പശ ഒട്ടിച്ചാണോ റോഡ് നിർമിച്ചത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

08 - July - 2022

കൊച്ചി∙ റോഡുകളുടെ തകര്‍ച്ചയില്‍ കൊച്ചി കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ  രൂക്ഷവിമര്‍ശനം. പശ ഒട്ടിച്ചാണോ റോഡ് നിര്‍മിച്ചതെന്ന് ഹൈക്കോടതി പരിഹസിച്ചു. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു കിടക്കുകയാണ്. അതിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്‍ജിനീയര്‍മാർക്കാണെന്നും അവരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ചില കേസുകൾ പരിഗണിക്കുമ്പോഴാണ് കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

നഗരത്തിലെ റോഡുകളും നടപ്പാതകളും നവീകരിക്കണമെന്നും കൃത്യമായി സൂക്ഷിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവുകൾ നിലവിലുണ്ട്. ഇത് ലംഘിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. നഗരത്തിലെ നടപ്പാതകള്‍ അപകടാവസ്ഥയിലാണ്. നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായി. കാൽനടക്കാർക്ക് നടക്കാൻ പോലും നഗരത്തിൽ കൃത്യമായ സൗകര്യമില്ല. ഇത്തരം സംഭവങ്ങളിൽ സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഉത്തരവാദിത്തം. അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുൻപ് കമ്മിഷണർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു.  കോർപ്പറേഷൻ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടിസ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok