എറണാകുളത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിൽ – ടി.ജെ വിനോദ് എം.എൽ.എ

29 - January - 2022

എറണാകുളം : സംസ്‌ഥാനത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമായി മുന്നോട്ട് പോവുന്ന ഈ സാഹചര്യത്തിൽ എറണാകുളം നഗരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈവിട്ടു പോവുന്ന നിലയിലാണ്. ഒന്നാം തരംഗവും രണ്ടാം തരംഗവും നടന്ന സമയത്ത് നഗരത്തിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ പോലും ഈ മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ നിലവിലില്ല എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

മുൻ തരംഗങ്ങളിൽ രോഗികളെ ക്വറന്റൈൻ ചെയ്യാൻ ഡോമിസൈലിയറി കെയർ യൂണിറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് രോഗബാധ സ്ഥിരീകരിക്കുകയും എന്നാൽ വീടുകളിൽ ക്വറന്റൈൻ സംവിധാനങ്ങൾ ഇല്ലാത്തവർ വീടുകളിൽ തന്നെ ഇരിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. ഭൂരിഭാഗം ആളുകളും ഇറങ്ങി നടക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു, ഇത് വീണ്ടും വ്യാപനം വർധിപ്പിക്കുന്നു.

മുൻപ് സ്വകാര്യ ആശുപ്രതികളിലും കാസ്പിൽ ഉൾപ്പെടുത്തി ചികിത്സ സൗജന്യം ലഭ്യമായിരുന്നു, എന്നാൽ കോവിഡ് ഇത്രെയും വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പോലും പാവപ്പെട്ട പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സർക്കാർ നിലപാടുകൾ വോട്ടു ചെയ്ത വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ മുൻപു നിശ്ചിത ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കി വെച്ചിരുന്നതും ഇപ്പോൾ തുടരുന്നില്ല, വ്യാപനം വർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം സേവനങ്ങൾ ഉറപ്പു വരുത്താത്തത് തീർത്തും അപലപനീയമാണെന്നും ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.

ഐ.സി.യു, വെന്റിലേറ്റർ കിടക്കകൾ ഇന്ന് നഗരത്തിലെ ആശുപത്രികളിൽ ഇല്ല എന്നുള്ള കാര്യം ആരോഗ്യവകുപ്പ് ബോധപൂർവ്വം മറച്ചു വയ്ക്കുകയാണ്. അമ്പലമുകളിൽ ചികിത്സാകേന്ദ്രം നിലവിലുണ്ട് എങ്കിലും അവിടേക്ക് രോഗികളെ മാറ്റുന്നതിനായി കേന്ദ്രീകൃതമായ ഒരു കൺട്രോൾ റൂമോ ആംബുലൻസ് സർവീസോ ഇന്ന് നിലവിൽ ഇല്ല. മുൻ തരംഗങ്ങളിൽ ജില്ലയിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ പോലും നിലനിർത്താൻ ആരോഗ്യവകുപ്പിന് സാധിക്കാത്തത് ഗുരുതരമായ പിഴവാണ്. ഓരോ പിഴവിനും വരും ദിവസങ്ങളിൽ നഗരം വലിയ വിലയാണ് നൽകേണ്ടി വരിക. നിലവിൽ ബി കാറ്റഗറിയിൽ ഉള്ള എറണാകുളം ജില്ലയെ സംബന്ധിച്ചുള്ള ഇത്തരം പിഴവുകൾ ആരോഗ്യ വകുപ്പ് കണ്ടില്ല എന്ന് നടിക്കുന്നത് ഭരണവർഗത്തിന്റെ അനാസ്ഥയാണ്.

എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തുന്ന രോഗികളെ എങ്കിലും ആവശ്യമെങ്കിൽ ഷിഫ്റ്റ് ചെയ്യുന്നതിനും ചികിത്സ നിർണ്ണയിക്കുന്നതിനും ഒരു കേന്ദ്രീകൃത സംവിധാനം ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok