കോഴിക്കോട്ടേ തകർന്നു വീണ പാലം പിണറായി വിജയൻ്റെയും സംഘത്തിൻ്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിൻ്റെ ഉദാഹരണം ; കെ.സുധാകരൻ

16 - May - 2022

കോഴിക്കോട് തകർന്നു വീണ പാലം പിണറായി വിജയൻ്റെയും സംഘത്തിൻ്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂൾ പൊടിഞ്ഞു വീണതും നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകർന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

കോഴിക്കോട് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു.പിണറായി വിജയൻ്റെയും സംഘത്തിൻ്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂൾ പൊടിഞ്ഞു വീണതും നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകർന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്.

എല്ലാ പദ്ധതികളിൽ നിന്നും CPM കൈയ്യിട്ട് വാരുകയാണ്. അതു കൊണ്ട് തന്നെ നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നില്ല.

അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്‌ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയർത്തണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയൻ സർക്കാരിൻ്റെ അഴിമതികൾക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിൻ്റെ ഭാവിയ്ക്ക് ശുഭസൂചകമാണ്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok