തോൽവിയുടെ കണ്ണീരിൽ തെലങ്കാനയിൽ ജനകടൽ; രേവന്ത് മോഡലെന്ന് അണികൾ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞതോടെ വൻരോഷമാണ് നേതൃത്വത്തിനെതിരെ ഉയരുന്നത്. എന്നാൽ തെലങ്കാനയിൽ രണ്ട് ദിവസം മുൻപ് നടന്ന ഒരു റാലിയുടെ വിഡിയോകളും ചിത്രങ്ങളും ഇപ്പോൾ കോൺഗ്രസ് പേജുകളിൽ നിറയുകയാണ്. തെലങ്കാനയിൽ കെസിആർ സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോൾ രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിന് പിന്നിൽ വലിയ ജനക്കൂട്ടമാണ് ഇരച്ചെത്തുന്നത്. 

ഹൈദരാബാദിൽ  നിന്നും 150 കിലോമീറ്റർ അകലെയുള്ള കർണൂൽ ജില്ലയിലെ കോലാപ്പൂരിൽ നടന്ന റാലിയിലാണ് വൻജനക്കൂട്ടം എത്തിയത്. കെസിആറിന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ജനക്കൂട്ടമാണിതെന്ന് നേതൃത്വം അവകാശപ്പെടുന്നു. പ്രശാന്ത് കിഷോറിന്റെ താളത്തിന് തുള്ളുന്ന ആളാണ് കെസിആർ എന്ന് രേവന്ത് റെഡ്ഢി പരിഹസിച്ചു. അടുത്ത വർഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് മുന്നോ‌ടിയായ രേന്തന്തിന്റെ നേതൃത്വത്തിൽ അടിമുടി മാറുകയാണ് കോൺഗ്രസ് നേതൃത്വം. ‘12 മാസം കാത്തിരിക്കൂ, കോൺഗ്രസ് അധികാരത്തിൽ വരും തെലങ്കാനയിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും’.രേവന്ത് റാലിയിൽ പറഞ്ഞു.

കെസിആർ തകർത്തെറിഞ്ഞ  കോൺഗ്രസ് രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ തിരിച്ചുവരുമെന്ന് മുൻപ് തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിനെ ശരി വയ്ക്കുന്ന ജനക്കൂട്ടമാണ് ഇപ്പോൾ കാണുന്നത്. നിലവിൽ ദേശീയ പാർട്ടിയായ കോൺഗ്രസ് പ്രാദേശിക പാർട്ടികളായ ടിആർഎസ്, എഐഎംഐഎം എന്നിവയ്ക്കു മുന്നിൽ അപ്രസക്തമാകുന്ന കാഴ്ചയാണ് ഇതുവരെ തെലങ്കാനയിൽ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button