ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക; ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരും : രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ

 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ തട്ടിപ്പു നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്തെത്തിയിരിക്കുന്നു.

ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരുമെന്ന് ഷമ്മി തിലകൻ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചു. ഇലക്ഷൻ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തിൽ വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങൾ ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക. അവർ അവർക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെയെന്ന് ഷമ്മി തിലകൻ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

മാവേലി_നാടുവാണീടുംകാലം

മാനുഷരെല്ലാരും_ഒന്നുപോലെ..!

ആമോദത്തോടെ_ വസിക്കുംകാലം

ആപത്തെങ്ങാർക്കുമൊട്ടില്ലമില്ലാതാനും

കള്ളവുമില്ലചതിയുമില്ലാ..; എള്ളോളമില്ലാ_പൊളിവചനം..!

എന്ന് നമ്മൾ പാടി കേട്ടിട്ടുണ്ട്..!

എന്നാൽ..;

ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!

കേട്ടിട്ടില്ലേ..?

കള്ളപ്പറയും_ചെറുനാഴിയും..; കള്ളത്തരങ്ങൾ_മറ്റൊന്നുമില്ല..!?😜

ആ ആമോദക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളിൽ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..?👏

അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാർ ആകാൻ പാടില്ലല്ലോ എന്ന് കരുതി മനഃപൂർവ്വം ചെയ്തതാണെന്നാണ് സപ്ലൈകോ_സാറമ്മാരുടെ ന്യായം പറച്ചിൽ..!🙏

ഇത്തരം മുടന്തൻ ന്യായങ്ങൾ നിരത്തി വിജിലൻസിന്റേയും, കസ്റ്റംസിന്റേയും, എൻഫോഴ്സ്മെൻറിന്റേയും, N.I.A-യുടേയുമൊക്കെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?

ഇലക്ഷൻ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തിൽ..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങൾ..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവർ അവർക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!

ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!

ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരും..!

ജാഗ്രതൈ.

ലാൽസലാം…💪

മാവേലി_നാടുവാണീടുംകാലം…

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget