പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് ആശ്വാസ വാക്കുകൾ നൽകി രാഹുല്‍ ഗാന്ധി;സോണിയ ഗാന്ധിയുടെ അനുശോചനകുറിപ്പ് കൈമാറി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെസി വേണുഗോപാല്‍, ഉമ്മൻ ചാണ്ടി മാറ്റു കോൺഗ്രസ്‌ നേതാക്കളും എത്തി.

whatsapp button Telegram

മലപ്പുറം:പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഹുല്‍ഗാന്ധി എംപി. പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച രാഹുല്‍ഗാന്ധി സോണിയാഗാന്ധിയുടെ അനുശോചനകുറിപ്പ് കുടുംബത്തിന് കൈമാറി.

വലിയ സങ്കടത്തോടെയാണ് താന്‍ ഇപ്പോള്‍ പാണക്കാട് എത്തിയതെന്നും രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല ആത്മീയ തലത്തില്‍ കൂടി നേതൃസ്ഥാനമുണ്ടായിരുന്നയാളാണ് ഹൈദരലി ശിഹാബ് തങ്ങളെന്നും രാഹുല്‍ അനുസ്മരിച്ചു. ഹൈദരലി തങ്ങള്‍ പിന്‍തുടര്‍ന്ന പാത അതേരീതിയില്‍ പുതിയ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പിന്‍തുടരുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കെസി വേണുഗോപാല്‍ എന്നീ നേതാക്കളും രാഹുല്‍ഗാന്ധിക്കൊപ്പം പാണക്കാട് എത്തിയിരുന്നു.

whatsapp button Telegram

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button