2020

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴിയേ ആകാവുവെന്നും നിർേേദശത്തിൽ പറയുന്നു.
ബൂത്തിന് പുറത്ത് വെള്ളവം സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസർ നിർബന്ധമാണെന്നും മർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും നിർബന്ധമാക്കി. വോട്ടർമാർക്ക് മാസ്‌ക് നിർബന്ധമാണ്. കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടും അനുവദിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് നീക്കം...

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ബിജെപി അംഗത്വമെടുത്തു. കണ്ണൂർ ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി ശശിയാണ് ബിജെപിയിൽ ചേർന്നത്. 
തലശേരി ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബു അംഗത്വം നൽകി. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ശശി പറഞ്ഞു. 
വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിൽ എത്തുന്നുമെന്ന് നേതാക്കളും വ്യക്തമാക്കി.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ ശതാബ്ദിയില്‍ സിപിഎം അഭിമാനം കൊണ്ടപ്പോള്‍ സമൂഹമാധ്യങ്ങളില്‍ സിപിഎമ്മിനെതിരെ സിപിഐയുടെ സൈബര്‍ പ്രചാരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതല്ല താഷ്ക്കെന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണ് സിപിഎം ആഘോഷിക്കുന്നതെന്ന് സിപിഐ പരിഹസിച്ചു. സംസ്ഥാന നേതാക്കള്‍ പോലും ഇത്തരത്തില്‍ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ മാറ്റം വരുത്തി.
1920 ഓഗ്സറ്റ് 17ന് താഷ്ക്കെന്‍റിലാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്ന് സിപിഎമ്മും 1925 ഡിസംബര്‍ 26ല്‍ കാണ്‍പൂരില്‍ പിറവിയെന്ന് സിപിഐയും കാലങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്നലെ സിപിഎം ശതാബ്ദി ആഘോഷിച്ചപ്പോള്‍ എതിര്‍വാദത്തിന് സിപിഐ സമൂഹമാധ്യമങ്ങളെയാണ് കൂട്ടുപിടിച്ചത്. 
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസെന്ന് സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയതിന് പിന്നാലെയായിരുന്ന സിപിഐയുടെ സൈബര്‍ വിമര്‍ശനം. താഷ്്ക്കെന്‍് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമെന്ന പ്രൈഫൈലുകള്‍ സിപിഐ നേതാക്കളുടെ പേജിലെത്തി. സിപിഐ നിര്‍വാഹകസമിതി അംഗം മുല്ലക്കര രക്തനാകരന്‍ ഉള്‍പ്പടെയുള്ളവര്‍ ഡിജിറ്റല്‍ പ്രചാരണത്തില്‍ പങ്കാളികളായി. പിന്നാലെ അണികളും ഏറ്റെടുത്തു. ഈ തര്‍ക്കത്തെപ്പറ്റി കഴിഞ്ഞദിവസം കോടിയേരി ആവര്‍ത്തിച്ചതും സൈബര്‍ യുദ്ധത്തിന് വാശി കൂട്ടി.
രൂപീകരണ വര്‍ഷം 1925 എന്ന് പിളര്‍പ്പിന് മുന്‍പ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചെന്ന ്രേഖകള്‍ ഉയര്‍ത്തികാട്ടിയാണ് സിപിഐയുടെ സൈബര്‍ പ്രചാരണം. പണ്ടും പലയിടത്തും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നും എവിടെങ്കിലും തട്ടിന്‍പുറത്ത് ഇരുന്ന ആലോചിക്കുന്നത് ഔദ്യോഗിക രൂപീകരണമാണോ എന്നതാണ് സിപിഐയുടെ ചോദ്യം. കേരളത്തില്‍ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അവിടെ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്തിന് അതിനെ സിപിഐ അംഗീകരിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ മറുചോദ്യം.

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഐഎം എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബസിര്‍ഹത്ത് ഉത്തറില്‍ നിന്നുള്ള എംഎല്‍എ റഫീഖുല്‍ ഇസ്‌ലാമാണ് മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
സിപിഐഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നിരവധി എംഎല്‍എമാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2011ന് ശേഷം 12ഓളം എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന് റഫീഖുല്‍ ഇസ്‌ലാം പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ അരൂപ് ബിശ്വാസ്, സാധന്‍ പാണ്ഡെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.

അന്തരിച്ച ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ഡി കെ രവിയുടെ ഭാര്യ കുസുമ കോൺഗ്രസിൽ ചേരുന്നു, ആർ‌ആർ നഗറിൽ നിന്ന് മത്സരിക്കാം കുസുമ രവി വിദ്യാസമ്പന്നനാണെന്നും യുവാക്കളുമായും വനിതാ വോട്ടർമാരുമായും ബന്ധപ്പെടാൻ കഴിയുമെന്നും ഡി കെ ശിവകുമാർ ടിഎൻഎമ്മിനോട് പറഞ്ഞു.
മരണത്തിൽ വിവാദമുണ്ടായ ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ഡി കെ രവിയുടെ ഭാര്യ കുസുമ രവി ഞായറാഴ്ച കർണാടക കോൺഗ്രസിൽ ചേർന്നു. രാജരാജേശ്വരി നഗർ ഉപതിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി കുസുമ രവിയെ പരിഗണിക്കുന്നതായി കർണാടകപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാർ ടിഎൻഎമ്മിനോട് പറഞ്ഞു.
കുസുമ രവിയെ വിദ്യാഭ്യാസം നേടിയതിനാൽ പാർട്ടി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്നും “യുവജനക്കൂട്ടവുമായി” ബന്ധപ്പെടാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയായി പാർട്ടി വീക്ഷിക്കുന്നുവെന്നും ടിഎൻഎമ്മിനോട് സംസാരിച്ച ഡി കെ ശിവകുമാർ പറഞ്ഞു.
“കുസുമ രവി വിദ്യാസമ്പന്നനാണ്. ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ, അവർ നേരിടുന്ന വിവിധ വെല്ലുവിളികൾ ഉണ്ട്, പക്ഷേ അവർ അനുയോജ്യമായ സ്ഥാനാർത്ഥിയാണെന്ന അഭിപ്രായത്തിലാണ് പാർട്ടി. ഞങ്ങൾ അവളുടെ പേര് ഹൈക്കമാൻഡിന് നിർദ്ദേശിച്ചു, അവർ തീരുമാനിക്കും, ”ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു.
നിയോജകമണ്ഡലത്തിലെ വനിതാ വോട്ടർമാരുടെ പിന്തുണ ശേഖരിക്കാൻ കഴിയുമെന്നതിനാൽ വനിതാ സ്ഥാനാർത്ഥിയെ നിർത്താൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ഈ ദിവസങ്ങളിൽ വോട്ടർമാർക്കിടയിൽ ഒരു തലമുറ അന്തരം ഉണ്ട്. യുവാക്കളും വിദ്യാസമ്പന്നരുമായ സ്ഥാനാർത്ഥികളെ നിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബിജെപിക്ക് അതിന്റേതായ ജാതി കണക്കുകൂട്ടലുകളുണ്ട്, ഞങ്ങളും ചെയ്യുന്നു. കൂടാതെ, ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ് കുസുമ. അവളുടെ പിതാവിന് ടിക്കറ്റ് വേണമായിരുന്നു, പക്ഷേ ഞങ്ങൾ അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചിരുന്നു, ”ശിവകുമാർ കൂട്ടിച്ചേർത്തു.
കുസുമ പിതാവ് ആർ നഗർ മേഖല ഒരു മുൻ കൗൺസിൽ അംഗം കൂടാതെ മ്യ്സുരു ആസൂത്രണ കമ്മിറ്റി മുൻ ചെയർമാൻ. “അവളും ഒരു വോക്കലിഗയാണ്, ഡി കെ ശിവകുമാർ വോക്കലിഗ സമുദായത്തിൽ നിന്നുള്ളയാളാണെന്നതിനാൽ, ആർ ആർ നഗറിലെ വോട്ടുകൾ മുതലെടുക്കാൻ അവർ ആഗ്രഹിക്കുന്നു, കാരണം ബിജെപി വോക്കലിഗ സ്ഥാനാർത്ഥിയെ നിർത്തുകയില്ല,” കോൺഗ്രസ് മുതിർന്ന നേതാവ് പറഞ്ഞു.
കുസുമയുടെ പരേതനായ ഭർത്താവ് ഡി കെ രവിയെ 2015 മാർച്ചിൽ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭൂമി കൈയേറ്റക്കാരെ പിന്തുടർന്ന് അറിയപ്പെടുന്ന സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ എന്ന ഖ്യാതി ഡി കെ രവി നേടിയിരുന്നു. മുൻ കോലാർ എംപി കെ എച്ച് മുനിയപ്പ, മുൻ ബംഗാരപേട്ട് എം‌എൽ‌എ നാരായണസ്വാമി, അന്നത്തെ കോലാർ എം‌എൽ‌എ വർത്തൂർ പ്രകാശ് എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ഡി കെ രവിയെ ഉപദ്രവിച്ചതായി ആരോപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിന്റെ ഫലമായി കോലാറിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബന്ദുകൾ നടന്നിട്ടുണ്ട്. ഭരണകക്ഷിയായ കോൺഗ്രസ് സർക്കാരിനെ രവിയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് പാർടി അംഗങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടു.

08:11


 തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരമായ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരവേ ലോകം ഇന്ന് അന്തര്‍ദേശീയ ബാലികാ ദിനം ആചരിക്കുകയാണ്. വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്ക് ഇരയായി ചെറിയ പ്രായത്തില്‍ ആത്മഹത്യയില്‍ അഭയം തേടുന്നവര്‍ മുതല്‍ ഒന്നും പുറത്ത് പറയാനാകാതെ ഭീതിയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍വരെ നമുക്ക് ചുറ്റുമുണ്ട്. കുട്ടികളുടെ പല പ്രശ്നങ്ങളും കൃത്യസമയത്ത് കണ്ടെത്താന്‍ രക്ഷാകര്‍ത്താക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ കഴിയാത്തതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നതെന്ന് മനശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നു.

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.

ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണ്ണമാക്കുന്നു. പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു.

അ​ന്ത​ർ​ദേ​ശീ​യ​ ​ബാ​ലി​കാ​ ​ദി​ന​ത്തിൽ ആ​ദ​ര​പൂ​ർ​വം

സു​ര​ക്ഷഉ​റ​പ്പാ​ക്കു​ന്ന​തിൽ സ​മൂ​ഹം​ ​പ​രാ​ജ​യ​പ്പെ​ട്ടു

സ്ത്രീ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​അ​ലം​ഭാ​വം​ ​കാ​ട്ടു​ന്ന​ത് ​ആ​ശ​ങ്ക​ ​ജ​നി​പ്പി​ക്കു​ന്നു.​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ ​ഓ​രോ​ ​സം​ഭ​വ​ങ്ങ​ൾ​ ​അ​റി​യു​മ്പോ​ൾ​ ​വി​ഷ​മം​ ​തോ​ന്നാ​റു​ണ്ട്.​ ​രാ​ത്രി​ക​ളി​ലെ​ന്ന​ല്ല​ ​പ​ക​ലു​പോ​ലും​ ​സ്വ​ത​ന്ത്ര​മാ​യി​ ​സ​ഞ്ച​രി​ക്കാ​ൻ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​മ​ടി​ക്കു​ന്ന​ത് ​അ​വ​രു​ടെ​ ​ശാ​രീ​രി​ക​മാ​യ​ ​പ​രി​മി​തി​ക​ൾ​കൊ​ണ്ട​ല്ല,​ ​അ​തി​നു​വേ​ണ്ട​ ​സു​ര​ക്ഷി​ത​ത്വം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ​ ​സ​മൂ​ഹ​വും​ ​അ​ധി​കാ​രി​ക​ളും​ ​പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ​കൊ​ണ്ടാ​ണ്.സൈ​ബ​ർ​ ​ലോ​ക​ത്തും​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​അ​ധി​ക്ഷേ​പ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​യു​ ​ട്യൂ​ബി​ലൂ​ടെ​യോ​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​യോ​ ​സ്ത്രീ​ക​ളെ​ ​അ​ധി​ക്ഷേ​പി​ച്ചാ​ൽ​ ​ക​ടു​ത്ത​ ​ശി​ക്ഷ​ ​ല​ഭി​ക്കു​മെ​ന്ന് ​പൊ​തു​ബോ​ധ്യം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​അ​തി​ന് ​അ​വ​സാ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ.​

സ​യ​ന​ ​പി.ഒ, അ​ത്‌​ല​റ്റി​ക്സ് ​താ​രം

തു​ല്യ​ത​യ​ല്ല,​ ​വേ​ണ്ട​ത് പ​ര​സ്പ​ര​ ​ബ​ഹു​മാ​നം

പ്ള​സ് ​ടു​ ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​കാ​യി​ക​രം​ഗ​ത്തേ​ക്ക് ​ഇ​റ​ങ്ങു​ന്ന​ത്.​ ​മാ​താ​പി​താ​ക്ക​ൾ​ക്കും​ ​സ​ഹോ​ദ​രി​ക്കും​ ​കാ​യി​ക​ ​പാ​ര​മ്പ​ര്യം​ ​ഉ​ള്ള​തി​നാ​ൽ​ ​ന​ല്ല​ ​പ്രോ​ത്സാ​ഹ​ന​മാ​ണ് ​വീ​ട്ടു​കാ​രി​ൽ​ ​നി​ന്നും​ ​സു​ഹൃ​ത്തു​ക​ളി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ത്.​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യാ​യ​തി​നാ​ൽ​ ​വേ​ർ​തി​രി​വ് ​കാ​ട്ടി​യ​ ​അ​നു​ഭ​വ​മി​ല്ല.​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​കാ​യി​ക​ ​രം​ഗ​ത്തേ​ക്ക് ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ക​ട​ന്നു​വ​രാ​ൻ​ ​പ്ര​യാ​സ​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്ന് ​പ​റ​യാ​നാ​വി​ല്ല.

ശാ​രീ​രി​ക​മാ​യ​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ചേ​ ​മ​തി​യാ​കൂ.​ ​തു​ല്യ​ത​യെ​ക്കാ​ൾ​ ​ഉ​പ​രി​ ​ബ​ഹു​മാ​ന​മാ​ണ് ​ന​ൽ​കേ​ണ്ട​ത്.​ ​ആ​ണെ​ന്നോ​ ​പെ​ണ്ണെ​ന്നോ​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​റെ​ന്നോ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​ഓ​രോ​ ​വ്യ​ക്തി​യെ​യും​ ​അം​ഗീ​ക​രി​ക്കാ​നും​ ​ബ​ഹു​മാ​നി​ക്കാ​നും​ ​ന​മ്മു​ടെ​ ​സ​മൂ​ഹ​ത്തി​ന് ​ക​ഴി​യ​ണം.

വി.​കെ.​ ​വി​സ്മയ,​ അ​ന്താ​രാ​ഷ്ട്ര​ ​അ​ത്‌​ല​റ്റ്, ഏ​ഷ്യ​ൻ​ ​ഗെ​യിം​സ് ​മെ​ഡ​ലി​സ്റ്റ്

മോ​ഡേ​ൺ​ ​വ​സ്ത്രം ധ​രി​ച്ചാ​ൽ​ ​മോ​ശ​ക്കാ​രി​യാ​കും

ആ​ണെ​ന്നോ​ ​പെ​ണ്ണെ​ന്നോ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​എ​ല്ലാ​വ​രോ​ടും​ ​സൗ​ഹൃ​ദ​മാ​യി​ ​പെ​രു​മാ​റു​ന്ന​യാ​ളാ​ണ് ​ഞാ​ൻ.​ ​പ​ക്ഷേ,​അ​തേ​ ​രീ​തി​യി​ൽ​ ​പ​ല​രും​ ​കാ​ണു​ന്നി​ല്ലെ​ന്ന് ​പ​ല​പ്പോ​ഴും​ ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​പു​റ​മേ​ ​പു​രോ​ഗ​മ​നം​ ​പ​റ​യു​ന്ന​ ​പു​തു​ത​ല​മു​റ​യി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​യു​വാ​ക്ക​ളും​ ​മ​ന​സി​ൽ​ ​സ​ദാ​ചാ​ര​ ​പൊ​ലീ​സി​ന് ​സ​ല്യൂ​ട്ട​ടി​ക്കു​ന്ന​വ​രാ​ണ്.​ ​ഏ​തെ​ങ്കി​ലും​ ​ആ​ണി​നോ​ട് ​അ​ടു​ത്തി​ട​പ​ഴ​കി​യാ​ൽ​ ​അ​വ​ൾ​ ​പോ​ക്കാ​ണെ​ന്നും​ ​മ​റ്റും​ ​മ​റ്റു​ള്ള​വ​രോ​ട് ​പ​റ​ഞ്ഞ് ​ന​മ്മ​ളെ​ ​മോ​ശ​ക്കാ​രാ​ക്കു​ന്ന​ ​ഒ​രു​പാ​ട് ​അ​നു​ഭ​വ​ങ്ങ​ളു​ണ്ട്.​ ​പ​ഴ​യ​ ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​രെ​ ​ന​മ്മ​ൾ​ ​കു​റ്റം​പ​റ​യു​മ്പോ​ഴാ​ണ് ​പു​തു​ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്കും​ ​ഒ​രു​മാ​റ്റ​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​മ​ന​സി​ലാ​കു​ന്ന​ത്.​ ​മോ​ഡേ​ൺ​ ​വ​സ്ത്രം​ ​ധ​രി​ച്ചാ​ൽ​ ​മോ​ശ​ക്കാ​രി​യാ​ക്കും.​ ​ഇ​ഷ്ട​പ്പെ​ട്ട​ ​വ​സ്ത്രം​ ​ധ​രി​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​പോ​ലും​ ​ഇ​വി​ടു​ത്തെ​ ​സ​ദാ​ചാ​ര​ ​ചേ​ട്ട​ന്മാ​ർ​ ​ന​ൽ​കു​ന്നി​ല്ല.

പെ​ണ്ണ​ല്ലേ​യെ​ന്ന് ​പ​റ​ഞ്ഞ് ​മാ​റ്റി​നി​റു​ത്തു​ന്ന​ ​മ​നോ​ഭാ​വം​ ​മാ​റ​ണം.​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​വ​രാ​ണ് ​ഏ​റെ​യും.​ ​ആ​ണി​നും​ ​പെ​ണ്ണി​നും​ ​സ​മൂ​ഹം​ ​തു​ല്യ​പ്രാ​ധാ​ന്യം​ ​ന​ൽ​ക​ണം.


കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ മാലാലയെ പോലെയുള്ള വ്യക്തികളെ ഓർമിക്കാതെ ഒരു ബാലികാദിനവും കടന്നു പോകില്ല. ഓരോ ബാലികാദിനവും ഓർമിപ്പിക്കുന്നതിതാണ്. അസമത്വം എന്നാൽ പരസ്പരം പൊരുതി തോൽപ്പിക്കാനുള്ള ലൈസൻസ് അല്ല ഒന്നിച്ച് തുഴയാനുള്ള ഐക്യപ്പെടൽ ആണ് ഇതു മനസ്സിലാക്കി സ്ത്രീയും പുരുഷനും പോരായ്മകളെ തിരിച്ചറിഞ്ഞു ഒന്നിച്ച് പോകുന്ന ഒരു കാലം , അവിടെ ലോക പെൺകുട്ടികളുടെ ദിനം എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെടും. ആ ദിനത്തിലേക്കാകട്ടെ കാലത്തിന്റെ യാത്ര.  

തിരുവനന്തപുരം• കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയതിൽ തന്നെ അമേരിക്കയിൽ നിന്നു വന്ന ഡോക്ടർ എന്ന് പരിഹസിച്ച ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഡോ. എസ്.എസ്. ലാൽ. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞാൻ പറഞ്ഞതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഞാനത് ആവർത്തിക്കുന്നു. സർക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവൻ ഒഴിവാക്കി രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി ഓടിനടന്നതിന്റെ ഫലമാണ് നമ്മൾ ഇപ്പോൾ ഒരുമിച്ചനുഭവിക്കുന്നത്. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാർത്ഥമായാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.
കേരളത്തിൽ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നത്. ജനുവരി മുതൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച ഞങ്ങൾ മുഴുവൻപേരും ഇപ്പോൾ വിമർശിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തെറ്റുകൾ തിരുത്താത്തതിനാലണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്നും ആരോഗ്യമന്ത്രിയുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘യുഎസിലെ ആരോഗ്യ സംവിധാനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കൂ; ഞാൻ തിരുവനന്തപുരത്തുകാരൻ’

എസ്.എസ്. ലാലിന്റെ കുറിപ്പിന്റെ പൂർണരൂപം:

അമേരിക്കക്കാരനല്ല, ഞാൻ തിരുവനന്തപുരത്തുകാരൻ.സർക്കാരിന്റെ കോവിഡ് നിയന്ത്രണത്തിലെ പരാജയങ്ങളെപ്പറ്റി വന്ന വിമർശനങ്ങളോട് പ്രതികരിക്കവേ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും എന്നെയും പരാമർശിക്കുന്നുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി പത്രക്കാരോട് എന്നെക്കുറിച്ച് പറഞ്ഞത് അമേരിക്കയിൽ നിന്ന് വന്ന ഡോക്ടറെന്നാണ്. മനോരമ ടെലിവിഷൻ ചാനൽ അത് വാർത്തയാക്കിയിട്ടുമുണ്ട്.കേരളത്തിൽ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഞങ്ങൾ സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നത്. ജനുവരി മുതൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച ഞങ്ങൾ മുഴുവൻപേരും ഇപ്പോൾ വിമർശിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രിമാർ ശ്രദ്ധിക്കണം.അമേരിക്കയിൽ രണ്ടുലക്ഷം മരണങ്ങൾ ഉണ്ടായിട്ടും അവിടെ നിന്ന് വന്ന വിദഗ്ദ്ധൻ കേരളത്തെ കുറ്റം പറയുന്നു എന്നാണ് എന്നെപ്പറ്റിയുള്ള ആരോഗ്യമന്ത്രിയുടെ പരാമർശം. കോവിഡ് നിയന്ത്രണത്തിൽ കേരളത്തെ അമേരിക്കയോടല്ല താരതമ്യം ചെയ്യേണ്ടത്. ചൈനയോടും തായ്‌വാനോടും വിയറ്റ്നാമിനോടും ശ്രീലങ്കയോടും ഒക്കെയാണ് നമ്മൾ മത്സരിക്കേണ്ടത്. കേരളത്തിലെ കോവിഡ് വിഷയത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ നിരീക്ഷിക്കുന്നവരും നാടിനോട് സ്നേഹമുള്ളവരും സർക്കാരിൻറെ വീഴ്ചകൾ ചൂണ്ടിക്കാണിക്കും. വിമർശനം പറയുന്ന ആൾ ജോലി ചെയ്ത സ്ഥലമല്ല ആരോഗ്യമന്ത്രി അന്വേഷിക്കേണ്ടത്.മന്ത്രി അമേരിക്കയെന്ന് പറഞ്ഞതുകൊണ്ട് ചിലത് പറയേണ്ടിവരും. ഞാൻ തിരുവനന്തപുരത്തുകാരനാണ്. നഗരത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചയാളാണ്. യൂണിവേഴ്സിറ്റി കോളജ്, മെഡിക്കൽ കോളജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ഇഗ്നു സർവകലാശാല, നെതർലാൻഡ്സിലെ ലെയ്ഡൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. ആദ്യകാലത്ത് ആരോഗ്യവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. അത് വിടേണ്ടി വന്ന കാര്യം ഇപ്പോൾ പറയുന്നില്ല. എല്ലാം കൂടി ഒരു ദിവസം വേണ്ട, ഇനിയൊരിക്കൽ പറയാം. ഞാൻ ജീവിതത്തിൽ കൈക്കൂലി വാങ്ങിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് പോലും ജീവിതത്തിൽ വാങ്ങിയിട്ടില്ല.അമേരിക്കയിൽ ഞാൻ ജോലി ചെയ്തത് രഹസ്യമായിട്ടല്ല. ലോകത്ത് ആർക്കും അപേക്ഷിക്കാവുന്ന രീതിയിൽ പരസ്യം ചെയ്ത ജോലികളായിരുന്നു അവ. ജനീവയിൽ നിന്ന് രാജിവച്ച് അമേരിക്കയിൽ പോയത് അന്തർദേശീയ പ്രസ്ഥാനങ്ങളിൽ ആഗോള ഡയറക്ടർ ആയിട്ടായിരുന്നു. ഇരുപതാം വയസ്സിൽ ഏതെങ്കിലും മുതലാളിയുടെ വൈസ് പ്രസിഡന്റ് ആയിട്ടല്ല. നേർവഴിക്ക് ജോലിചെയ്തതിനാൽ വൈസ് പ്രസിഡന്റാകാൻ ഇനി സമയമാകുന്നതേയുള്ളൂ.കള്ളക്കടത്തിനോ മയക്കുമരുന്ന് കച്ചവടത്തിനോ അല്ല ഞാൻ അമേരിക്കയിൽ പോയത് എന്ന് എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മൂന്നുമാസം മുമ്പ് ഞാൻ തിരികെ വന്നതും പരസ്യമായിട്ടാണ്. എൻറെ ഇഷ്ടാനുസരണമാണ് തിരികെ വന്നത്. പണാപഹരണക്കേസിൽ ആരും നാടുകടത്തിയതല്ല. ഇപ്പോഴും ഞാൻ ജോലി ചെയ്ത് ജീവിക്കുന്നു. ബാക്കി സമയമാണ് സാമൂഹ്യ പ്രവർത്തനം. ജീവിക്കാൻ പാർട്ടി ഫണ്ടോ ബക്കറ്റ് പിരിവോ ഇല്ല. ഇപ്പോഴത്തെയും എൻറെ അദ്ധ്വാനത്തിൻറെ പങ്ക് എന്നെപ്പോലെ തൊഴിലാളികളായ സിപിഎംകാരിലും എത്തുന്നുണ്ട്. എനിക്കതിൽ സന്തോഷമേയുള്ളൂ.ഞാൻ അമേരിക്കയിൽ ചെയ്ത ജോലികൾ അമേരിക്കൻ ജനതയ്ക്ക് വേണ്ടിയായിരുന്നില്ല. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് വേണ്ടിയായിരുന്നു. ഞാൻ ഇന്ത്യയിലേക്കും കേരളത്തിലേക്കും ആരോഗ്യ രംഗത്ത് നിരവധി കോടികളുടെ ധനസഹായം എത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആ ധനം നാട്ടിലെ രോഗികൾക്ക് ഉപയോഗപ്പെടുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വലിയ ജോലികൾ കിട്ടാനും അത് കാരണമായിട്ടുണ്ട്. അവരൊക്കെ ആ ജോലികളിൽ തുടരുന്നുണ്ട്. സർക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവൻ ഒഴിവാക്കി രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി ഓടിനടന്നതിൻറെ ഫലമാണ് നമ്മൾ ഇപ്പോൾ ഒരുമിച്ചനുഭവിക്കുന്നത്. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാർത്ഥമായാണ്. മനുഷ്യരുടെ ദുരിതം കണ്ടിട്ടാണ്. കുട്ടികളുടെ മരണങ്ങളും ഗർഭിണികളുടെ ദുരിതങ്ങളും കണ്ട വേദനയോടെയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സർക്കാർ തെറ്റുകൾ തിരുത്താത്തതു കൊണ്ടാണ്. അതിനാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു.കൂടുതൽ തെളിവുകൾ നിരത്താൻ ഞാൻ തയ്യാറാണ്. ഒരു തുറന്ന സംവാദത്തിന് ഞാൻ ആരോഗ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
പലരും ഇടതുപക്ഷക്കാരാണ്.മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും അമേരിക്കയിൽ വരുന്നത് ഞാൻ അവിടെ വച്ച് കണ്ടിട്ടുണ്ട്. ചിലരെ അവിടെ നേരിട്ടും കണ്ടിട്ടുണ്ട്. അവർ മിക്കവരും അവിടെ വന്നത് ചികിത്സയ്‌ക്കോ അമേരിക്കൻ മലയാളികളിൽ നിന്ന് ഫണ്ട് പിരിക്കാനോ അതുമല്ലെങ്കിൽ ചില തട്ടിക്കൂട്ട് അവാർഡുകൾ വാങ്ങാനോ ആയിരുന്നു.ആരോഗ്യമന്ത്രി അമേരിക്കയിൽ ഉണ്ടായ കൊവിഡ് മരണങ്ങളെ കളിയാക്കിയതുപോലെ തോന്നി. ആ മരണങ്ങളിൽ എനിക്ക് വിഷമമുണ്ട്. കാരണം മരിച്ചവർ എല്ലാവരും മനുഷ്യരാണ്. മലയാളികളും അതിൽ പെടുന്നുണ്ട്. ആരോഗ്യമന്ത്രിയോട് ഒരു കാര്യം കൂടി പറയാനുണ്ട്. മുഖ്യമന്ത്രിയൊക്കെ ചികിത്സയ്ക്ക് പോയ അമേരിക്കൻ ആരോഗ്യസംവിധാനം വളരെ മോശമാണെന്ന ധാരണയുണെങ്കിൽ അത് മുഖ്യമന്ത്രിയോട് തന്നെ പറയണം. അദ്ദേഹത്തെ ഇനിയും അവിടേയ്ക്ക് ചികിത്സയ്ക്കായി വിടരുത്.ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞാൻ പറഞ്ഞതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഞാനത് ആവർത്തിക്കുന്നു. 


19:05 ,

 

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് തിരുവനന്തപുരം പാങ്ങപ്പാറയിലെ ആശുപത്രിയില്‍ ഉദ്ഘാടന പരിപാടി നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ശ്രീകുമാര്‍ തുടങ്ങി 144ലംഘിച്ച് ചടങ്ങില്‍ പങ്കെടുത്തത് അഞ്ഞൂറോളം പേരാണ്. കൺടെയ്ൻമെന്റ് സോണായ ശ്രീകാര്യത്താണ് ഉദ്ഘാടനം നടന്നത്.

കോവിഡ് 19 വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞയുളള ജില്ലയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് തിരുവനന്തപുരം പാങ്ങപ്പാറയിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. 

ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങളെല്ലാം അപ്പാടെ ലംഘിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്. 

ഐ പി എല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റണ്‍സെടുക്കാന്‍ പാടുപെട്ട ധോണിയെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ധോണിയുടെ ടീമിലെ ഓൾ റൗണ്ടറുമായിരുന്ന ഇര്‍ഫാന്‍ പത്താന്‍ രം​ഗത്തെത്തിയിരുന്നു.
 ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്‍ തന്റെ മുന്‍ നായകനെ പരോക്ഷമായി വിമര്‍ശിച്ചത്. ഹൈദരാബാദിനെതിരേ റണ്‍ ചേസിനിടെ അവസാനത്തെ രണ്ടോവറില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ധോണി ശരിക്കും വിഷമിച്ചിരുന്നു. പ്രായം തളർത്തിയ 39 കാരനായ ധോണിയ്ക്ക് കിതപ്പും ചുമയും അലട്ടിയപ്പോൾ ഇടയ്ക്കു ചില ബ്രേക്കുകളും എടുക്കേണ്ടി വന്നു.


ഇപ്പോൾ ഇർഫാൻ പത്താന് ആ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇർഫാൻ പത്താന്റെ ആദ്യത്തെ ട്വീറ്റിന് വൻ വിമർശനമാണ് ധോണി ആരാധകരിൽ നിന്ന് ലഭിച്ചത്. പിന്നാലെയാണ് പുതിയ ട്വീറ്റുമായി എത്തിയത്. ട്വീറ്റിന്റെ ഏകദേശം വിവർത്തനം ഇങ്ങനെ : ‘ രണ്ട് വരി വായിച്ചപ്പോൾ തന്നെ തല ചുറ്റി, പുസ്തകം മുഴുവൻ വായിച്ചുകഴിഞ്ഞാൽ നിങ്ങൾ തളർന്ന് വീഴും ‘
ഇർഫാനാവട്ടെ, 27ാം വയസ്സിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. അതിനു ശേഷം ഒരിക്കലും ഇര്‍ഫാന് ദേശീയ ടീമില്‍ ഇടം കിട്ടിയിട്ടില്ല. അന്ന് ധോണിയായിരുന്നു ക്യാപ്റ്റൻ. ഇന്ത്യ കപിൽ ദേവിനു ശേഷം കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടറായാണ് ഇർഫാൻ പത്താൻ കണക്കാക്കപ്പെടുന്നത്. 
പാക്കിസ്ഥാനെതിരെ ഹാട്രിക് നേടിയ ഇർഫാൻ ആ സമയത്ത് സഹീർ ഖാനേക്കാൾ ഇന്ത്യൻ ടീം ആശ്രയിച്ച ബോളറായിരുന്നു. എന്നാൽ പരിക്കും മറ്റും വലച്ചപ്പോൾ പതിയെ ടീമിൽ നിന്ന് പുറത്താവുകയായിരുന്നു.
പിന്നീട് താരത്തിന് വേണ്ട വിധത്തിൽ അവസരവും ലഭിച്ചില്ല. 2012 ൽ കളിച്ച അവസാന ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് നേടിയിട്ടും പിന്നീട് തനിക്ക് അവസരം കിട്ടാതിരുന്നതിനെക്കുറിച്ച് ഇർഫാൻ മുമ്പും പറഞ്ഞിട്ടുണ്ട്.
ഇർഫാൻ തന്റെ അവസാന 10 ഏകദിനങ്ങളിൽ നിന്നായി 19 വിക്കറ്റും 48.3 ശരാശരിയിൽ റൺസും നേടിയിരുന്നു.

പ്രായം ചിലര്‍ക്കു മാത്രം ഒരു നമ്പര്‍ ആയിരിക്കും, മറ്റു ചിലർക്കാവട്ടെ ടീമിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള കാരണവും. 
ഇർഫാൻ പരോക്ഷമായി ധോണിയെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്തത് ഇങ്ങനെ. കരിയറിലെ നല്ല പ്രായത്തില്‍പ്പോലും തന്നെ ദേശീയ ടീമിലേക്കു പരിഗണിക്കാനും വേണ്ടത്ര അവസരങ്ങള്‍ നല്‍കാനും അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണി തയ്യാറായില്ലെന്നു കുറ്റപ്പെടുത്തുന്ന തരത്തിലാണ് ഇര്‍ഫാന്റെ ട്വീറ്റ്. ഇർഫാന്റെ ട്വിറ്റിനെ റീപോസ്റ് ചെയിതു 10000000 ശതമാനം ശെരിയാണ് എന്നും ഹർഭജൻ സിംഗും.

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ വിശദീകരണം തള്ളി. റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമർപ്പിച്ചു.
സർക്കാരിന്‍റെ വാദങ്ങളെല്ലാം പൊളിക്കുന്നതും പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതുമായ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോയിരുന്നു.ചുമരിൽ ഘടിപ്പിച്ച ഫാൻ കത്തിയുരുകിയ ശേഷം മാത്രമാണോ ജീവനക്കാർ തീപിടിത്തം അറിഞ്ഞതെന്നു ചോദ്യമുയരുന്നു. 
സെക്രട്ടേറിയറ്റിൽ തന്നെയുള്ള അഗ്നിരക്ഷാസേനാ യൂണിറ്റിനെ സംഭവം അറിയിച്ചത് വൈകിയാണോ എന്നും സംശയമുണ്ട്. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം 5.15നാണ് അണച്ചത്.സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ സംശയങ്ങൾ നിരവധിയായിരുന്നു. സ്വർണക്കടത്തുകേസിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ പ്രോട്ടോക്കോൾ ഓഫിസർ കൊച്ചിയിൽ നേരിട്ടെത്തിച്ചിരുന്നു. എന്നാൽ തീപിടിത്തത്തിനു 3 മണിക്കൂർ മുൻപ് ഇതേ ഉദ്യോഗസ്ഥൻ ആ ഓഫിസിൽ എത്തിയിരുന്നതായി എൻഐഎയ്ക്കു വിവരം ലഭിച്ചു. ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പോയിരിക്കെ ഇദ്ദേഹം എന്തിനവിടെ എത്തിയതെന്നതിൽ ദുരൂഹതയുണ്ട്.മുളന്തുരുത്തി: അനിശ്ചിതത്വം  നീങ്ങുന്നു.മുളന്തുരുത്തി റെയില്‍വേ  ഓവര്‍ബ്രിഡ്ജ് യഥാർ യാഥാർത്ഥ്യമാകുന്നു. എറണാകുളം കോട്ടയം റോഡ് മുളന്തുരുത്തിയിൽ ഈ ഗതാഗത ദുരന്തം തുടങ്ങിയിട്ട് കാലം കുറേ ആയി. പ്രത്യകിച്ചും രണ്ട് വരി പാത വന്നത് കൂടി റെയിൽവേ ഗേറ്റ് അടച്ചിടുന്ന സമയവും വർധിച്ചു. ചോറ്റാനിക്കരയിലേക്കും ശബരിമലയിലേക്കും തീർത്ഥാടകർ വരുന്ന കാലത്ത് കുരുക്കിന്റെ കാര്യം പറയുകയും വേണ്ട,  അതോടൊപ്പം പള്ളിത്താഴത്തും ആ ഗതാഗത തടസ്സം ഉണ്ടാകും.  ബ്രിഡ്ജ് പണി കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു അപ്പ്രോച് സ്ഥലം ഏറ്റെടുക്കൽ വായിക്കിയത് ആണ് കാരണം. ആംബുലൻസ്,  ഫയർ എൻജിൻ  പോലുള്ള എമർജൻസി വണ്ടികളും അവിടെ കുടിങ്ങി പോകാറുണ്ട്.  
റെയില്‍വേ  ഓവര്‍ബ്രിഡ്ജിലേയ്ക്കുള്ള അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായുള്ള 
റോഡ് & ബ്രിഡ്ജസ് ഡെവലപ്പെമെന്റ് കോര്‍പ്പറേഷന്‍ കേരള സമര്‍പ്പിച്ച 19.16 കോടി രൂപയുടെ പ്രൊപ്പോസലിന്  പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച്  ഉത്തരവായി. ഒരുപാട് സാങ്കേതിക - നിയമ തടസ്സങ്ങൾ നേരിടേണ്ടി വന്നതിനാലാണ് ROB-യുടെ നിർമ്മാണ പ്രവൃത്തികൾ നീണ്ടു പോയത്. 31.07.2013-ലെ സര്‍ക്കാര്‍ ഉത്തരവ് (ആര്‍.റ്റി) നം: 1060/2013/പി.ഡബ്ല്യു.ഡി പ്രകാരം മുളന്തുരുത്തി റെയില്‍വേ ക്രോസിനു പകരം റോഡ് ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനും റെയില്‍വേ നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്‍പ്പെടെ 34 കോടി രൂപയുടെ ഭരണാനുമതി നല്കിയതിനെ തുടർന്ന്   റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുകയുണ്ടായി. തുടര്‍ന്ന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി മുളന്തുരുത്തി വില്ലേജിലെ ബ്ലോക്ക് നം:23-ല്‍പ്പെട്ട 58.85 ആര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് RBDCK മാനേജിംഗ് ഡയറക്ടര്‍ അര്‍ത്ഥന സമര്‍പ്പിച്ചു.  സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി സ്ഥലവില അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സ്ഥലവില അംഗീകരിച്ച് സമ്മതപത്രം നല്കിയവരുടെ ഭൂമി ഏറ്റെടുക്കുവാനും അല്ലാത്ത കേസുകളില്‍ പുതിയ എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടി മുന്നോട്ടു കൊണ്ടു പോകുന്നതിനു പുതുക്കിയ അര്‍ത്ഥന പത്രം RBDCK ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. തുടർന്ന്  സ്ഥലമെടുപ്പ് നടപടികള്‍ 2019 ആഗസ്റ്റ് മാസം പൂര്‍ത്തിയാക്കി.RBDCK  സമർപ്പിച്ച റോഡ് ഓവർബ്രിഡ്ജ് നിർമാണത്തിനായുള്ള പുതിയ പ്രൊപ്പോസൽ ധനകാര്യ വകുപ്പിൽ നിന്ന് അനുമതി നേടിയ ശേഷമാണ് പൊതുമരാമത്ത് വകുപ്പിന്റെ  അംഗീകാരത്തിനായി സമർപ്പിച്ചത്.  പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും, ധനകാര്യ വകുപ്പ് മന്ത്രിയുമായും  ഈ വിഷയം സംബന്ധിച്ച് പല പ്രാവശ്യവും ചർച്ചയിൽ ഏർപെടേണ്ടതായി  വന്നിട്ടുണ്ട്. കൂടാതെ ഈ വിഷയം 2020-21 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പൊതുചര്‍ച്ചയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ROB നിര്‍മ്മാണത്തിന് പ്രത്യേക അനുമതി ലഭ്യമാക്കുമെന്ന് 12.02.2020-ല്‍ ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയില്‍ ഉറപ്പു നല്കിയിരുന്നു. ഏതായാലും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രത്യേക താല്പര്യമെടുത്താണ് ഇതിന് തുക അനുവദിച്ച് ഭരണാനുമതി നല്കിയിരിക്കുന്നത്. മുളന്തുരുത്തിയുടെ വികസന മുന്നേറ്റത്തിന് ഏറെ നിർണായകമായ ചുവടുവെയ്പ്പാണിത്. ഇത് ചോറ്റാനിക്കര തീർത്ഥാടകർക്കും ഏറെ പ്രയോജനകരമാണ്. ഇതിനോടൊപ്പം  കുരീക്കാട് റെയിൽവേ ഓവർ ബ്രിഡ്ജ് കിഫ്ബിയിൽ ഉൾപ്പെടുത്തി നടപടികൾ പുരോഗമിക്കുകയാണ്--

: പിറവം എം എൽ എ യുടെ  ഫേസ്ബുക് പോസ്റ്റ്‌ 

ഡൽഹി : സാധാരണക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും വലിയ ആശ്വാസം. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. പലിശ ഒഴിവാക്കണം  മോറിട്ടോറിയം നീട്ടണം എന്നും അഭിഭാഷകനും കോൺഗ്രസ്‌ നേതാവും ആയ കപിൽ സിബൽ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ചെറുകിട, MSME ലോണുകള്‍ക്കും, വിദ്യാഭ്യാസ, ഭവന, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, വാഹന, പ്രൊഫഷണല്‍ ലോണുകള്‍ക്കും, ക്രെഡിറ്റ് കാര്‍ഡ് തുകകള്‍ക്കും, പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്. ''ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍, സര്‍ക്കാര്‍ ഈ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴി'', എന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പാര്‍ലമെന്‍റിന്‍റെ അനുമതി ഇക്കാര്യത്തില്‍ തേടുമെന്നും സത്യവാങ്മൂലം പറയുന്നു.
നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയില്‍ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാല്‍, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ച്‌ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധസമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

സത്യവാങ്മൂലത്തില്‍ പറയുന്ന മറ്റ് കാര്യങ്ങളെന്ത്?

> മൊറട്ടോറിയം ഇളവുകള്‍ വാങ്ങിയാലും ഇല്ലെങ്കിലും എല്ലാ ഇടപാടുകാര്‍ക്കും ഈ ആനുകൂല്യം നല്‍കണം.

> എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലയളവിലെ പലിശ മുഴുവനായും എഴുതിത്തള്ളാനാകില്ല. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലത്തെ പലിശ മാത്രം ഏതാണ്ട് ആറ് ലക്ഷം കോടിയോളം വരും. അത് ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാക്കും.

> ചെറുകിട വ്യവസായികളെയും സാധാരണക്കാരെയും സഹായിക്കാനാണ് പിഴപ്പലിശ ഒഴിവാക്കിയത്.

> രണ്ട് കോടിയില്‍ കൂടുതലുള്ള ഒരു വായ്പയ്ക്കും ഈ ആനുകൂല്യം ലഭ്യമാകില്ല.

മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ് മികച്ച നേട്ടത്തില്‍. 2020 സെപ്‍റ്റംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോഴാണ് ടാറ്റയുടെ വളര്‍ച്ച ശ്രദ്ധേയമാകുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര മൊത്തവ്യാപാരം സെപ്റ്റംബറിൽ 37 ശതമാനം വർധിച്ച് 44,444 യൂണിറ്റായി.  
ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയുടെ അഭിപ്രായത്തിൽ മൊത്തവ്യാപാരങ്ങൾ കഴിഞ്ഞ മാസം ഉത്സവ സീസണിന് മുമ്പുള്ള ചില്ലറ വിൽപ്പനയേക്കാൾ കൂടുതലാണ്. ടാറ്റ മോട്ടോഴ്സ് പ്രതിമാസ കാർ ഉത്പാദനം 18,000 യൂണിറ്റായി ഉയർത്താൻ പദ്ധതിയിടുന്നതായി പ്രമുഖ ദേശീയ മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ- നവംബർ കാലയളവിൽ ഇനിയും ഡിമാൻഡ് വർദ്ധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 
പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസ് പോലുള്ള പുതിയ മോഡലുകളുടെ ഡിമാൻഡ് വളർച്ച സഹായകമായിട്ടുണ്ടെന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സുരക്ഷായിൽ ഒരു വിട്ടുവീഴ്ച ഇല്ല ടാറ്റയുടെ  വാഹനങ്ങൾക്ക്.  നഗര, ഗ്രാമീണ വിപണികളിലുടനീളം വ്യക്തിഗത മൊബിലിറ്റി ആവശ്യകത വർധിച്ചതോടെ കഴിഞ്ഞ വർഷത്തെ 8,097 യൂണിറ്റുകളിൽ നിന്ന് 21,199 യൂണിറ്റുകളിലേക്ക് കമ്പനിയുടെ കാർ വിൽപ്പന വർധിച്ചു. ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പന കൂടിയതിന്, രാജ്യത്തെ ഉപഭോക്താക്കളില്‍ പാസഞ്ചർ കാറുകളുടെയും ചെറുകിട വാണിജ്യ വാഹനങ്ങളുടെയും ആവശ്യക്കാര്‍ വർധിച്ചതിനെയെത്തുടർന്നാണ് ടാറ്റയുടെ ഈ നേട്ടം എന്നാണ് റിപ്പോര്‍ട്ടുകള്‍.  

തിരുവനന്തപുരം: വാഹനങ്ങളില്‍ അനുവദനീയമായ ഗ്രാഫിക്‌സും സ്റ്റിക്കറുകളും ഒട്ടിക്കാമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരിച്ചത്.
അനുവദനീയ അളവിലുള്ള അലോയ് വീലുകള്‍ ഉപയോഗിക്കാന്‍ തടസ്സമില്ല. വാഹനത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുന്ന മാറ്റങ്ങള്‍ അനുവദിക്കാനാവില്ല. എയര്‍ഭാഗ് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള എക്‌സ്ട്രാ ഫിറ്റിങ്ങുകളും പാടില്ലെന്നും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
വാഹനങ്ങളില്‍ അനുവദനീയമായ ഗ്രാഫിക്‌സും സ്റ്റിക്കറുകളും ഒട്ടിക്കാം. ഗ്ലാസ്സിനു മേല്‍ ഒരു തരത്തിലുള്ള സ്റ്റിക്കറുകളും അനുവദിക്കില്ലെന്നും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
റോഡുകളില്‍ സ്റ്റിക്കറുടെയും അലോയ് വീലിന്റെയും പേരില്‍ വ്യാപക പിഴയീടാക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നത്. ഇതിനെ തുടര്‍ന്നാണ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ വിശദീകരണം.

എറണാകുളം; കോവിഡ് -19 വ്യാപനം  ബിപിസിഎൽ ചാലിക്കര  ഗേറ്റിൽ നാട്ടുകാരുടെ പ്രതിഷേധം.  ആയിരങ്ങൾ  ജോലി ചെയ്യുന്നയിടത്തു  വ്യാപനം  നടന്നിട്ടുണ്ട്.  ഭരണകൂടങ്ങൾ വ്യാപനം മറച്ചു വെച്ചുക്കുന്നു , പോസിറ്റീവ് ഉള്ള  ലേബർ ക്യാമ്പിൽ നിന്നും തൊഴിലാളികൾ കയറുന്നു,   അതിഥി തൊഴിലാളികകളും കോവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെ സാമൂഹിക അകലം ഇല്ലാതെയും കയറുന്നു,   അന്യ സംസ്ഥാന വാഹനങ്ങളും  ദിവസേന വന്നു പോകുന്നു,  നാട്ടുകാരുടെ  സുരക്ഷ ഭീഷണി ആണെന്നും ആരോപണം ഉണ്ട്.. 


 കഴിഞ്ഞ രണ്ടു ആഴ്ച്ച ആയി തൊഴിലാളികളിൽ  കോവിഡ് സ്ഥിതികരിച്ചിരുന്നു. വാരിക്കോലിയിലെ  തൊഴിലാളികൾ  താമസിച്ചിരുന്ന കെട്ടിടത്തിലെ കടകൾ മാക്രോ കോൺടൈന്മെന്റ് സോൺ ആക്കിയിരുന്നു. എങ്കിലും അവിടുന്ന് മറ്റു തൊഴിലാളികൾ ജോലിക്ക് കയറി എന്നും പറയുന്നു. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല,  സാമൂഹിക അകലം ഇല്ല,  ശരീരത്തിൽ താപം അളക്കുന്ന  ഐ ആർ  സ്കെന്നെറുകളും  പ്രവർത്തനരഹിതം ആണെന്ന്  തൊഴിലാളികളും പറഞ്ഞു. 
സമീപ പഞ്ചായത്തുകളിൽ നിന്നും ആയിരങ്ങൾ ജോലിക്ക് കയറുന്നുണ്ട്.  വ്യാപനം നടന്നിട്ടുണ്ടെങ്കിൽ അത് പ്രതിഷിക്കുന്നതിലും അപ്പുറം ആയിരിക്കും.  ദിവസേന ഇരുപത്തഞ്ചിൽ അധികം  കൊറോണ പോസറ്റീവ് ഉണ്ടെന്നും അതൊക്കെ മറച്ചു വെക്കുക ആണെന്നും നാട്ടുകാർ. 
കഴിഞ്ഞ  ഒരുമണിക്കൂർ ആയിട്ട് അധികാരികളോ പോലീസ് വന്നിട്ടില്ല.  പ്രതിപക്ഷ സമരങ്ങളെ  മരണത്തിന്റെ വ്യപാരികൾ ആക്കുമ്പോൾ ഇങ്ങനെ ചെയ്യുന്ന ഭരണകൂടത്തെ എന്ത് വിളിക്കണം.  പല കോൺടൈന്മെന്റ് സോണുകളിൽ നിന്നും തൊഴിലാളികൾ വരുന്നുണ്ട്.  കൊറോണ പോസിറ്റീവ് സ്ഥിതികരിച്ച ലേബർ ക്യാപ്‌ളമ്പുകളിൽ നിന്നും തൊഴിലാളികൾ വരുന്നുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും ഒരു പ്രമുഖ മാധ്യമങ്ങൾ പോലും വന്നു റിപ്പോർട്ട്‌ ചെയ്യുന്നില്ല. 


കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് നിർമാണത്തിനിടെ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിടം തകർന്ന് വീണു. പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീമിന്‍റെ നിർമാണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 
കെട്ടിടത്തിന്‍റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ആഗസ്റ്റ് മൂന്നിനായിരുന്നു കണ്ണാടിവെളിച്ചത്തെ അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത് .

Source :- Jaihind 

സംസ്ഥാന സര്‍ക്കാരിന്റ ഇ-ബസ് നിര്‍മാണ പദ്ധതി അനിശ്ചിതത്വത്തില്‍. സാധ്യതാപഠനത്തില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ [pwc] ഒഴിവാക്കിയതിന് പിന്നാലെ മുതല്‍ മുടക്കാനെത്തിയ സ്വിസ് കമ്പനിയായ ഹെസും പദ്ധതിയില്‍ നിന്ന് പിന്‍മാറിയ മട്ടാണ്. പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വ്യവസായ വകുപ്പോ ഗതാഗതവകുപ്പോ ഇപ്പോള്‍ തയാറാകുന്നില്ലെന്നതും ശ്രദ്ധേയം.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ധനവകുപ്പ് വിസമ്മതിച്ചതോടെ തുടക്കത്തിലെ പദ്ധതി പാളി. ഇതിന് പിന്നാലെയാണ് സാധ്യത പഠിക്കാന്‍ ഏല്‍പിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍.
അതേസമയം വ്യവസായവകുപ്പിനെ സഹായിക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളുവെന്ന് ഗതാഗതവകുപ്പ് പറയുന്നു. ഇതോടെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച നിലയിലായി. രണ്ടുവര്‍ഷം മുമ്പ് എറണാകുളത്ത് നടന്ന എക്സ്പോയിലാണ് വൈദ്യുതി ബസ് നിര്‍മാണത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഹെസ് എത്തിയത്. കേരള ഓട്ടോ മൊബൈല്‍സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന മൂവായിരത്തോളം ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാമെന്ന നിഗമനത്തിലാണ് പ്രാഥമിക ധാരണപത്രം ഒപ്പിട്ടത്. അന്ന് ഒപ്പിട്ടതും  വലിയ വിവാദം ഉണ്ടായിരുന്നു.  ഒപ്പിട്ടതിനെ പറ്റി അറിയില്ല എന്ന് ഗതാഗത മന്ത്രിയുടെ  പരാമർശം. 
എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഈ ആവേശം ഗതാഗതവകുപ്പിനോ വ്യവസായ വകുപ്പിനോ ഇപ്പോഴില്ല. വിവാദങ്ങളുയര്‍ന്നതോടെ പദ്ധതിയുെട സാധ്യതപഠനത്തില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ഒഴിവാക്കി. മുതല്‍ മുടക്കാനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയായ ഹെസും പിന്‍മാറിയ മട്ടാണ്. ഹെസുമായി ധാരണപത്രം ഒപ്പിട്ട കേരള ഓട്ടൊ മൊബൈല്‍സിനും വ്യവസായ വകുപ്പിനും പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ താല്‍പര്യമില്ല. ഗതാഗതവകുപ്പിന്റ പദ്ധതിയാണിതെന്നും തങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് വ്യവസായവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.

തിരുവനന്തപുരം : കെ .സ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് താമസിക്കുന്നത് തിരുവനന്തപുരത്താണ്
സമരത്തിനിടെ  പരിക്ക് പറ്റി അഡ്മിറ്റ് ആയപ്പോൾ തന്റെ സഹപ്രവർത്തകർ കൊടുത്ത പേരും അഡ്രസും ആണ്
സ്വന്തം പേരിൽ തന്നെയാണ് കോവിഡ് ടെസ്റ്റ് നടത്തിയതും സ്വന്തം ഫോൺ നമ്പറുംകൊടുത്തു  തിരുവനന്തപുരത്തെ ലോക്കൽ അഡ്രസ്സ് കൊടുത്തതാണ് വ്യാജ പ്രചാരണത്തിൽ പറയുന്ന പൊലെ ഒളിവിൽ ഒന്നും അഭി പോയിട്ടില്ല, ആൾമാറാട്ടം നടത്തിയിട്ടുമില്ല എത്രയും പെട്ടെന്ന് പ്രിയപ്പെട്ടവൻ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകൻ ബാഹുല്  പ്രതികരിച്ചു. ബഹുലിന്റെ  റിസൾട്ട്‌ നെഗറ്റീവ് ആണ്.. 
അഭിജിത്തിന്റെ പ്രതികരണം ;
പ്രിയപ്പെട്ടവരെ, 
ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വോറൻ്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വോറൻ്റയിൻ ഇരിക്കുന്നത്. ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ്  പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.

ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയിൽ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം. ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്. 

സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു. ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്?  അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ?  അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്?  അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.

ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട്  ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ  പടച്ചുവിടുകയാണ്.

പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.

പാലാരിവട്ടം മേൽപ്പാലം ഇങ്ങനെ തകർക്കും കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ തകർത്തു പൊടിയാക്കി അതുപോലെ നിയന്ത്രണ സ്ഫോടനത്തിലൂടെ അതോ കഷ്ണങ്ങളാക്കി മുറിച്ചു  മാറ്റണമോ എന്ന് ഉടൻ തീരുമാനം ഉണ്ടാകും.
60 നില ഫ്ലാറ്റുകൾ ഒരു കുഴപ്പവുമില്ലാതെ തകർക്കാമെന്ന് കൊച്ചിയിൽ തന്നെ തെളിഞ്ഞിരിക്കുന്നു പാലാരിവട്ടം പാലവും അതേ രീതിയിൽ തകർക്കാനാണ് ആലോചന പാലം ഉടനെ പൊളിച്ചു പണിയണമെന്ന് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം തിരക്കേറിയ നഗരത്തിൽ ഗതാഗത കുരുക്ക് കുറയ്ക്കാൻ സ്ഫോടനം മാർഗ്ഗമാണ് ഭേദമെന്ന് സാങ്കേതിക വിദഗ്ധരുടെ പക്ഷം ഈ കാര്യത്തിൽ മെട്രോമാൻ ശ്രീധരൻ ആയിരിക്കും അന്തിമതീരുമാനം.
42 മീറ്റർ മാത്രം നീളമുള്ള മേൽപ്പാലം ആണ് പൊളിച്ച് നീക്കേണ്ടത്  അതിനുപുറമേ ഹൈഡ്രോളിക് ബ്രേക്കർ, പൊളിച്ചു നീക്കൽ ,കെമിക്കൽ ബ്ലാസ്റ്റിംഗ് തുടങ്ങിയ മാർഗങ്ങളാണ് പാലം ഇല്ലാതാക്കാനുള്ള ഇതര മാർഗങ്ങൾ. പാലത്തിൻറെ ഭാഗം കഷണങ്ങളാക്കി മുറിച്ച് ക്രെയിൻ ഉപയോഗിച്ച് വലിയ ലോറികളിൽ കൊണ്ടു പോവുകയാണ് ഒരു മാർഗ്ഗം.
ഇതിന് കുറഞ്ഞത് ഒരു മാസം എടുക്കേണ്ടിവരും ഒന്നര മാസത്തോളം ഗതാഗതം  തടസ്സപ്പെടും. എന്നാൽ വലിയ ശബ്ദമോ വലിയ പൊടിയോ ഉണ്ടാകില്ല എന്നതാണ് മുറിച്ചുമാറ്റുന്നത് കൊണ്ടുള്ള നേട്ടം. പാലത്തിൻറെ തൂണും അടിത്തറയും ബലവത്താണെന്ന്  ഇ ശ്രീധരൻ ഉറപ്പിച്ചാൽ മേൽത്തട്ട് മുറിച്ചുമാറ്റാൻ സാധ്യതയുള്ളൂ. പാലത്തിന്റെ മേലുള്ള 22 മീറ്റർ വീതമുള്ള 102 ഘട്ടറുകളാണ് പൊളിച്ച് നീക്കേണ്ടത്. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് എടുക്കാൻ ആഴ്ചകൾ വേണ്ടിവരും. 750 മീറ്റർ നീളം ഉള്ള പാലത്തിന്റെ  442 മീറ്റർ പൊളിച്ചു വേണം പണിയാൻ. ഇത്രയും മാലിന്യങ്ങൾ എവിടെ കളയും എന്ന് ആശങ്ക വന്നപ്പോൾ ആണ്, ചെല്ലാനത്തു കടൽ കയറുന്ന ഭാഗങ്ങളിൽ കടൽ ഭിത്തി പണിയുന്നതിന് ഉപയോഗിക്കാം എന്ന നിർദ്ദേശവും ശ്രീധരൻ മുന്നോട്ടു വെച്ചത്. അന്തിമ തീരുമാനം ഒരാഴ്ചക്കു ഉള്ളിൽ ഉണ്ടാകും. ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയാക്കി തങ്ങളുടെ അക്കൗണ്ടിൽ ആക്കാൻ ആണ് സർക്കാർ നീക്കം.


follow us on Facebook :

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget