ഗണേഷിനെ പുകഴ്ത്തിയ കൊടിക്കുന്നിലിനെതിരെ യൂത്ത് കോൺഗ്രസ്

15 - March - 2022

കെബി ഗണേഷ്കുമാര്‍ എംഎല്‍എയെ പുകഴ്ത്തിയ കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പത്തനാപുരത്തെ യൂത്ത് കോൺഗ്രസ് നേതൃത്വം. കൊടിക്കുന്നിൽസുരേഷും ഗണേഷ്കുമാറും തമ്മിൽ അഡ്ജസ്റ്റ്മെൻറുകള്‍ ഉണ്ടെന്ന് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. തലവൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടടത്തിന്റെ ഉദ്ഘാടനത്തില്‍ ഗണേഷ്കുമാറിനെ പുകഴ്ത്തി കൊടിക്കുന്നില്‍ സംസാരിച്ചതാണ് വിമര്‍ശനമായത്്.

തലവൂർ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ കൊടിക്കുന്നിൽ സുരേഷ് എംപി ഗണേഷ്കുമാറിനെ വാനോളം പുകഴ്ത്തിയതാണ്  പത്തനാപുരത്തെ കോണ്‍‌ഗ്രസുകാരെ ചൊടിപ്പിച്ചത്. ഗണേഷ്കുമാറിന്റെ വികസനനേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ കൊടിക്കുന്നിലിന്റെ പ്രസംഗം ഇടതുസൈബറിങ്ങളിലും ചര്‍ച്ചയാണ്്. കൊടിക്കുന്നിലിന്റെ ഗണേഷസ്തുതികള്‍ക്കെതിരെ യൂത്ത് കോണ്‍‌ഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് രംഗത്തെത്തിയത്. ഗണേഷ് കുമാറും കൊടിക്കുന്നിൽ സുരേഷും തമ്മിൽ പല അഡ്ജസ്റ്റ്മെൻ്റുകളും ഉണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.കൊടിക്കുന്നിലിനെതിരെ കെപിസിസിക്ക് പരാതി നൽകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. അതേസമയം ചില യൂത്ത് കോണ്‍ഗ്രസുകാരെ ഇളക്കിവിട്ടത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് കൊടിക്കുന്നിലിനെ അനുകൂലിക്കുന്നവരുടെ വാദം.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok