പറഞ്ഞത് പിഴച്ചു: സഭയില്‍ മാപ്പു പറഞ്ഞ് വിന്‍സെന്റ്: പുതിയ മാതൃക

കെ.കെ. രമക്കെതിരെ എം.എം.മണി നടത്തിയ പരാമര്‍ശം വന്‍വിവാദമായി തുടരുന്നതിനിടെ  നിയമസഭയില്‍ നിന്ന് വേറിട്ടൊരു കാഴ്ച. സഭയിലെ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തില്‍ സ്വമേധയാ മാപ്പുചോദിച്ച് കോവളം എം.എല്‍എ എം.വിന്‍സെന്‍റ് പുത്തന്‍ കീഴ്‌വഴക്കം സൃഷ്ടിച്ചു. വിന്‍സെന്‍റിന്‍റെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ചത് ഭരണപക്ഷത്തെ കാനത്തില്‍ ജമീലയായിരുന്നു. 

നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെയായിരുന്നു എം. വിന്‍സെന്‍റ് ബുധനാഴ്ച ‘നിത്യഗർഭിണി കുടുംബാസൂത്രണത്തിന് ആവശ്യപ്പെടുന്നത് പോലെ എന്ന’ പ്രസ്താവന നടത്തിയത്. ഉടനെ എതിര്‍പ്പുമായി കാനത്തില്‍ ജമീല എഴുന്നേറ്റു. പറഞ്ഞത് ശരിയായില്ല എന്നു ബോധ്യപ്പെട്ട വിന്‍സെന്‍റ്  സഭയില്‍ തന്നെ മാപ്പ് പറഞ്ഞു. 

എന്താണ് പാര്‍ലമെന്‍ററി അണ്‍പാര്‍ലമെന്‍ററി എന്ന ചര്‍ച്ച രാജ്യത്താകെ ചൂടുപിടിക്കുമ്പോള്‍ വാക്കുകള്‍ നിയന്ത്രിക്കുന്നതും അഥവാ കൈവിട്ടാല്‍ പിന്‍വലിച്ച് മാപ്പ് പറയേണ്ടതും വ്യക്തികളുടെ ഉത്തരവാദിത്വമാണെന്ന് ഉറപ്പിക്കുന്നതാണ് എം.വിന്‍സെന്‍റിന്‍റെ മാപ്പപേക്ഷ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button