വാക്സീന്‍ ഫലപ്രദമല്ല; തെരുവുനായ്ക്കളെ പിടികൂടാനില്ലെന്ന് സന്നദ്ധ പ്രവർത്തകർ

06 - September - 2022

മലപ്പുറം ∙ പേവിഷബാധയ്ക്കു നിലവിലെ വാക്സീന്‍ ഫലപ്രദമല്ലെന്ന് വന്നതോടെ തെരുവുനായ്ക്കളെ പിടികൂടുന്നതില്‍നിന്ന് പിന്മാറി സന്നദ്ധപ്രവര്‍ത്തകര്‍. നായകളെ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കടിയേറ്റാല്‍ കേരളത്തില്‍ സുരക്ഷിതമായ വാക്സീന്‍ ലഭിക്കുമോ എന്ന സംശയമാണ് കാരണമെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു.

നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ രണ്ടു മാസം മുന്‍പ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആറാം ക്ലാസുകാരന്‍ പ്രിന്‍സിന് ഇപ്പോഴും ഭീതി മാറിയിട്ടില്ല. തെരുവുനായകളെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്ന് ബിഹാറുകാരനായ അച്ഛന്‍ പ്രേംകുമാര്‍ പറയുന്നു. പ്രിന്‍സിനെ അടക്കം 19 പേരെ ആക്രമിച്ച തെരുവുനായയ്‌ക്ക് പേവിഷബാധയുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റസ്ക്യു ഫോഴ്സാണ് (ഇആർഎഫ്) നിലമ്പൂരിലെ പേവിഷബാധയുള്ള ഈ തെരുവുനായയെ അടക്കം പിടിച്ചത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അപകടകാരികളായ ഒട്ടേറെ നായകളെ ഇആര്‍എഫ് പിടികൂടിയിരുന്നു. ജില്ലാ ഭരണകൂടവും ഇആര്‍എഫിന്‍റെ സഹായം തേടാറുണ്ട്. വാക്സീന്‍ ഫലപ്രദമല്ലെന്ന് വന്നതോടെ തെരുവുനായകളെ പിടികൂടാന്‍ ഇപ്പോള്‍ ധൈര്യമില്ലെന്ന് ഇആര്‍എഫ് പറയുന്നു. ഇആര്‍എഫ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ പിന്‍മാറിയാല്‍ പേപ്പട്ടികളെപോലും പിടികൂടുന്നതു പ്രതിസന്ധിയിലാകും.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok