വളരെ അധികം വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗാന്ധിനഗർ പി&ടി കോളനി നിവാസികളുടെ പുനരധിവാസം തുടങ്ങി പല കാര്യങ്ങളിലും ഇടപെട്ടു ടി ജെ വിനോദ് എം എൽ എ

Story Highlights
  • നഗരവികസനവുമായി ബന്ധപ്പെട്ട് ടി.ജെ വിനോദ് എം.എൽ.എ യും ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ളയും കൂടിക്കാഴ്ച നടത്തി.
whatsapp button Telegram

കൊച്ചി : ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ളയുമായി ടി.ജെ വിനോദ് എം.എൽ.എ അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി, വളരെ അധികം വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗാന്ധിനഗർ പി&ടി കോളനി നിവാസികളുടെ പുനരധിവാസം, നഗരത്തിനു നടുവിലെ അംബേദ്ക്കർ സ്റ്റേഡിയം സംബന്ധിച്ചുള്ള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.

whatsapp button Telegram

വിഷയത്തിൽ ജി.സി.ഡി.എ ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഊർജസ്വലമായ ഇടപെടൽ അനിവാര്യമാണെന്നും ടി.ജെ വിനോദ് എം.എൽ.എ. ചൂണ്ടക്കാണിച്ചു.അതോടൊപ്പം നിലവിലെ അവസ്ഥയിൽ നമ്മുടെ രാജ്യത്തിൻറെ ഭരണഘടനാ ശില്പിയായ അംബേദകറേ അപമാനിക്കുന്ന തരത്തിൽ നിലകൊള്ളുന്ന സ്റ്റേഡിയത്തെ നവീകരികയുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.

ജി.സി.ഡി.എ മുൻകൂറായി പണമടച്ചിട്ടു പോലും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത ഏജൻസിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിലവിലെ നിലയിൽ മുന്നോട്ട് പോവാൻ അനുവദിക്കാൻ പാടില്ല എന്നും മന്ത്രി വിളിച്ച യോഗത്തിൽ പോലും ഒരു ഉയർന്ന ഉദ്യോഗസ്ഥനെ പങ്കടുപ്പിക്കാതെ സൈറ്റ് സൂപ്പർവൈസർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അയച്ച നിർവഹണ ഏജൻസിയുടെ ധാർഷ്ട്യ മനോഭാവം സംബന്ധിച്ചുള്ള കാര്യങ്ങളും ചെയർമാനെ ധരിപ്പിച്ചു.

whatsapp button Telegram

ജി.സി.ഡി.എ അനുമതി ലഭ്യമായാൽ കമ്മട്ടിപാടത്തേക്കുള്ള റോഡ് എം.എൽ.എ ഫണ്ടിൽ നിർമ്മിക്കാമെന്നു ടി.ജെ വിനോദ് എം.എൽ.എ പ്രദേശവാസികൾക്ക് മുൻപ് വാക്ക് നൽകിയ കാര്യവും എന്നാൽ എൻ.ഓ.സി ക്കുള്ള അപേക്ഷ നൽകിയിട്ട് നാളിതുവരെ നിരപേക്ഷ പത്രം ലഭിച്ചിട്ടില്ലാത്ത കാര്യവും ചെയർമാനെ ധരിപ്പിച്ചു. പ്രദേശവാസികൾക്ക് ഇതു മൂലമുള്ള ബുദ്ധിമുട്ടും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും ടി ജെ വിനോദ് എം.എൽ.എ അറിയിച്ചു. ഈ പ്രവൃത്തിക്ക് നിരപേക്ഷ പത്രം ലഭ്യമാക്കാൻ ചെയർമാന്റെ ഇടപെടൽ സംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

വീതിയേറിയ ഈ വഴി നിലവിൽ വന്നാൽ കമ്മട്ടിപ്പാടം നിവാസികൾക്ക് സഞ്ചാരത്തിനു വളരെയധികം സഹായകമാവും അതോടൊപ്പം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കടമുറികളിലേക്കുള്ള വഴിയുമാകും. അതുമൂലം ജി.സി.ഡി.എ യ്ക്ക് വരുമാനം ഉണ്ടാവുകയും ചെയുന്ന തരത്തിലുള്ള വഴിയാണ് മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം സ്ഥല പരിശോധന നടത്തിയപ്പോൾ ടി ജെ വിനോദ് എം.എൽ.എ മുന്നോട്ട് വച്ചത്.

whatsapp button Telegram

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button