസിറ്റീവ് കേസുകൾ 33243 ആയി


ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ലോകത്താകെ 435,166 പേര്‍ മരണപ്പെട്ടപ്പോള്‍ 4,103,984 പേര്‍ രോഗമുക്തി നേടി.അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598ഉം അമേരിക്കയിൽ 326ഉം പേർ കൂടി മരിച്ചു.

അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം ബാധിച്ചു . അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(117,853) മരണപ്പെട്ടത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി.

അതേസമയം ഇന്ത്യയില്‍ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും കു​റ​യു​ന്നി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ 11,374 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,33,008 ആ​യി. പു​തു​താ​യി 321 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.ഇ​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 9,520 ആ​യി ഉ​യ​ർ​ന്നു. 7,362 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,69,689 ആ​യി. നി​ല​വി​ൽ 1,53,760 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

തിരുവനന്തപുരം: ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ആരോഗ്യമന്ത്രിക്ക് എതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗള്‍ഫില്‍ നിന്നു ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെയാണ് പ്രതിഷേധം.  ആരോഗ്യമന്ത്രിയുടെ നിലപാട് നിർഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയും ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആരോഗ്യമന്ത്രി കാര്യങ്ങള്‍ അറിയാതെ ആണ് സംസാരിക്കുന്നത്. വിദേശത്ത് നിന്നു വിമാനങ്ങള്‍ വരുന്നതിനു വന്ദേഭാരത് പദ്ധതി പ്രകാരമുള്ള പ്രോട്ടോകോള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കും അത് ബാധകമാക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ആരോഗ്യമന്ത്രി ആകട്ടെ അതിനു വിരുദ്ധമായാണ് പറയുന്നത്. വന്ദേഭാരത് പദ്ധതിയനുസരിച്ച് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നിരിക്കെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മാത്രം അത് ഏര്‍പ്പെടുത്തുന്നത് ഇരട്ടത്താപ്പാണ്. സ്വയം ടിക്കറ്റ് എടുത്തു വരാന്‍ കഴിയാത്ത പാവങ്ങളാണ്  സന്നദ്ധ സoഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നത്. ഇവര്‍ 48 മണിക്കൂറിനുള്ളില്‍ നേടിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍  ഹാജരാക്കണമെന്ന നിബന്ധന അപ്രായോഗികവും പ്രവാസികളെ കഷ്ടത്തിലാക്കുന്നതുമാണ്. അതിനാല്‍ അത് പിന്‍വലിക്കുക തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

കോഴിക്കോട്: കൊറോണ രൂക്ഷമാകുമ്പോള്‍ രാജ്യത്ത് പലയിടത്തും ജനങ്ങള്‍ ദുരിതസമാനമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. രോഗബാധയും അതിന്റെ ഭീതിയും മാത്രമല്ല സാമൂഹ്യമായ കടുത്ത അന്യവത്കരണവും നേരിടുകയാണ് പലരും. പരസ്പര സഹകരണത്തിന്റെയും സഹായങ്ങളുടെയും കഥകള്‍ക്കിടയില്‍ സഹജീവികളില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന വലിയ അവഗണനകളും ഒറ്റപ്പെടുത്തലുകളും വാര്‍ത്തയാകുന്നില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ രേഖ ചന്ദ്ര.

രേഖ ചന്ദ്രയുടെ ഫേയ്സ്ബുക്ക് കുറിപ്പ്

കോവിഡിനോട് പേടി വേണ്ട ജാഗ്രതമതി എന്ന് പറഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ തന്നെ മലയാളി ശീലിക്കുന്നത് ആളുകളെ ഒറ്റപ്പെടുത്താനും കുറ്റവാളികളെപ്പോലെ കാണാനും കല്ലെറിയാനും വേണ്ടിവന്നാല്‍ അടിച്ചോടിക്കാനുമാണ്. അടിയന്തരമായി നമ്മുടെ നാട്ടിലെ ജനങ്ങളെ ബോധവത്കരണത്തിന് വിധേയമാക്കുകയാണ് വേണ്ടത്. വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരോടും നിരീക്ഷണ ഘട്ടം കഴിഞ്ഞവരോടും പോസിറ്റീവായ രോഗികളോടും രോഗമുക്തരായവരോടും എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വളരെ ആശങ്കാജനകമായ സാഹചര്യമാണ് കേരളത്തിലുള്ളത്.

കോവിഡ് രോഗബാധയേക്കാള്‍ അതിഗുരുതരമായ ഒരവസ്ഥയാണ് ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്നത്. വിശാലമായ സാമൂഹ്യബോധമോ കാര്യങ്ങളെ മനസിലാക്കാനുള്ള അറിവോ തീരെ കുറഞ്ഞ സമൂഹമാണ് കേരളത്തിലുള്ള വലിയൊരു വിഭാഗം. വിദ്യാഭ്യാസം ഉണ്ടോ ഇല്ലയോ എന്നതിന് ഇക്കാര്യത്തില്‍ യാതൊരു പ്രസക്തിയുമില്ല. കേരളത്തിന് പുറത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിയുന്നവരോട് ഇവിടത്തെ ജനങ്ങള്‍ പെരുമാറുന്നതെങ്ങനെയെന്നത് ചര്‍ച്ചപോലും ആവുന്നില്ല.

ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനിലാണ് ഞാന്‍. കേരളത്തില്‍ വന്നിറിങ്ങിയ നിമിഷം മുതല്‍ അനുഭവിക്കേണ്ടി വരുന്നത് ഭീകരമായ മാനസിക പീഢനമാണ്. കോഴിക്കോട്ടെ ഫ്ളാറ്റിലെത്തി ആറ് ദിവസമായി. വന്ന ദിവസം കാറില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ പല ഫ്ളാറ്റുകളില്‍ നിന്നുള്ളവരും ജനലില്‍ കൂടി ഒളിഞ്ഞുനോക്കുന്നു. എനിക്ക് പരിചിതരായ ആളുകളായതിനാല്‍ ഞാന്‍ തിരിച്ചുനോക്കിയപ്പോള്‍ ഒരു നികൃഷ്ട ജീവിയെ കണ്ടപോലെ കര്‍ട്ടന്‍ വലിച്ചിട്ടു. വല്ലാത്തൊരു വിഷമത്തോടെയായിരുന്നു ഫ്ളാറ്റിലേക്ക് കയറിയത്. കുറച്ച് ദിവസം മുമ്പ്, വരുന്ന കാര്യം ഒരു സൗഹൃദത്തിന്റെ പേരില്‍ വിളിച്ചുപറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചുചോദിച്ചത് സര്‍ക്കാര്‍ ക്വാറന്‍ൈന്‍ എടുത്തൂടെ ഫ്ളാറ്റിലേക്ക് വരേണ്ടതുണ്ടോ എന്നൊക്കെയായിരുന്നു. എനിക്ക് സ്വന്തമായി സൗകര്യങ്ങളുള്ള ഒരു സ്ഥലം ഉണ്ടെങ്കില്‍ ഞാന്‍ എന്തിനാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പോകുന്നത്. അത് സൗകര്യങ്ങളില്ലാത്ത മറ്റൊരാളുടെ അവസരം ഇല്ലാതാക്കല്‍ കൂടിയല്ലേ. പിന്നീട് അവര്‍ പറഞ്ഞതും നൂറുകൂട്ടം പരാതികളായിരുന്നു, അങ്ങോട്ട് വരാതിരിക്കാനുള്ള കാര്യങ്ങള്‍.

വന്നതിന്റെ പിറ്റേ ദിവസം രാവിലെ തന്നെ ഫോണില്‍ വിളിച്ചു. എന്റെ സുഖവിവരം തിരക്കാനോ ഭക്ഷണകാര്യത്തെ കുറിച്ച് അന്വേഷിക്കാനോ ആയിരിക്കും ആ കോള്‍ എന്ന് വിചാരിച്ച എന്നെ ഓര്‍ത്ത് പിന്നീട് എനിക്ക് തന്നെ പുച്ഛം തോന്നി. ഫോണെടുത്തയുടന്‍ ചോദിച്ചത് ‘നീ രജിസ്റ്റര്‍ ചെയ്തിട്ട് തന്നെയാണോ വന്നത്’ എന്നായിരുന്നു. ഫ്ളൈറ്റില്‍ വരുന്ന ഒരാള്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെ വരാന്‍ കഴിയില്ല എന്നത് അവര്‍ക്കറിയാഞ്ഞിട്ടായിരിക്കുമോ. (ചിലപ്പോള്‍ അറിയാന്‍ വഴിയില്ല. കൊറോണ പകരും എന്ന ഭീതിയില്‍ ഫ്ളാറ്റില പത്രം നിര്‍ത്തിയതായാണ്). രജിസ്റ്റര്‍ ചെയ്യാതെ ആര്‍ക്കും ഇങ്ങോട്ടുവരാന്‍ കഴിയില്ല എന്ന് പറഞ്ഞപ്പോള്‍ മറുപടി, ചിലരൊക്കെ പലവഴികളിലൂടെയും വരുന്നുണ്ട് എന്നൊരു കുനുഷ്ട്. എന്റെ കണ്ണ് നിറഞ്ഞുതുടങ്ങിയിരുന്നു. പിന്നീട് കുറേ ചോദ്യങ്ങളും നിര്‍ദേശങ്ങളും ആയിരുന്നു. എന്താവശ്യമുണ്ടെങ്കിലും ഡോര്‍ തുറക്കണ്ട, മറ്റ് ഫ്ളാറ്റുകളില്‍ കുട്ടികള്‍ ഉള്ളതാണ് എന്നൊക്കെ തരത്തില്‍.

എന്നിട്ടും അവരുടെ പ്രശ്നം കഴിഞ്ഞില്ല. ഹൗസ് ഓണറെ വിളിച്ച് പരാതി പറഞ്ഞു. ഞാന്‍ ഈ ഫ്ളാറ്റില്‍ കഴിയുന്നതുകൊണ്ട് അവര്‍ക്കിവിടെ ജീവിക്കാന്‍ പേടിയാകുന്നു. എന്നെ വിളിച്ചുപറയണം എന്ന തരത്തില്‍. ‘അവള്‍ ഒരു ജേര്‍ണലിസ്റ്റല്ലേ, നിങ്ങളെക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ അറിയുക അവള്‍ക്കല്ലേ’ എന്നായിരുന്നു അവര്‍ കൊടുത്ത മറുപടി. വീട്ടുടമ സാമാന്യബോധവും അറിവും ഉള്ള സ്ത്രീയായതിനാല്‍ എന്നെ വിളിച്ച് സമാധാനിപ്പിച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ വിളിച്ചുപറയാനും പറഞ്ഞു. പിറ്റേന്ന് രാവിലെ ഡോറിന് പുറത്ത് സംസാരിക്കുന്നത് കേട്ടപ്പോഴാണ് ശ്രദ്ധിച്ചത്. വെയ്സ്റ്റ് എടുക്കാന്‍ വരുന്ന ചേച്ചിയോട് എന്റെ ഫ്ളാറ്റില്‍ കൊറോണയുടെ പ്രശ്നം ഉണ്ടെന്നും നമ്പറില്ലാത്തതുകൊണ്ടാണ് വിളിച്ച് പറയാതിരുന്നത് എന്നും പറയുന്നതുകേട്ടു. ക്വാറന്റൈന്‍ ആയതിനാല്‍ ഞാന്‍ പുറത്ത് വെയ്സ്റ്റ് വെച്ചിട്ടുപോലുമില്ല. ആറുദിവസമായി എന്റെ ഫ്ലാറ്റില്‍ നിന്ന് വെയ്സ്റ്റ് കൊണ്ടുപോയിട്ട്. ഇതിനെന്താണ് പരിഹാരം എന്ന് ചോദിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ വെയ്സ്റ്റ് ഉണ്ടാക്കാന്‍ പാടില്ല എന്നാണ്. നിങ്ങളുടെ വെയ്സ്റ്റ് എടുക്കാന്‍ ആരാണ് മെനക്കെടുക, ഞങ്ങള്‍ക്ക് കുടുംബശ്രീക്കാരെ നിര്‍ബന്ധിക്കാന്‍ പറ്റുമോ തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം എന്നോട് ചോദിക്കുന്നു. ഇപ്പോഴും അതിനൊരു പരിഹാരമില്ല. സാധനങ്ങള്‍ കൊണ്ടുവരാന്‍ പോലും ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കുറഞ്ഞ സാധനങ്ങളുമായി മിനിമം ഭക്ഷണം കഴിച്ചാണ് ഓരോ ദിവസവും തീര്‍ക്കുന്നത് തന്നെ.

കഴിഞ്ഞദിവസം അടുത്ത ഫ്ളാറ്റില്‍ നിന്ന് വീണ്ടും കോള്‍ വന്നു. ഫ്ളാറ്റിന് പുറത്ത് എന്തോ പണി നടക്കുന്നുണ്ട്. എന്റെ ഫ്ളാറ്റിന്റെ മറുവശത്തുകൂടി പണിക്കാര്‍ക്ക് ടെറസിലേക്ക് പോകണം. അതുകൊണ്ട് എന്റെ ജനലുകള്‍ അടച്ചിടണം, പണിക്കാര്‍ക്ക് പേടിയാണ് എന്ന്. ആ ജനലും വഴിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതാണ്. 14 ദിവസം ആരെയും കാണാതെ ഒറ്റയ്ക്കിരിക്കുക എന്നത് തന്നെ മാനസികമായി തളര്‍ന്നുപോകുന്ന ഒരേര്‍പ്പാടാണ്. അതിനിടയിലാണ് ആളുകളുടെ മോശമായ വാക്കുകളും പെരുമാറ്റവും. എത്ര ബോള്‍ഡാവാന്‍ ശ്രമിച്ചാലും നിയന്ത്രണവിട്ടുപോകുന്ന അവസ്ഥ. ഓരോ ദിവസവും ഇതുപോലുള്ള മാനസിക പീഢനങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്.

ഇത് എന്റെ മാത്രം അനുഭവമല്ല. ഒറ്റപ്പെടുത്തിയും വീടിന് കല്ലെറിഞ്ഞും കടകള്‍ അടിച്ചുപൊളിച്ചും തെറിവിളിച്ചും അവരവരുടെ ജീവിതം ‘സുരക്ഷിതവും ആനന്ദകര’വുമാക്കുന്ന ഒരു സമൂഹം കേരളത്തില്‍ ഉണ്ടായിവന്നിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന പയ്യോളിയിലെ സുഹൃത്ത് പറഞ്ഞത് വീടിന്റെ വാതില്‍ തുറന്നാല്‍ അടുത്ത വീട്ടില്‍ നിന്നും തെറിവിളിയാണ് എന്നാണ്. മുറ്റത്തെ കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. വന്ന ദിവസം വീട്ടില്‍ കയറാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് നാട്ടുകാര്‍ തടയുന്ന സ്ഥിതിയുമുണ്ടായി. ഒരുതരം അക്രമിക്കാന്‍ നില്‍ക്കുന്ന കൂട്ടത്തിന്റെ മുന്നിലകപ്പെട്ട അവസ്ഥയാണ് പുറത്ത് നിന്ന് വരുന്നവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്.

നാട്ടുകാരുടെ, സുഹൃത്തുക്കളുടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ, ആരോഗ്യപ്രവര്‍ത്തകരുടെ ഒക്കെ മുന്നില്‍ വലിയ പാതകം ചെയ്തവരെ പോലെ നില്‍ക്കേണ്ടി വരികയാണ്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച മലയാളി നഴ്സും ചെന്നെയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ബിനീഷും ആത്മഹ്ത്യ ചെയ്തത് എന്തുകൊണ്ടായിരുന്നു എന്ന് കൃത്യമായി ബോധ്യപ്പെട്ട ദിവസങ്ങളായിരുന്നു ഇത്. കോവിഡ് ചികിത്സയിലും നിരീക്ഷണത്തിലുമിരിക്കുന്നവര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്ന് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പലവിധ പ്രശ്നങ്ങള്‍ നേരിടുന്ന ആളുകളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ പാകത്തിന് കേരളത്തിലെ മലയാളികളുടെ മനോഭാവം മാറിയിരിക്കുന്നു. അടിയന്തിരമായി ഒരു ബോധവത്കരണത്തിന് കേരളത്തില്‍ ജീവിക്കുന്ന മലയാളികളെ വിധേയരാക്കേണ്ടതുണ്ട്. അതിനൊപ്പം തരംതിരിച്ചുള്ള കണക്കുപറച്ചിലുകളും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ ദിവസവും ഇത്രപേര്‍ രോഗബാധിതരായി, അതില്‍ ഇത്രപേര്‍ പുറത്ത് നിന്ന് വന്നവര്‍ എന്ന രീതിയിലുള്ള കണക്ക് അത് ഉള്‍കൊള്ളാന്‍ പാകപ്പെട്ട ഒരു സമൂഹത്തോടല്ല നിങ്ങള്‍ പറയുന്നത് എന്നോര്‍ക്കുക. ആളുകളെ കൂടുതല്‍ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് നിങ്ങളുടെ കണക്കുകളും പറച്ചിലുകളും


തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിർച്വൽ എൻ‍റോൾമെന്റ് നടത്താൻ തീരുമാനിച്ച് ബാർ കൗൺസിൽ ഓഫ് കേരള. ഈ മാസം 27നാണ് അഭിഭാഷകരുടെ വിർച്വൽ എൻ‍റോൾമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് നിയമവിദ്യാർത്ഥികളാണ് എൻ‍റോൾമെന്റ് നടത്താനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

ഈ വിഷയം ചൂണ്ടിക്കാണിച്ച് തൃശൂർ കൂർക്കഞ്ചേരി സ്വദേശിയും നിയമബിരുദധാരിയുമായ ഹരികൃഷ്ണൻ കെ. ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഓൺലൈനായി എൻ‍റോൾമെന്റ് നടത്താൻ കോടതി വിധി പുറപ്പെടുവിച്ചത്. എൻ‍റോൾമെന്റ് തീയതി അനിശ്ചിതമായി മാറ്റി വച്ചതിനെ തുടർന്ന് നിയമവിദ്യാർത്ഥികൾക്ക് കോടതിയിൽ ഹാജരാകാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഹരികൃഷ്ണൻ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം വിർച്വൽ എൻ‍റോൾമെന്റിനെ എങ്ങനെയാകും വിദ്യാർത്ഥികൾ സ്വീകരിക്കുക എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കാന്റീന്‍ പരിസരത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് കാന്റീന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. ഇവിടുത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരെല്ലാം പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നവരാണ്.

ഉപയോഗിച്ച ശേഷം കൃത്യമായ മാനദണ്ഡങ്ങളോടെ മാത്രമെ ഇവ സംസ്‌കരിക്കാന്‍ പാടുള്ളൂ. എന്നാല്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്
പത്തനംതിട്ട:  കോവിഡ്-19 രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, ബേക്കറി ബോര്‍മകള്‍, മറ്റ് ഭക്ഷ്യ ഉത്പാദന സ്ഥാപനങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. സ്ഥാപനവും പരിസരവും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. സ്ഥാപന ഉടമകളും ജീവനക്കാരും കോവിഡ്-19 രോഗത്തെപ്പറ്റി ബോധവാന്മാരായിരിക്കണം. ജീവനക്കാരെ എല്ലാ ദിവസവും പ്രത്യേക നിരീക്ഷണം നടത്തി മാത്രമേ  സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുവാന്‍ പാടുള്ളൂ.

സാധാരണയില്‍ കവിഞ്ഞ ശരീരോഷ്മാവ്, ശ്വാസകോശ സംബന്ധമായ അസുഖലക്ഷണങ്ങള്‍, ശാരീരിക ക്ഷീണം എന്നിവയുള്ള ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ല. അസംസ്‌കൃത ഭക്ഷണസാധനങ്ങള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. ഭക്ഷണം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. അശ്രദ്ധമായി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യരുത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കര്‍ശനമായി പാലിക്കണം. കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കണം.

ജീവനക്കാരും സ്ഥാപനത്തിലെത്തുന്ന സന്ദര്‍ശകരും സാമൂഹിക അകലം പാലിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. മാസ്‌ക്, കൈയുറ, ഹെഡ്ക്യാപ്പ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സ്ഥാപനത്തില്‍ ക്യാഷ് കൗണ്ടര്‍ ഉള്‍പ്പെടെ ക്യാഷ് കൈകാര്യം ചെയ്യുന്നവര്‍ ഭക്ഷണസാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ പാടില്ല. അടിയന്തര ഘട്ടത്തില്‍ വേണ്ടിവന്നാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയശേഷം മാത്രം ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുക.

രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ രോഗികളുമായോ ജീവനക്കാരില്‍ ആരെങ്കിലും സമ്പര്‍ക്കത്തില്‍    ആയെങ്കില്‍ നിശ്ചിത കാലയളവില്‍ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടുക. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. എല്ലാവരുടെയും പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കണം. ഉപയോഗിക്കുന്ന സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും  അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു

സംസ്ഥാനത്ത് പനിമരണം കൂടുന്നു; 12 ദിവസത്തിനിടെ 11 മരണം

സംസ്ഥാനത്ത് പനി മരണം കൂടുന്നു. പന്ത്രണ്ട് ദിവസത്തിനുളളില്‍ പതിനൊന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതല്‍. ഈ വര്‍ഷം വിവിധ പകര്‍ച്ചവ്യാധികള്‍ മൂലം 81 പേരാണ് മരിച്ചത്.
ജൂണ്‍ ഒന്ന് മുതല്‍ 12 വരെ മരിച്ച 11 പേരില്‍ ഒരാളുടെ മരണ കാരണം ഡെങ്കി. രണ്ട് പേര്‍ മരിച്ചത് എലിപ്പനി മൂലം. ബാക്കിയുള്ള എട്ട് മരണത്തിനും കാരണം പനി മാത്രം. എന്ത് പനിയാണെന്ന് അറിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പനി മരണം കേരളത്തില്‍ കൂടുതലാണ്. കോവിഡ് 19 മരണ നിരക്കിനേക്കാള്‍ കൂടുതലാണ് എലിപ്പനി, ഡെങ്കിപ്പനി മൂലമുള്ള മരണം.
37651 പേരാണ് 12 ദിവസത്തിനിടെ പനിയെ തുടര്‍ന്ന് ചികിത്സ തേടിയത്. ഡെങ്കി കേസ് 240 ഉം, എലിപ്പനി 37 ഉം. മഴക്കാലമാകുന്നതോടെ കൂടുന്ന പനികളാണിത്. എച്ച് വണ്‍ എന്‍ വണ്‍, ചെള്ളുപനി, കുരങ്ങുപനി, ഡൈഫോയിഡ്, ചിക്കുന്‍ ഗുനിയ ഇവയെല്ലാം ഏറിയും കുറഞ്ഞും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണ്ടതാണ്.

2020 ജൂൺ 14: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
2020 ജൂൺ 15:ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
2020 ജൂൺ 16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്


ലോകത്ത് നിലവില്‍ 7,731,662 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയിട്ടുണ്ട്. ഇന്നലെയും യുഎസിലും ബ്രസീലിലും തന്നെയാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ ഇരുപതിനായിരത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലിലും സമാന അവസ്ഥയാണ്.ബ്രസീലില്‍ ആകെ 829,902 പേരെ വൈറസ് ബാധിച്ചപ്പോള്‍ 41,901 പേരെയാണ് മരണം കീഴടക്കിയത്. ഇന്നലെ 24,253 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. 843 പേര്‍ മരിക്കുകയും ചെയ്തു. ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായ മെക്സികോ കോവിഡ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. മെക്സിക്കോയില്‍ കോവിഡ് മരണം 15000 കടന്നു.

ഇറ്റലിയില്‍ ഇന്നലെ 163 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം വന്നത്. അതേസമയം, കൊവിഡ് മരണങ്ങളിൽ ബ്രസീൽ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി. രാജ്യത്ത് 41,901 പേരാണ് മരിച്ചത്. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനിൽ 41,481 പേരും. 116,825 പേരാണ് അമേരിക്കയിൽ മരിച്ചത്. ആഫ്രിക്കയിലെ രോഗവ്യാപനത്തോതിലും മുന്നറിയിപ്പ് നൽകിയിരിക്കയാണ് ലോകാരോഗ്യസംഘടന.

അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടത്തിയെന്ന വാദവുമായി ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരും രംഗത്തെത്തി


ന്യൂഡൽഹി : ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനങ്ങളിലെ ടിക്കറ്റിന്റെ പണം മടക്കി നൽകുന്ന കാര്യത്തിൽ വ്യോമയാന മന്ത്രാലയവും ആഭ്യന്തര വിമാനക്കമ്പനികളും യോജിച്ചു പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി. മുഴുവൻ റീഫണ്ട് നൽകുകയോ അല്ലെങ്കിൽ പിന്നീട് ബുക്ക് ചെയ്യാവുന്ന വിധം ക്രെഡിറ്റ് പോയിന്റുകൾ 2 വർഷത്തെ കാലാവധിയോടെ നൽകുകയോ ചെയ്യാം. വിഷയം 3 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന ആവശ്യത്തില്‍ മറുപടി നല്‍കാന്‍ ജസ്​റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിമാന കമ്പനികളോടും ആവശ്യപ്പെട്ടു. പല കമ്പനികളും ചെറിയ സമയപരിധിയിലേക്കു ക്രെഡിറ്റ് പോയിന്റുകൾ നൽകിയതിനെ കോടതി ചോദ്യം ചെയ്തു. നേരത്തെ ബുക്ക് ചെയ്ത അതേ റൂട്ടും ചെറിയ സമയപരിധിയുമാക്കി നിജപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു.

എന്നാല്‍, സ്പൈസ് ജെറ്റിനുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ കുറഞ്ഞ വരുമാനം മൂലം വിമാന കമ്പനികള്‍ പ്രയാസത്തിലാണെന്ന് വാദിച്ചു.വ്യോമയാന ഡയറക്ടറേറ്റുമായി ചേർന്ന് ഇക്കാര്യത്തിൽ പ്രശ്നപരിഹാരം കാണാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തുതിരുവനന്തപുരം: ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. ഓഫീസിലേയ്ക്ക് വളിച്ചുവരുത്തിയാണ് ആരോഗ്യമന്ത്രി ശാസിച്ചത്. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയും ആര്‍എംഒയെയും ഓഫീസിലേയ്ക്ക് വിളുച്ചുവരുത്തി വിശദീകരണം തേടുകയും അതൃപ്തി അറിയിക്കുകയുമായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രി ശാസനാ സ്വരത്തില്‍ സംസാരിച്ചത്. ഒപ്പം സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇന്ന് തന്നെ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ശരീരം അലങ്കാരത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവർത്തകർ രംഗത്ത് . പാലക്കാട്ടെ ഗർഭിണിയായ ആനയുടെ ദാരുണമരണത്തിന്‍റെ പശ്ചാത്തലത്തിലാണ് വയനാട് കളക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊന്പടക്കം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് തീരുമാനം.
വയനാട് കളക്ടറുടെ ചേംബർ വർഷങ്ങളായി അലങ്കരിക്കുന്നത് ഈ ആനക്കൊമ്പുകളാണ്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ വനംവകുപ്പിന്‍റെ പ്രത്യേക ലൈസന്‍സ് വേണം. വയനാട് കളക്ടറേറ്റില്‍ ആനക്കൊന്പ് പ്രദർശിപ്പിക്കാന്‍ വനംവകുപ്പ് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വിവരാവകാശനിയമപ്രകാരമുള്ള മറുപടി. ഇത് വന്യജീവി സംരക്ഷണ നിയമങ്ങൾക്ക് വിരുദ്ദമായ നടപടിയാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റുകൂടി നടത്താനുള്ള നീക്കം സജീവമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് ജിസിഡിഎക്ക് ഉടൻ കത്ത് നല്‍കും. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിയമനടപടിക്ക് നീങ്ങാനാണ് കെസിഎയുടെ തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാഗ്യഗ്രൗണ്ടെന്ന് വിശേഷണമുള്ള കൊച്ചിയില്‍ അന്താരാഷ്ട്ര മത്സരങ്ങളും ഐപിഎല്ലും കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ.
കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം കൊച്ചി വിടുമെന്നും സ്റ്റേഡിയം തങ്ങള്‍ക്ക് കിട്ടുമെന്നുമായിരുന്നു കെസിഎ കരുതിയിരുന്നത്. എന്നാല്‍ കോഴിക്കോട്ടേക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇന്നലെ ഔദ്യോഗികമായി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ ഫുട്ബോളിനൊപ്പം ക്രിക്കറ്റും വേണമെന്ന ആവശ്യം കെസിഎ ശക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കലൂര്‍ സ്റ്റേഡിയത്തിന്‍റെ ചുമതലക്കാരായ ജിസിഡിഎയ്ക്ക് ഈയാഴ്ച തന്നെ കത്ത് നല്‍കും.കൊ​ച്ചി: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 57 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.74 രൂ​പ​യും ഡീ​സ​ലി​ന് 2.80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.
ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ 82 ദി​വ​സ​വും ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണു ദി​വ​സ​വും വി​ല കൂ​ട്ടി​ത്തു​ട​ങ്ങി​യ​ത്.
ഇ​ന്ന​ലെ പെ​ട്രോ​ൾ ലി​റ്റ​റി​ന് 60 പൈ​സ​യും ഡീ​സ​ലി​ന് 57 പൈ​സ​യും വ​ർ​ധി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പെ​ട്രോ​ൾ ലി​റ്റ​റി​ന് 54 പൈ​സ​യും ഡീ​സ​ലി​ന് 58 പൈ​സ യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തി​നു മു​മ്പാ​യി തി​ങ്ക​ളാ​ഴ്ച ലി​റ്റ​റി​ന് 60 പൈ​സ വീ​തം കൂ​ട്ടി​യി​രു​ന്നു. മെ​യ് ആ​റി​ന് എ​ക്സൈ​സ് തീ​രു​വ പെ​ട്രോ​ൾ ലി​റ്റ​റി​ന് 32.98 രൂ​പ​യും ഡീ​സ​ലി​ന് 31.83 രൂ​പ​യും ആ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​കു​തി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.
പെട്രോള്‍ വില മൂന്ന് മാസത്തിനുള്ളില്‍ പത്തുരൂപയോളം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 80-85 രൂപയിലേക്ക് വിലയെത്തുമെന്നാണ് വിലയിരുത്തല്‍ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​ക​ത്തു കൂ​ടു​ത​ൽ തീ​വ​ണ്ടി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്നു. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ കേ​ര​ള​മു​ൾ​പ്പെ​ടെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​താ​നും തീ​വ​ണ്ടി​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. അ​തേ​സ​മ​യം, പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ ഓ​ടി​ല്ല. കേ​ര​ള​ത്തി​ൽ മാ​വേ​ലി, മ​ല​ബാ​ർ, അ​മൃ​ത എ​ക്സ്പ്ര​സു​ക​ളാ​ണ് പ്ര​ത്യേ​ക വ​ണ്ടി​ക​ളാ​യി ആ​ദ്യം ഓ​ടു​ക.
മൂന്നു പ്രത്യേക വണ്ടികളുടെയും സർവീസ് ജൂൺ 15-ന് ആരംഭിച്ചേക്കും. മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസർകോടുവരെയായിരിക്കും സർവീസ്. മധുരയ്ക്കുപകരം അമൃത എക്സ്പ്രസ് പാലക്കാടുനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസും പകൽ മുഴുവൻ ഓടുന്ന പരശുറാം എക്സ്പ്രസും ഉടനെ സർവീസ് തുടങ്ങില്ല.
റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും. തമിഴ്‌നാട്ടിലും ജൂൺ 15-ന് മൂന്നു വണ്ടികൾ തുടങ്ങുന്നുണ്ട്പത്തനംതിട്ട: ശബരിമലയില്‍ മാസപൂജക്ക് ഭക്തരെ അനുവദിക്കണമോയെന്ന കാര്യത്തില്‍ ഇന്ന് അന്തിമതീരുമാനമുണ്ടാകും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ  തന്ത്രിയുമായും ദേവസ്വം ബോർഡ് ഭാരവാഹികളുമായും ഇന്ന് ചർച്ച നടത്തും. മാസപൂജ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും ഭക്തർക്ക് പ്രവേശനം നൽകരുതെന്ന് തന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ബോർഡും തന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് സർക്കാർ ഇടപെട്ടു യോഗം വിളിച്ചത്.
ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും. തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്. ശബരിമല നടതുറക്കുന്ന ദിവസം മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ തന്ത്രിയോട് ആലോചിച്ചാണ് ബോര്‍ഡ് തീരുമാനം എടുത്തത്. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങൾ  തുറക്കുന്ന കാര്യത്തിൽ  രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന യോഗത്തിൻ്റെ പശ്ചാത്തലത്തിൽ വെർച്ചൽ ക്യൂ ബുക്കിംഗും തുടങ്ങിയിട്ടില്ല. ഇന്നലെ വൈകിട്ട് തുടങ്ങാനായിരുന്നു തീരുമാനംതി​രു​വ​ന​ന്ത​പു​രം​:​ ​ഇ​രു​പ​തി​നാ​യി​രം​ ​ച​തു​ര​ശ്ര​ ​മീ​റ്റ​ർ​ ​വ​രെ​ ​വി​സ്തീ​ർ​ണ​മു​ള്ള​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ​ക്വാ​റി​യിം​ഗ് ​പെ​ർ​മി​റ്റ് ​എ​ടു​ക്കു​ന്ന​തി​ന് ​ഇ​ള​വ് ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു. കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​ടി​ത്ത​റ​ ​കെ​ട്ടാ​ൻ​ ​മ​ണ്ണെ​ടു​ക്കു​ന്ന​തി​ന് 300​ ​ച​തു​ര​ശ്ര​ ​മീ​റ്റ​റി​ൽ​ ​കൂ​ടു​ത​ലു​ള്ള​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ​ക്വാ​റി​യിം​ഗ് ​പെ​ർ​മി​റ്റ് ​നി​ഷ്‌​ക​ർ​ഷി​ച്ചി​രു​ന്നു.​ ​ഈ​ ​പെ​ർ​മി​റ്റി​ന് 50​ ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള്ള​ ​വീ​ടു​ക​ളു​ടെ​യും​ ​മ​റ്റു​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​യും​ ​ഉ​ട​മ​സ്ഥ​രു​ടെ​ ​സ​മ്മ​ത​പ​ത്രം,​ ​റ​വ​ന്യൂ​ ​രേ​ഖ​ക​ൾ,​ ​സ​ർ​വേ​ ​മാ​പ്പ്,​ ​പാ​രി​സ്ഥി​തി​ക​ ​അ​നു​മ​തി​ ​എ​ന്നി​വ​ ​ആ​വ​ശ്യ​മാ​യി​രു​ന്നു.​ ​
ഇ​ള​വ് ​ന​ൽ​കു​ന്ന​തോ​ടെ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യു​ടെ​ ​പ്ര​തി​സ​ന്ധി​ക്ക് ​പ​രി​ഹാ​ര​മാ​കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു. കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ 20,000​ ​ച​തു​ര​ശ്ര​ ​മീ​റ്റ​ർ​ ​വ​രെ​യു​ള്ള​ ​കെ​ട്ടി​ട​ങ്ങ​ളെ​ ​പാ​രി​സ്ഥി​തി​ക​ ​അ​നു​മ​തി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ ​കേ​ന്ദ്ര​ ​നി​യ​മ​ത്തി​ന് ​അ​നു​സൃ​ത​മാ​യി​ ​സം​സ്ഥാ​ന​ത്തും​ 300​ ​ച​തു​ര​ശ്ര​മീ​റ്റ​ർ​ ​എ​ന്ന​ത് ​ഉ​യ​ർ​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.​ ​ഇ​ത് ​പ​രി​ഗ​ണി​ച്ചാ​ണ് 20,000​ ​ച​തു​ര​ശ്ര​ ​മീ​റ്റ​ർ​ ​വ​രെ​ ​ഇ​ള​വ് ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ച​ത്തിരുവനന്തപുരം: സംസ്ഥാനത്ത്  മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാലാണിത്. ഞായറാഴ്ച വരെ മഴ തുടരും. കേരള തീരത്ത് മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്  യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 12 ന് മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 13 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കും, തീരദേശത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget