ഭരണം വേണ്ട, സഖാക്കളുടെ ജീവന്‍ മതി, പോരാളി ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ സാമൂഹികമാധ്യമങ്ങളിലും കനത്ത രോഷമുയരുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. തലശ്ശേരിയിലെ കൊലപാതകത്തില്‍ സി.പി.എം. അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് ആര്‍.എസ്.എസിനെതിരേ കടുത്ത ഭാഷയിലാണ് പ്രതിഷേധമുയരുന്നത്.

എന്നാല്‍ ഇതിനിടെ, പോരാളി ഷാജി എന്ന സി.പി.എം. അനുകൂല ഫെയ്സ്ബുക്ക് പേജില്‍വന്ന പോസ്റ്റും ചര്‍ച്ചയാവുകയാണ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള പോസ്റ്റായതിനാലാണ് പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജ് വീണ്ടും ചര്‍ച്ചയാകുന്നത്. ‘ഭരണം വേണ്ട സഖാക്കളുടെ ജീവന്‍ മതി, എന്തിന് ഇങ്ങനെയൊരു ഭരണം’ എന്നാണ് പോരാളി ഷാജിയുടെ പോസ്റ്റ്. ‘ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകു സര്‍ക്കാരെ’ എന്നും പോരാളി ഷാജിയുടെ പോസ്റ്റില്‍ പറയുന്നു.

whatsapp button Telegram

സി.പി.എം. അനുകൂല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഏകദേശം എട്ട് ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഫെയ്സ്ബുക്ക് പേജാണ് പോരാളി ഷാജി. ഇത്തരമൊരു പേജില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ന്നതോടെ യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും ഈ പോസ്റ്റ് ചര്‍ച്ചയാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button