ഹിമാചലില്‍ നിമിഷനേരം കൊണ്ട് ഇടിഞ്ഞ് കൂറ്റന്‍ മല; ഓടിമാറി ജനങ്ങള്‍ – വിഡിയോ

03 - August - 2022

ചംബ∙ കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞുവീണു. പാറക്കെട്ടുകളാൽ നിറഞ്ഞ ബലേയി–കോട്ടി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ചെറുതായി പൊട്ടൽ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകൾ മാറി നിൽക്കുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് അതിതീവ്രതയോടെ പാറക്കെട്ടുകൾ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. പാലത്തിൽ നിന്നിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്തുണ്ടായിരുന്നവർ പകർത്തിയ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

കഴിഞ്ഞ ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ഹിമാചൽപ്രദേശിൽ റിപ്പോർട്ട് ചെയ്യുന്നത്. മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കുളു, മണ്ഡി, സോളൻ, ലാഹൗൾ, ചംബ, സ്പിതി എന്നിവിടങ്ങളിൽ ഉൾപ്പെടെ 36 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok