വി.സി നിയമനം: ഹൈക്കോടതി തള്ളിയത് വിവാദ സാഹചര്യത്തിന് മുന്‍പുള്ള ഹര്‍ജി; മന്ത്രി രാജിവയ്ക്കണം

Story Highlights
  • പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റ് (15/12/2021)
15 - December - 2021

കണ്ണൂര്‍ സര്‍വകലാശാലയിലെ വി.സി നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് വി.സി നിയമനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് ഗവര്‍ണര്‍ നല്‍കിയിരുന്നത്. ഇതിനു ശേഷമാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന ആരോപണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. പിന്നാലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാന്‍സലര്‍ക്ക് നല്‍കിയ കത്തും പുറത്തുവന്നു. ഈ വിവാദ സാഹചര്യങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ചില്‍ പോകുമ്പോള്‍ പുതിയ സാഹചര്യങ്ങളും കോടതി പരിഗണിക്കും. ഇപ്പോള്‍ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ അദ്ഭുതമില്ല.

ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് കണ്ണൂര്‍ വി.സി നിയമനത്തിലൂടെ നടന്നിരിക്കുന്നത്. എല്ലാ സര്‍വകലാശാലകളിലും സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുകയാണ്. അക്കാദമിക് കമ്മിറ്റികളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ഇത് ഒരു കാരണവശാലും യു.ഡി.എഫ് അംഗീകരിക്കില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും.

സംഘപരിവാറിന് വടി കൊടുക്കുന്ന കേരള പൊലീസ്: വര്‍ഗീയ അജണ്ടയുണ്ടാക്കാന്‍ ശ്രമം.

ആലുവയില്‍ സമരം ചെയ്ത കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേരള പൊലീസ് തീവ്രവാദ ബന്ധം ചുമത്തിയ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് പറയുന്നത്. കേരളത്തില്‍ ഒരു വര്‍ഗീയ അജണ്ട ഉണ്ടാക്കാന്‍ വേണ്ടി പേരിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ ബന്ധം ചാര്‍ത്തിയ കേരള പൊലീസ് സംഘപരിവാറിന് വടി കൊടുത്തിരിക്കുകയാണ്.

എം.പിയുടെയും എം.എല്‍.എയുടെയും നേതൃത്വത്തിലുള്ള സമരത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൂട്ടുനിന്നത് കേരള പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ തീവ്രവാദ ബന്ധം ചുമത്താന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കേരളത്തിലെ പൊലീസ് അവസരമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണം. ഇല്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകും. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ഒരു വീഴ്ചയ്ക്ക് ഒരു സമൂഹത്തില്‍പ്പെട്ട മുഴുവന്‍പേരും അപമാനിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്കു പോകുകയാണ്.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok