‘കരുതലായ് എറണാകുളം 2022;’ സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മാർച്ച് 13ന്

Story Highlights
  • കരുതലായ് എറണാകുളം : സൗജന്യ സൂപ്പർ സ്പെഷ്യലിറ്റി ക്യാമ്പ് - സൗജന്യ ഡയാലിസിസ് ലഭ്യമാക്കി ടി ജെ വിനോദ് എം എൽ എ
09 - March - 2022

കൊച്ചി : ഞായറാഴ്ച്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കരുതലായ് എറണാകുളം സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി ക്യാമ്പിൽ പങ്കെടുക്കുന്ന ഡയാലിസിസ് രോഗികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 250 ആളുകൾക്ക് ഒരു വർഷത്തേക്ക് 20 ഡയാലിസിസ് മുത്തൂറ്റ് ഫിനാൻസിന്റെ സഹായത്തോടെ ഒരുക്കിയിട്ടുണ്ടെന്നും. ഡയാലിസിസ് ഒന്നിന് 750 രൂപ നിരക്കിൽ ലഭ്യമാവുന്ന ആശുപത്രികളിൽ ഡയാലിസിസ് ചെയുന്ന രോഗികൾക്ക് ആയിരിക്കും ഈ സൗകര്യം ലഭ്യമാവുക. തുക ആശുപത്രികളിലേക്ക് ആയിരിക്കും കൈമാറുക. ഡയാലിസിസ് രോഗികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ക്യാമ്പിൽ പ്രത്യേകം കൗണ്ടർ സജ്ജീകരിക്കുമെന്നും ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.

IMG 20220305 WA0123
https://fb.watch/bEuXEkkxo-/

തുടർ ചികിത്സ സംവിധാനങ്ങൾ ഉറപ്പാക്കുന്ന കരുതലായ് എറണാകുളം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ പ്രീ രജിസ്‌ട്രേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. കോവിഡാനന്തര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി പ്രത്യേക ചികിത്സ സൗകര്യങ്ങൾ ക്യാമ്പിൽ ലഭ്യമാവും. ബൂസ്റ്റർ ഡോസ് അടക്കമുള്ള കോവിഡ് പ്രതിരോധ വാക്‌സിനുകൾ സൗജന്യമായി ലഭിക്കുന്നതാണ്. ഇനിയും രജിസ്‌ട്രേഷൻ ഫോം ലഭിച്ചിട്ടില്ലാത്തവർക്ക് ഞായറാഴ്ച രാവിലെ 7 മണി മുതൽ സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം ക്യാമ്പിൽ ലഭ്യമാണെന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

ഐ.എം.എ യുടെയും ബി.പി.സി.എൽ ന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കരുതലായ് എറണാകുളം 2022 ൽ 200 ൽ പരം ഡോക്ടർമാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും സേവനം ലഭ്യമാവും. ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8921260948, 9645422130, 9447063960.

Related Articles

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok