ഒമിക്രോണ്‍ തരംഗം മാര്‍ച്ചോടെ കുറയാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ തരംഗം മാര്‍ച്ച് മാസത്തോടെ കുറയാന്‍ സാധ്യതയുണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഡെല്‍റ്റ വകഭേദത്തേക്കാളും വേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ അഡൈ്വസറി സംഘത്തിന്റെ ചെയര്‍മാനായ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.

ഡെല്‍റ്റ വകഭേദത്തേക്കാളും വേഗതയാര്‍ന്ന ഒമിക്രോണ്‍ വ്യാപനത്തിന് തെളിവുകളുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഇതുവരെ 5,753 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാളും 4.83 ശതമാനം വര്‍ധനയാണിത്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനമാണ് വര്‍ധന. 239 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണവുമാണിത്.

315 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍, 1,09,345 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button