Troll Actoress Malayalam എന്ന് ഫെയ്സ്ബുക്ക് പേജിൽ സിനിമാ നടിമാരുടെ അശ്ശീലമായ രീതീയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതായി പരാതി..ഈ ഗ്രൂപ്പിനെതിരെ കർശനമായ നടപടി എടുക്കണം എന്ന് യുവ എഴുത്തുകാരി എം എ ഷഹനാസ് ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു


Troll actress malayalam  എന്ന ഫേസ്ബുക്ക് പേജിനെതിരെയും, ഗ്രൂപ്പിനെതിരെയും കംപ്ലൈന്റ്‌സ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് . ഈ പേജിനെതിരെ ഒട്ടേറെ പേർ പോസ്റ്റായിട്ടും റിപ്പോർട്ട് അടിച്ചും പ്രതികരിക്കുന്നുണ്ട് .

ഇപ്പോൾ ഈ പേജിനെതിരെ എം എ ഷഹനാസ് എന്ന യുവ എഴുത്തുകാരിയുടെ ലൈവാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ലൈവിൽ പറയുന്നത് ഇങ്ങനെ,

"സാൾട്ട് ആൻഡ് പേപ്പർ എന്ന 'സിനിമയിൽ നായകൻ നായകനോട് ചോദിക്കുന്നുണ്ട്, എന്തിനാണ് ഇങ്ങനെ പുസ്തകം മാറോട് ചേർത്തുപിടിക്കുന്നത് എന്ന്, അമ്മ പറഞ്ഞിട്ടാണ് എന്ന നായികയുടെ മറുമൊഴിയും ....രസമാണ് കേൾക്കാൻ അല്ലേ ?എന്നാൽ പലപ്പോഴും ശരീരത്തെ കുറിച്ച്  ഏറെ ബോധവാൻമാരായി ജീവിക്കുന്നവരാണ് സ്ത്രീകൾ ഒരു ആൾക്കൂട്ടത്തിൽ എത്തുമ്പോൾ, അല്ലെങ്കിൽ  ആൾകൂട്ടത്തിൽ ഒന്ന് കുനിയേണ്ടി വന്നാൽ കഴുത്തിലെ ഡ്രസ്സിന്റെ ഭാഗം കൂട്ടിപ്പിടിച്ചും ഏതു നേരവും ബോധവാൻമാരാവേണ്ടി വരുന്നത് ചില കാമകണ്ണുകൾ ഭയന്നു തന്നെയാണ് .

Facebook Page link

https://www.facebook.com/trollactressmalayalamTAM/

75 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി മാറിയപ്പോൾ പോലും  'അപ്പോൾ ഈ വയസ്സിലും ചരക്ക് ' ആയിരിക്കും അല്ലേ എന്ന മലയാളി  കമെന്റ് പോലും ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ് . പറഞ്ഞു വരുന്നത് അതല്ല ഒരു ഗ്രൂപ്പിനെ കുറിച്ച് പറയാൻ ആണ് ,സോഷ്യൽ മീഡിയയിലേ ഒരുപാട് ഗ്രൂപ്പുകൾ അറിയാം എല്ലാം ഒന്നല്ലങ്കിൽ മറ്റൊരു തരത്തിൽ പരസ്പരം സഹായമായി പ്രചോദനമായി ഒക്കെ മാറുന്നവ ആണ് പ്രളയം വന്നപ്പോൾ ഒക്കെ വലിയ രീതിയിൽ ജനങ്ങൾക്ക് സഹായമായിട്ടുണ്ട്,എന്നാൽ ഇപ്പോൾ ഈ ഗ്രൂപ്പിനെ കുറിച്ച് പറയാതെ വയ്യ,കാരണം സിനിമയിൽ അഭിനയിക്കുന്ന എന്റെ സഹോദരിമാരുടെ ശരീര ഭാഗം ക്രോപ്പ് ചെയ്ത് ട്രോൾ ചെയ്യുന്നവരോട് , ചെയ്യുന്ന ഗ്രൂപ്പിനോട് പറയാനുള്ളത് ട്രോളുകൾ രസകരമാണ് എന്നാൽ അമ്മയെയും പെങ്ങളുടെയും ശരീര ഭാഗം കീറിമുറിച്ച് ട്രോളുന്നതിനോട് യോജിക്കാൻ വയ്യ സുഹൃത്തുക്കളെ , ...

 എം എ ഷഹനാസ് എന്ന യുവ എഴുത്തുകാരിയുടെ ലൈവ് വീഡിയോ👇

http://www.facebook.com/story.php?story_fbid=2639657126282007&id=103697798037208&scmts=scwspsdd&extid=I8VYHvou8UbNhmbU


റിപ്പോർട്ട്

സ്വന്തം ലേഖകൻ

ശിഖ പില്ലു കാലിക്കറ്റ്

ന്യൂസ് കേരള



Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget