ആലപ്പുഴയിലെ കൊലപാതകങ്ങൾ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രം; വർഗീയ ചേരിതിരിവുണ്ടാക്കാൻ ആർ.എസ്.എസ്-എസ്.ഡി.പി.ഐ ശ്രമം

Story Highlights
  • പ്രതിപക്ഷ നേതാവ് കൊച്ചിയിൽ നൽകിയ ബൈറ്റ്
19 - December - 2021

കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് നടന്നത്. പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിലുള്ളതും അതേസമയം വർഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങൾ. സോഷ്യൽ എൻജി നീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതൽ വർഗീയ ശക്തികളുമായി മാറി മാറി സി.പി.എമ്മിനുള്ള ബന്ധമാണ് അപകടമായത്. ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളിൽ കുറ്റവാളികളെ പിടിക്കാൻ പോലിസിന് താൽപര്യമില്ല.

സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുന്നു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ബി.ജെ.പിയുടേയും എസ്.ഡി.പി.ഐയുടേയും ശ്രമം. ഭൂരിപക്ഷ വർഗിയതയേയും ന്യൂനപക്ഷ വർഗീയതയേയും മാറി മാറി പുണരുന്ന സർക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയിൽ എത്തിച്ചത്.

പൊതു രാഷ്ട്രീയത്തിൽ അപ്രസക്തരായവർ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത്. വർഗീയതയുടെ കെണിയിൽ മലയാളികൾ വീഴരുത്. സംസ്ഥാനത്ത് വർഗീയ ചേരിതിരിവുണ്ടാകാതിരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചാൽ പിന്തുണയ്ക്കും. മറിച്ച് ഇതിൽ നിന്ന് ലാഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രമമെങ്കിൽ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ മതേതരത്വം സംരഷിക്കണമെങ്കിൽ ആർ.എസ്.എസും എസ്.ഡി.പി.ഐയും ഒരുക്കുന്ന കെണിയിൽ വീഴാതിരിക്കണം.

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok