പ്രായമായ അമ്മയ്ക്ക് മരുന്നു വാങ്ങണം; കുട്ടികളുടെ ഫീസ് അടയ്ക്കണം; കുടുംബം പട്ടിണിയിലാകാതിരിക്കാൻ തടിപ്പണി ചെയ്ത് കെഎസ്ആർടിസി ഡ്രൈവർ

പാലാ: ജോലി ചെയ്ത ശമ്പളം കിട്ടാതായിട്ട് രണ്ട് മാസമായി. കുടുംബം പട്ടിണിയിലാകാതിരിക്കാൻ തടിപ്പണിക്കിറങ്ങിയിരിക്കുകയാണ് കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ ചെമ്പിളാവ് പറത്താനത്ത് എൻ.ജിജിമോൻ (43). കുട്ടികളുടെ ഫീസ് അടയ്ക്കണം, വായ്പ തിരിച്ചടവ് മുടങ്ങരുത്, പ്രായമായ അമ്മയ്ക്ക് മരുന്നു വാങ്ങണം അങ്ങിനെ നിരവധി ഉത്തരവാദിത്തങ്ങളാണ് ജിജിമോന് ഉള്ളത്. എന്നാൽ പണി ചെയ്തതിന്റെ ശമ്പളം പോലും ലഭിക്കാതെ ജവിതം പ്രതിസന്ധിയിലായതോടെ തടിപ്പണിക്ക് ഇറങ്ങുകയായിരുന്നു ജിജിമോൻ.

അമ്മയും ഭാര്യയും 2 പെൺമക്കളുമടങ്ങുന്നതാണു ജിജിമോന്റെ കുടുംബം. സർക്കാർ ജോലി ഉണ്ടായിട്ടും കുടുംബം പോറ്റാൻ തടി ചുമലിലേറ്റുന്ന ജിജിമോന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സ്‌കൂൾവിദ്യാർത്ഥികളായ 2 മക്കളുടെ ഡയറിയിൽ ടീച്ചർ കഴിഞ്ഞ ദിവസം എഴുതിക്കൊടുത്തു വിട്ടു- ഫീസിന്റെ കാര്യം ഉടൻ പരിഗണിക്കണം. ഭാര്യ ശ്രീജയ്ക്ക് കുമ്മണ്ണൂരിലെ സ്ഥാപനത്തിൽ താൽക്കാലിക ജോലിയാണ്. മാതാവ് 77 വയസ്സായ പാർവതിക്ക് ചികിത്സയ്ക്കും മറ്റും പണം വേണം.

whatsapp button Telegram

വിവിധ ബാങ്കുകളിലായി ഉള്ള ലോണുകൾ വേറെ. ഇതോടെയാണ് തടിപ്പണിി ചെയ്യാൻ ജിജിമോൻ ഇറങ്ങിയത്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസാണ് ജിജിമോൻ ഓടിക്കുന്നത്. ജോലി കഴിഞ്ഞെത്തിയശേഷം തടിപ്പണിക്കു പോകും. 2015ലാണ് കെഎസ്ആർടിസിയിൽ ജോലി ലഭിച്ചത്. അതിനു മുൻപ് ലോറി ഡ്രൈവറായിരുന്നു. ഒരു വർഷം മുൻപാണ് പാലാ ഡിപ്പോയിൽ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button