പനിച്ച് വിറച്ച് കേരളം; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല: കടുത്ത പ്രതിസന്ധി

08 - July - 2022

സംസ്ഥാനം പനിച്ച് വിറയ്ക്കുന്നതിനിടെ സർക്കാർ ആശുത്രികളിൽ രൂക്ഷമായ മരുന്നുക്ഷാമം. പ്രമേഹം, രക്തസമ്മർദം തുടങ്ങി സാധാരണമായ രോഗങ്ങളുടെ മരുന്നുകൾ പോലും കിട്ടാനില്ല. കുറഞ്ഞ വിലയ്ക്ക് മരുന്നു ലഭ്യമാക്കാന്‍ തുടങ്ങിയ കാരുണ്യ ഫാര്‍മസികളും കാലിയാണെന്ന് മരുന്നിനായുള്ള നെട്ടോട്ടത്തിനിടെ രോഗികൾ പറഞ്ഞു. സമയ ബന്ധിതമായി ടെൻഡർ നടപടികൾ പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശ്വാസം മുട്ടലിന് മരുന്നു വാങ്ങാനെത്തിയതാണ് മുഹമ്മദ്.

മുഹമ്മദിന് പിന്നാലെ ഒരുപാട് പേർ ഫാർമസിയിൽ നിന്ന് നേരെ ഇറങ്ങി ക്യാമറയ്ക്ക് മുമ്പിലേയ്കെത്തി. എല്ലാവർക്കും പറയാനുളളത് ഒന്നു തന്നെ. തൊട്ടടുത്ത കാരുണ്യ ഫാർമസിക്കു മുമ്പിലും അതേ അവസ്ഥ.  മെഡിക്കൽ കോളജിലെത്തുന്ന പാവങ്ങളും സ്വകാര്യഫാര്‍മസികളില്‍ കൂടിയവിലയ്ക്ക് മരുന്നു വാങ്ങണം.

മെഡിക്കൽ കോളജിനു സമീപത്തെ കാരുണ്യ ഫാർമസിയിലും മിക്ക മരുന്നുകളുമില്ല. മാര്‍ച്ചില്‍ തീര്‍ക്കേണ്ട ടെന്‍ഡര്‍ നടപടികള്‍ മേയിലാണ് പൂര്‍ത്തിയായത്. കരാര്‍ ഒപ്പിടലും പര്‍ച്ചേസ്  ഒാര്‍ഡര്‍ നൽകലുമെല്ലാം വൈകി

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok