കൊച്ചി മെട്രോയുടെ അടുത്താണോ വീട്; ആഡംബര നികുതി; 50 ശതമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

Story Highlights
  • ഇരുവശവും ഒരു കിലോമീറ്ററിനകത്തുള്ള വീടുകളുടെ നികുതി 50% കൂട്ടാനാണ് ആലോചന
22 - June - 2022

കൊച്ചി ∙ മെട്രോ ലൈനിന് ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50% വർധിപ്പിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ലാൻഡ് റവന്യു കമ്മിഷണറുടെ നിർദേശം സംബന്ധിച്ചു വിശദാംശങ്ങൾ നൽകാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റർ ദൂരത്തേക്കാണ് ആഡംബര നികുതിയിൽ വർധന വരുത്താൻ ആലോചിക്കുന്നത്. 

നിലവിൽ 278 ചതുരശ്ര മീറ്റര്‍  വിസ്തൃതിയിൽ കൂടുതലുള്ള വീടുകൾക്കാണു ആഡംബര നികുതി. പരിഷ്കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റർ മുതൽ 464 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കു എല്ലാ വർഷവും 5,000 രൂപ വീതം ആഡംബര നികുതി നൽകണം. നിർദേശം നടപ്പായാൽ ഇവർക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി.

464 ചതുരശ്ര മീറ്റർ മുതൽ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവിൽ ആഡംബര നികുതി. കണയന്നൂർ താലൂക്കിൽ 21 വില്ലേജുകളിലായി ആഡംബര നികുതി നൽകേണ്ട 5,000 വീടുകളുണ്ട്. എറണാകുളം വില്ലേജിൽ 450 വീടുകളും എളംകുളം വില്ലേജിൽ 675 വീടുകളുമുണ്ട്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok